ബംഗളുരു: സംസ്‌കൃത മാസികയായ ‘സംഭാഷണ സന്ദേശിന്റെ’ രജത ജൂബിലി ബംഗ്ലൂരില്‍ വിപുലമായി ആഘോഷിച്ചു. മാസികയുടെ പത്രാധിപര്‍ ജനാര്‍ദ്ദന്‍ ഹെഗ്‌ഡെ, സംസ്‌കൃത ഭാരതിയുടെ അഖിലേന്ത്യാ സെക്രട്ടറി സത്യനാരായണ ഭട്ട്, സുവര്‍ണ്ണ ന്യൂസ് എഡിറ്റര്‍ ഹനുമക്കനവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യത്താകമാനം 90 ലക്ഷത്തോളം പേരെ സംസ്‌കൃതം സംസാരിക്കാന്‍ വിവിധയിടങ്ങളിലെ സംസ്‌കൃത സംഭാഷണങ്ങളിലൂടെ സാധിച്ചുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ സത്യനാരായണ ഭട്ട് പറഞ്ഞു.