മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ്കമ്മ്യൂണിക്കേഷനും (മാഗ് കോം) രാജ്യത്തെതന്നെ ഏറ്റവും പ്രശസ്തമായ വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നായ ദില്ലി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയും (ജെ.എൻ.യു.) തമ്മിൽ അക്കാദമിക്ക് രംഗത്ത് പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണ്. ദില്ലിയിൽ ജെ.എൻ.യു. ക്യാമ്പസിൽവച്ച്നടന്ന പരിപാടിയിൽ ജെ.എൻയു. വൈസ്ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് , മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് തുടങ്ങിയവർ പങ്കെടുത്തു.ജേണലിസം എന്ന അനന്തസാധ്യതഉള്ള തൊഴിലിടത്തിൻറെ ഏറ്റവും പുതിയ പ്രവണതകളെ വരെ ഉൾക്കൊള്ളുന്ന നിരവധി കോഴ്സുകൾക്ക് കോഴിക്കോട് കേസരി ഭവനിലെ അതിവിശാലമായ മന്ദിരത്തിൽ എല്ലാ ആധുനിക സംവിധാനങ്ങളോടെ മാഗ്കോം ആരംഭം കുറിച്ചിരിക്കുകയാണ്.