അഹമ്മദാബാദ് : ഭാരതത്തിന്റെ ദേശീയ മൂല്യങ്ങളേയും സാംസ്‌കാരിക തനിമയേയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭാരതീയ ചിത്ര സാധനയുടെ നേതൃത്വത്തില്‍ നടന്ന 3-ാമത് ചിത്രഭാരതി ഫിലിം ഫെസ്റ്റിവലില്‍ ഡോ. മധു മീനച്ചിലിന് പുരസ്‌കാരം ലഭിച്ചു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരത പ്രമേയമാക്കി നിര്‍മ്മിച്ച ഓര്‍മ്മമരം എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം ലഭിച്ചത്. 51000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഭാരതത്തിലെ 23 ഭാഷകളില്‍ നിന്നുള്ള ആയിരത്തോളം എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് 25 ഓളം ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിനുണ്ടായിരുന്നു. ക്യാമ്പസ് ഫിലിം, ആനിമേഷന്‍, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ ഫെബ്രു. 21, 22, 23 തീയതികളിലായി നടന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നിരവധി ബോളിവുഡ് താരനിരകളും സംവിധായകരും പങ്കെടുത്തു.