മൃതപ്രായയായി മെലിഞ്ഞൊട്ടിയ ഭാരതപ്പുഴ കേരളത്തിന്റെ ഗംഗയാണ്. മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ ഭാരതപ്പുഴയിലേക്ക് യാത്ര ചെയ്യുന്ന ഒരു മകന്റെ കാഴ്ചകളും തിരിച്ചറിവുകളുമാണ് ഉദകം എന്ന ചെറുസിനിമയുടെ പ്രമേയം. കേരളം മാത്രമല്ല ലോകം തന്നെ നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം. 2018 ൽ കൽക്കത്തയിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രഥമ സ്ഥാനം ലഭിച്ച ഉദകം പ്രേക്ഷകസമക്ഷം സമർപ്പിക്കുന്നു.