തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന ത്തെ സമ്പൂര്‍ണ്ണ ബഡ്ജറ്റ് ജീവനക്കാരോടും പെന്‍ഷന്‍ കാരോടും കാണിച്ചത് കടുത്ത വഞ്ചനയാണെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ പറഞ്ഞു. ബഡ്ജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഫെറ്റോ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ ഏറ്റവും വലിയ കടക്കെണിയിലേയ്ക്ക് നയിച്ച ധനമന്ത്രിയാണ് ഡോ. തോമസ് ഐസക് എന്ന് ചരിത്രം രേഖപ്പെടുത്തും. ശമ്പള പരിഷ്‌കരണത്തിന് തുക വകയിരുത്താതെയും, ഡി.എ. കുടിശ്ശിക എന്ന് നല്‍കുമെന്ന് പ്രഖ്യാപിക്കാതെയും മെഡിസെപിനെ ബോധപൂര്‍വ്വം ഒഴിവാക്കിയും, പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെയും ധനമന്ത്രി ബഡ്ജറ്റില്‍ ജീവന ക്കാരെ സമ്പൂര്‍ണ്ണമായി അവഗണിച്ചതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.ഐ. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു.