Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

പരമേശ്വര്‍ജിയുടെ നിര്യാണത്തില്‍ പ്രമുഖരുടെ അനുശോചന കുറിപ്പുകളിലൂടെ

Print Edition: 21 February 2020

നരേന്ദ്രമോദി (പ്രധാനമന്ത്രി)
ഭാരതാംബയുടെ അഭിമാനമുള്ള പുത്രനാണ് പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. അദ്ദേഹം നാടിനുവേണ്ടി ആത്മാര്‍പ്പണം ചെയ്തു. സാംസ്‌കാരിക ഉണര്‍വ്വിനും ആത്മീയ പുനരുജ്ജീവനത്തിനുമായി ജീവിതം സമര്‍ പ്പിച്ച മഹാത്മാവാണ് അദ്ദേഹം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതായിരുന്നു ആ ജീവിതമെ ന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഡോ. മോഹന്‍ഭാഗവത്
പരമേശ്വര്‍ജിയുടെ ആദര്‍ശസമര്‍പ്പിതവും ജ്ഞാനസാധനാനിരതവും സ്‌നേഹനിര്‍ഭരവുമായ ലളിത ജീവി തം തന്നെയാണ് ആ മാര്‍ഗത്തില്‍ നമ്മുടെ പ്രകാശവും പ്രേരണയുമായി ത്തീരുക. അദ്ദേഹത്തിന്റെ പവിത്രമായ സ്മരണകള്‍ക്കു മുന്നില്‍ വ്യ ക്തിപരമായും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ശ്രദ്ധാഞ്ജലി സമര്‍പ്പിക്കുന്നുവെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ജോഷിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ആര്‍.ഹരി, എസ്. സേതുമാധവന്‍, ഓ.രാജഗോപാല്‍ എം.എല്‍.എ., പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.എ.കൃഷ്ണന്‍, രാ.വേണുഗോപാല്‍, കുമ്മനം രാജശേഖരന്‍, എ.ഗോപാലകൃഷ്ണന്‍ തുട ങ്ങി സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ മുഴുവന്‍ നേതാക്കളും ഭാരവാഹികളും അന്തിമോപചാരമര്‍പ്പിച്ചു.

ആരീഫ് മുഹമ്മദ് ഖാന്‍ (ഗവര്‍ണ്ണര്‍)
അക്ഷരങ്ങളുടെ മനുഷ്യനാണ് പി. പരമേശ്വരനെന്ന് ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ പ്രസ്താവിച്ചു. ഭാരതത്തിന്റെ ശാശ്വതമായ ധാര്‍മ്മിക മൂല്യങ്ങളേയും പുരാതന പൈതൃകത്തെപ്പറ്റിയും അവബോധം സൃ ഷ്ടിക്കുന്നതിനായി ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ചു. പരമേശ്വര്‍ജിയുടെ പ്രയത്‌നം മാതൃരാജ്യത്തിനുവേണ്ടിയായിരുന്നു എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

പിണറായി വിജയന്‍
(മുഖ്യമന്ത്രി)
അഗാധ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു പി.പരമേശ്വരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി അനുശോചനകുറിപ്പില്‍ വ്യക്തമാക്കി.

ശിവരാജ് സിങ് ചൗഹാന്‍
(മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി)
രാഷ്ട്രത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ നേതാവായിരുന്നു പി.പരമേശ്വരനെന്ന് മദ്ധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ ശിവരാജ് സിങ് ചൗഹാന്‍. കവി, ചിന്തകന്‍, വാഗ്മി, സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു പരമേശ്വര്‍ജി എന്നും അദ്ദേഹം പറഞ്ഞു.

പി.എസ്. ശ്രീധരന്‍പിള്ള (മിസോറാം ഗവര്‍ണ്ണര്‍)
രാജനൈതികരംഗത്തും പൊതുപ്രവര്‍ത്തനത്തിലും മൂല്യത്തകര്‍ച്ച നേരിടുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ധാര്‍മ്മിക മൂല്യങ്ങളുടേയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ഏറ്റവും നല്ല കാവല്‍ക്കാരനെയാണ് പരമേശ്വര്‍ജിയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള അനുസ്മരിച്ചു.

കെ.ടി. തോമസ്
(മുന്‍ സുപ്രീംകോടതി ജഡ്ജി)
വ്യക്തിപരമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു പി.പരമേശ്വരന്‍. രാഷ്ട്രീയമായ നിലപാടുകള്‍ക്ക് അ പ്പുറത്ത് എല്ലാ പാര്‍ട്ടിക്കാരും ബഹുമാനിച്ച വ്യക്തിത്വമായിരുന്നു പരമേശ്വരന്റേത്. രാഷ്ട്രം അദ്ദേഹത്തെ ബഹുമാനിച്ചത് വളരെ താമസിച്ചു പോയെന്നാണ് എന്റെ അഭിപ്രായം.

വി.മുരളീധരന്‍
(കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി)
വേര്‍പാടിന്റെ ആഘാതം വാക്കുകളിലൂടെ വിവരിക്കാവുന്നതിലും അ പ്പുറമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

എസ്. ഗുരുമൂര്‍ത്തി
ശുഭ്രവസ്ത്രമണിഞ്ഞ സന്ന്യാസിയായിരുന്നു പരമേശ്വര്‍ജി എന്ന് പ്രമുഖ ചിന്തകന്‍ എസ്. ഗുരുമൂര്‍ത്തി. ഉള്ളി ലെ സന്ന്യാസഭാവമാണ് എഴുപതിലേറെ വര്‍ഷം യാതൊന്നും പ്രതീക്ഷിക്കാതെ തന്റെ ദൗത്യം തുടരാന്‍ അദ്ദേഹത്തിന് പ്രേരണയായത്. അവാര്‍ഡുകള്‍ ആഗ്രഹിക്കാത്ത ആളായതിനാല്‍, അദ്ദേഹത്തിനു നല്‍കുക വഴി അവാര്‍ഡുകളുടെ മാറ്റ് കൂടുകയാണ് ചെയ്തത്.

രാകേഷ് സിന്‍ഹ എം.പി.
ആയിരക്കണക്കിനാളുകളുടെ മനസ്സില്‍ വിതച്ച ബൗദ്ധികതയുടെ പ്ര ചോദനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരമേശ്വര്‍ജി മാര്‍ഗദര്‍ശി ആയിരിക്കുമെന്ന് രാജ്യസഭ എം.പി. രാകേഷ് സിന്‍ഹ പ്രസ്താവിച്ചു.

ബിനോയ് വിശ്വം എം.പി.
ആശയ-രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ നിലനില്‍ക്കെതന്നെ അന്തസ്സാര്‍ന്ന മനുഷ്യബന്ധങ്ങള്‍ സാധ്യമാണെന്ന് തെളിയിച്ചയാളാണ് പരമേശ്വര്‍ജി. ഞങ്ങള്‍ പരസ്പരം അടുപ്പം സൂക്ഷിച്ചിട്ടുണ്ട്.

എ.കെ.ആന്റണി
കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് ഒരു മനുഷ്യായുസ്സ് മുഴുവന്‍ തപസ്വിയെപ്പോലെ ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ ഉന്നത വ്യക്തിത്വത്തോട് എല്ലാക്കാലത്തും മതിപ്പ് മാത്രമാണ് ഉള്ളത്.

കടന്നപ്പള്ളി രാമചന്ദ്രന്‍
താത്വികാചാര്യനെന്ന നിലയ്ക്ക് തന്റേതായ കര്‍മ്മഗുണം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് പരമേശ്വര്‍ജിയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇ.ചന്ദ്രശേഖരന്‍/
കടകംപള്ളി സുരേന്ദ്രന്‍
ജീവിതം ധന്യമാക്കിയ മഹദ് വ്യ ക്തിയെന്നാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അനുസ്മരിച്ചത്.

കാനം രാജേന്ദ്രന്‍
സംഘര്‍ഷമല്ല സംവാദമാണ് രാഷ്ട്രീയത്തില്‍ ആവശ്യമെന്ന് കരുതിയിരുന്ന നേതാവാണ് പരമേശ്വര്‍ജിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുറിച്ചു.

ഉമ്മന്‍ചാണ്ടി
പരമേശ്വര്‍ജിയുടെ നിശ്ചയ ദാര്‍ഢ്യവും അഗാധ പാണ്ഡിത്യവും അദ്ദേഹത്തിന്റെ ആശയങ്ങളോട് യോ ജിപ്പില്ലാത്തവര്‍ക്ക് പോലും വലിയ മതിപ്പാണ് ഉണ്ടാക്കിയിരുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതി.

രമേശ് ചെന്നിത്തല
വിശ്വസിച്ച ആശയങ്ങള്‍ക്കായി അവസാനം വരെ പോരാടിയ സൗമ്യസാന്നിധ്യമാണ് പരമേശ്വര്‍ജിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
വിജ്ഞാനത്തിന്റെ നിറകൂടവും സര്‍വജനങ്ങളും ആദരിക്കുന്ന മഹദ് വ്യക്തിയെന്നുമാണ് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രേഖപ്പെടുത്തിയത്.

സി.പി. നായര്‍
സമകാലിക രാഷ്ട്രീയമേഖലയെ അക്ഷരാര്‍ത്ഥത്തില്‍ പവിത്രമാക്കിയ ധാര്‍മ്മികതയുടെ അത്യുദാത്തമായ ഒരു പ്രതീകമായിരുന്നു പരമേശ്വര്‍ജിയെന്ന് മുന്‍ചീഫ് സെക്രട്ടറി സി.പി. നായര്‍ എഴുതി.

ഗോകുലം ഗോപാലന്‍
മനുഷ്യത്വം എന്താണെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തിയ വ്യക്തിത്വത്തിന്റെ ഉടമയാണ് പരമേശ്വര്‍ജിയെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍
കേരളത്തില്‍ സിപിഎം – ആര്‍.എസ്.എസ്. സംഘര്‍ഷം രൂക്ഷമായ സമയത്ത് അത് അവസാനിപ്പിക്കാനും സമാധാനം നിലനിര്‍ത്താനും പരിശ്രമിച്ച നേതാവാണ് പി.പരമേശ്വരന്‍.

Tags: പരമേശ്വര്‍ജിപി.പരമേശ്വരന്‍
Share49TweetSendShare

Related Posts

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies