ഖുറാനും ബൈബിളും മതി; ഭഗവദ്ഗീതയും ഹനുമാന്‍ ചാലീസും വേ ണ്ട – ഇത് സി.എ.എ. വിരുദ്ധരുടെ ഫത്വയാണ്. അത് നടപ്പാക്കാനുള്ള നിയോഗമാണ് ബംഗാളിലെ മമത ദീദിയുടെ പോലീസിനുള്ളത്. ഭഗവദ്ഗീത, ഹനുമാന്‍ ചാലീസ്, ഹിന്ദു എന്നൊക്കെ കേള്‍ക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ സി.എ.എ. വിരുദ്ധര്‍ക്ക് ഹാലിളകും. കഴിഞ്ഞ മാസം നടന്ന കൊല്‍ക്കത്തയിലെ ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെസ്റ്റിവലില്‍ ഇത്തരം ഒരു ഹാലിളക്കമുണ്ടായി. ബി.ജെ.പി. നേതാവ് രാഹുല്‍ സിന്‍ഹ പുസ്തകശാല കാണാന്‍ വന്നപ്പോള്‍ അവര്‍ ‘ഗോബാക്ക്’ വിളിച്ചുകൊണ്ട് തടഞ്ഞു. വിശ്വഹിന്ദുപരിഷത്തിന്റെ ‘ജനഭാരത്’ സ്റ്റാളില്‍ ഭഗവദ്ഗീത കണ്ടതോടെ ഹാലിളക്കം പാരമ്യത്തിലെത്തി. സ്റ്റാള്‍ അടിച്ചുതകര്‍ത്തു. ഭഗവദ്ഗീത നിലത്തിട്ടു ചവിട്ടി. ഹനുമാന്‍ ചാലീസ് വില്‍ക്കരുതെന്നു കല്പിച്ചു. പോലീസ് എത്തി സ്റ്റാള്‍ പൂട്ടിച്ചു.
ഇത് പാകിസ്ഥാനല്ല എന്നു ഹിന്ദുക്കള്‍ തിരിച്ചുപറഞ്ഞതോടെ ചിത്രം മാറി. മറ്റു സ്റ്റാളുകളില്‍ ഖുറാനും ബൈബിളും വില്‍ക്കുന്നതില്‍ തെറ്റില്ലെങ്കില്‍ ഗീത വില്‍ക്കുന്നതാണോ തെറ്റ് എന്നവര്‍ ചോദിച്ചു. ഉത്തരം മുട്ടിയ പോലീസ് തങ്ങള്‍ അടപ്പിച്ച സ്റ്റാള്‍ അവരുടെ പ്രതിഷേധത്തിനു മുമ്പില്‍ തുറന്നുകൊടുത്തു. സ്റ്റാള്‍ തകര്‍ത്തവരുടെ പേരില്‍ കേസ്സെടുക്കണം എന്ന ആവശ്യവും പോലീസിന് അംഗീകരിക്കേണ്ടിവന്നു. അഞ്ചുപേരെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് സ്റ്റാളില്‍ ഹനുമാന്‍ ചാലീസ് വില്‍പന മാത്രമല്ല നാമജപവും നടന്നു. എന്നാല്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് തങ്ങളാണ് പോലീസ്സിന്റെ യജമാനന്മാര്‍ എന്ന് ബോധ്യപ്പെട്ടത് ബീദാര്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്. കലി തീര്‍ക്കാന്‍ അവര്‍ പോലീസിനെ മര്‍ദ്ദിച്ചു. വനിതാ പോലീസിന്റെ നടുവിനു ചവിട്ടി. മുടിപിടിച്ചു വലിച്ചു. യജമാനന്മാരോട് അനുസരണയുള്ള പോലീസ് എന്നിട്ടും കേസ്സെടുത്തില്ല. അക്രമികളുടെ പരാക്രമം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ്സുകാര്‍ അങ്കലാപ്പിലായി. അക്രമികളുടെ പേരില്‍ കേസ്സെടുക്കേണ്ടിവന്നു. സി.എ.എ. വിരുദ്ധര്‍ വിളയാടുന്നിടത്ത് ഹിന്ദുക്കള്‍ക്കും പോലീസ്സിനും ആട്ടും തുപ്പുമേ വിധിച്ചിട്ടുള്ളു എന്നു മനസ്സിലാക്കാത്തവര്‍ക്കുള്ള പാഠമാണ് കൊല്‍ക്കത്ത ബുക്ക് ഫെസ്റ്റിവല്‍ നല്‍കുന്നത്.