Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സ്‌കൂളുകള്‍ തീയിടുന്ന ഖില്‍ജിയുടെ പിന്മുറക്കാര്‍ (ദില്ലികലാപം- ഇസ്ലാമിക ആസൂത്രണം-2)

പി.ആര്‍.ശിവശങ്കരന്‍

Print Edition: 3 April 2020

നിങ്ങള്‍ക്ക് ഒരു രാജ്യത്തെ കീഴടക്കണമെങ്കില്‍/നശിപ്പിക്കണമെങ്കില്‍ ആദ്യം ആ രാജ്യത്തിന്റെ വിദ്യാഭ്യാസത്തെ തകര്‍ക്കുക.

അതെ നളന്ദയും തക്ഷശിലയും തകര്‍ത്ത ഖില്‍ജിയുടെ പുതുതലമുറക്കാര്‍ ദല്‍ഹി കലാപത്തിലും തങ്ങളുടെ വര്‍ഗസ്വഭാവം കാണിച്ചു. ശിവ വിഹാര്‍ കോളനിയില്‍ മിസ്സിസ് മീന ശര്‍മ നടത്തുന്ന ഡിആര്‍പി കോണ്‍വെന്റ് സ്‌കൂള്‍, ഭജന്‍പുരയില്‍ വിനോദ് ജോഷി നൈപുണ്യവികസനത്തിനും സ്വയം തൊഴില്‍ കണ്ടെത്തുവാനും സഹായിക്കുന്ന ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നവീന്‍ ഗുപ്തയുടെ വകയായിട്ടുള്ള ഹൊറൈസണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഈ കലാപകാരികള്‍ തീയിട്ടും കല്ലെറിഞ്ഞും നശിപ്പിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതു മാത്രം. ഇതില്‍ ടിഎംടി സ്‌കൂളില്‍ പഠിക്കുന്ന ഏതാണ്ട് 40ഓളം വിദ്യാര്‍ഥി/ വിദ്യാര്‍ഥിനികളും ഗേറ്റ് പൊളിച്ച് കലാപകാരികള്‍ കാണാതെ പിറകിലുള്ള വഴിയിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അവിടെ തന്നെയുള്ള ഹൊറൈസണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ എന്‍ട്രന്‍സിനും എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിനും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഒരുവിധത്തില്‍ അധ്യാപകരുടെയും മാതാപിതാക്കളുടെയും ഒപ്പം പോലീസിന്റെ സംരക്ഷണയില്‍ രക്ഷപ്പെടുകയായിരുന്നു.

ഇതേസമയം ശിവവിഹാറില്‍ തന്നെയുള്ള ഫസല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി നടത്തുന്ന രാജധാനി പബ്ലിക് സ്‌കൂള്‍ കലാപങ്ങളുടെയും അക്രമങ്ങളുടേയും ആയുധപ്പുരയായിരുന്നു. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു രാജധാനി സ്‌കൂളിന്റെത്. അതിന്റെ ടെറസ് യുദ്ധമാതൃകയില്‍ കലാപകാരികള്‍ ഉപയോഗിച്ചു. ഇവിടെയിരുന്നാണ് വലിയ തോതില്‍ പെട്രോള്‍ ബോംബ് എറിയലും വെടിവെപ്പും കല്ലേറും തീവ്രവാദികള്‍ നടത്തിയത് എന്ന് മിക്കവാറും എല്ലാ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും അന്നുതന്നെന്നു. കൂടാതെ തൊട്ടടുത്തുള്ള ഹനുമാന്‍ മന്ദിര്‍ അടക്കം രാജധാനി സ്‌കൂളില്‍ ഒളിച്ചിരുന്ന കലാപകാരികള്‍ ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതും ചെറുതാക്കി കാണുവാന്‍ സാധ്യമല്ല. ഭാഗ്യവശാല്‍ അവിടുത്തെ ഹിന്ദു ജനത സംയമനം പാലിച്ചതിനാലും പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലും കലാപം പടര്‍ന്നുപിടിക്കാതെയും അടുത്തുള്ള മോസ്‌കുകളടക്കം പ്രാര്‍ത്ഥനാലയങ്ങള്‍ ആക്രമിക്കപ്പെടാതെയും കഴിഞ്ഞു.

കലാപകാരികള്‍ തകര്‍ത്തെറിഞ്ഞ മുസ്താഫാബാദിലെ അരുണ്‍ മോഡേണ്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സ്ഥിതി മറ്റൊന്നല്ല. ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ 150ഓളം കമ്പ്യൂട്ടറുകളും 2200 പുസ്തകങ്ങളടങ്ങുന്ന ഗ്രന്ഥശാല ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളും കലാപകാരികള്‍ തീയിട്ടുനശിപ്പിച്ചു. ആധുനിക വിദ്യാഭ്യാസം നല്‍കുവാന്‍ മാനേജ്മന്റ് ഉണ്ടാക്കിയ 8 സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും കലാപകാരികള്‍ പൂര്‍ണമായും കത്തിച്ചുകളഞ്ഞു. അരുണ്‍ മോഡേണ്‍ സ്‌കൂള്‍ മുസ്താഫാബാദിലെ പാവപെട്ട വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ചും ദളിത് പിന്നാക്ക വിഭാഗത്തിലെയും ന്യൂനപക്ഷ വിഭാഗത്തിലെയും നിര്‍ദ്ധനരായ കുട്ടികള്‍ക്ക്, സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണ്. ഈ സരസ്വതിക്ഷേത്രത്തേയും ജിഹാദികള്‍ ഒഴിവാക്കിയില്ല എന്നത് കലാപകാരികളുടെ മതവിദ്വേഷത്തെയും ഖുറാനല്ലാതെ മറ്റൊന്നും വെച്ചുപൊറുപ്പിക്കില്ല എന്ന മനോഭാവത്തേയും തുറന്നുകാട്ടുന്നു. ഈ ആക്രമണങ്ങള്‍ എല്ലാം തന്നെ ഒരു പ്രകോപനവുമില്ലാതെ തികച്ചും ആസൂത്രിതവും ഏകപക്ഷീയമായും ആയിരുന്നു എന്നതാണ് കലാപത്തിന്റെ ഏറ്റവും ഭീകരമായ മറ്റൊരുവശം ഇത് കാട്ടിത്തരുന്നു.

ഈ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടും മുന്‍പേ കലാപത്തിന് ആവശ്യമായ ആയുധശേഖരം വേണ്ടതിലധികം ഇവര്‍ കരുതിവച്ചിരുന്നു. വെറും ഇഷ്ടികയും കല്ലുകളും മാത്രമല്ല, പെട്രോള്‍ ബോംബുകള്‍ ഉണ്ടാക്കുവാന്‍ വലിയ പ്ലാസ്റ്റിക് കാനുകളില്‍ പെട്രോളും ആവശ്യമുള്ളത്ര കുപ്പികളും ഇവര്‍ കരുതിവച്ചിരുന്നു. മുസ്താഫാബാദിനടുത്തുള്ള ”കര്‍വാള്‍” എന്ന നഗറില്‍ പോലും സിആര്‍പിഎഫ് റൂട്ട്മാര്‍ച്ചിനെ ആക്രമിക്കുവാന്‍ ഇവര്‍ കാലേക്കൂട്ടി ആസിഡ്‌ബോംബുകള്‍ കരുതിവെച്ചിരുന്നു. കലാപത്തിന്റെ മുന്നോടിയായി വലിയ ആസൂത്രണവും ഏകോപനവും നടന്നു എന്നു തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവുകളില്‍ ചിലത് മാത്രമാണിത്. ഇതൊന്നും പോരാത്തതിന് കലാപത്തിനുശേഷം നടന്ന റെയ്ഡില്‍ സെമി ഓട്ടോമാറ്റിക് തോക്കുകള്‍, പിസ്റ്റളുകള്‍, സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ ഗ്രനേഡുകള്‍, പതിനായിരക്കണക്കിന് വടിവാളുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ജിഹാദികള്‍ ഒരു കലാപമല്ല മറിച്ച് ഒരു ‘വംശഹത്യ’ തന്നെയാണ് ദല്‍ഹിയിലെ തെരുവില്‍ ലക്ഷ്യമിട്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിവ.

പോലീസിന്റെ റിപ്പോര്‍ട്ടും സിസി ടിവി ദൃശ്യങ്ങളും
പോലീസ് കലാപപ്രദേശങ്ങളില്‍ കാര്യക്ഷമതയോടെ ഉണ്ടായിരുന്നു. പല പ്രദേശങ്ങളിലും ന്യൂനപക്ഷ സമുദായ നേതാക്കളെ ഉപയോഗിച്ചും പള്ളികളിലുള്ള ഉച്ചഭാഷിണികളിലൂടെയും കൂട്ടുകൂടി നില്‍ക്കരുതെന്നും, വീടുകളില്‍ ചെന്ന് ശാന്തരായി ഇരിക്കണമെന്നും നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. മനോനില തെറ്റിയതുപോലെ ഉന്മാദാവസ്ഥയിലുള്ള ഒരു വിഭാഗത്തെ നിര്‍ദ്ദാക്ഷീണ്യം നേരിട്ട് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കില്ല എന്ന് ഉറപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ നന്നായി ഗൃഹപാഠം ചെയ്തു പൂര്‍ത്തിയാക്കിയ നടപടിയായിരുന്നു ഇവയെല്ലാം.

എന്നാല്‍ ചാന്ദ്ഭാഗില്‍ സ്ത്രീകളായ പൗരത്വനിയമ നിഷേധ പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്യുവാന്‍ പോയ പോലീസ് കമ്മീഷണര്‍ സഹസ്രശര്‍മ ഐപിഎസിനെ തെരുവില്‍ വച്ച് കലാപകാരികള്‍ ആക്രമിക്കുകയും, കമ്മീഷണറുടെ ഔദ്യോഗികവാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്തു. മനസ്സാന്നിദ്ധ്യം കൊണ്ടും ഭാഗ്യംകൊണ്ടും ശര്‍മ്മ അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീടുള്ള അനേകം സംഭവങ്ങളില്‍ അങ്കിത് ശര്‍മയെന്ന യുവ ഐബി ഓഫീസറെ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും കൂട്ടാളികളും ചേര്‍ന്ന് ഐഎസ് ഭീകരര്‍ കൊല്ലുന്ന മാതൃകയില്‍ തെരുവില്‍ വച്ച് കൊന്നുകളഞ്ഞു. ദല്‍ഹിയില്‍ മത ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള തെരവുകളില്‍ എന്തെല്ലാമാണ് ആ ഇരുണ്ട ദിനങ്ങളില്‍ നടന്നത് എന്ന് മനസ്സിലാക്കുവാന്‍ ഈ സംഭവം മാത്രംമതി. പിന്നെ കലാപകാരികള്‍ തെരുവില്‍ കണ്ട പോലീസ് ഉദോഗസ്ഥരെ ആക്രമിക്കുകയും പ്രധാന ഹിന്ദു വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ഇന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളില്‍ പൊതുവേ പോലീസുകാര്‍ ഇത്രയേറെ ആക്രമിക്കപ്പെടാറില്ല. എന്നാല്‍ ദല്‍ഹി കലാപത്തില്‍ ഇരുന്നൂറോളം സാധാരണ പോലീസുകാരും, 56ഓളം ഐ പി എസ് ഉദ്യോഗസ്ഥരടക്കം, പോലീസ് ഓഫീസര്‍മാര്‍ ആശുപത്രിയിലായി. ലാത്തിമാത്രം ഉണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുവാന്‍, വാളും, ഗ്രനേഡും, പെട്രോള്‍ ബോംബും തോക്കുമായിട്ടാണ് കലാപകാരികള്‍ പല സ്ഥലത്തും നിലയുറപ്പിച്ചത് എന്നത് ഈ കലാപത്തിന്റെ മാത്രം പ്രത്യേകതയാണ്. അങ്ങനെ കലാപം ആദ്യം പൗരത്വ നിയമ വിരുദ്ധവും പിന്നീട് സര്‍ക്കാര്‍ വിരുദ്ധവും തുടര്‍ന്ന് പോലീസ് വിരുദ്ധവും ജനവിരുദ്ധവും അവസാനം പതിവുപോലെ ദളിത്-ഹിന്ദു വിരുദ്ധവും ആയി മാറി. ഭയന്നുമാറിയ പോലീസിനും അക്രമകാരികളായ തീവ്രവാദികള്‍ക്കുമിടയില്‍ സ്വയരക്ഷമാത്രമായിരുന്നു മിതവാദികളായ ഹിന്ദുക്കള്‍ ആഗ്രഹിച്ചത്. അത് ആ ജനത സ്വന്തം കരുത്തില്‍ നേടിയെന്നു മാത്രം.
(അവസാനിച്ചു)

Tags: ദില്ലികലാപംഇസ്ലാമിക ആസൂത്രണം
Share84TweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies