Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

നമ്മള്‍ വളരണം, നാടിനു വേണ്ടി പ്രയത്‌നിക്കണം -ഡോ. മോഹന്‍ ഭാഗവത്

കേസരി ഡെസ്ക്കേസരി ഡെസ്ക്
17 April 2026

കൊച്ചി: എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുമ്പോള്‍ മാത്രമേ ഭാരതം വിശ്വഗുരുവായിത്തീരൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗോപീഗോപന്മാരെല്ലാം അവരവരുടെ ചുള്ളിക്കൊമ്പുകള്‍കൊണ്ട് ഗോവര്‍ദ്ധനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതുവരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനം ഉയര്‍ത്താന്‍ തന്റെ ചെറുവിരലനക്കിയില്ലെന്ന് ഓര്‍ക്കണം. നമ്മള്‍ വളരണം, ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ബാലഗോകുലത്തിന്റെ സുവര്‍ണജൂബിലി സമാപന പരിപാടിയായ സുവര്‍ണ്ണാമൃതത്തോടനുബന്ധിച്ച് എളമക്കര ഭാസ്‌കരീയത്തില്‍ ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

വ്യക്തി ജീവിതവും കുടുംബ ജീവിതവും ദേശത്തിന് അനുഗുണമായിരിക്കണം. നല്ലവരായിരുന്നാല്‍ പോരാ, നന്മകള്‍ ദേശത്തിന് വേണ്ടി ഉപയോഗിക്കണം. ഒരു വ്യക്തിക്കും കുടുംബത്തിനും മാത്രമായി സുഖത്തോടെ ജീവിക്കാന്‍ സാധിക്കില്ല. രാജ്യം സുരക്ഷയുള്ളതായാല്‍ മാത്രമെ എല്ലാവരുടെയും ജീവിതം സുഖകരമായിരിക്കൂ, അദ്ദേഹം പറഞ്ഞു.

ഈ നാടിനെ നയിക്കാനുള്ള കര്‍ത്തവ്യം നിങ്ങള്‍ക്കാണെന്ന് ബാലനേതൃസമ്മേളനത്തിനെത്തിയ വിദ്യാര്‍ത്ഥി സമൂഹത്തോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം നാടിനെ നയിക്കേണ്ടവരാണ് നമ്മള്‍. നന്മ ജീവിതത്തോട് ചേര്‍ത്തുവയ്ക്കണം. വിളക്ക് കൈയിലുണ്ടായാല്‍ പോരാ വെളിച്ചത്തിലേക്ക് നടക്കണം. സ്വയം പരിശ്രമിക്കണം. ചപലത പാടില്ല. ദൃഢമായ മനസ്സോടെ നല്ല വ്യക്തിയായി നിലനില്‍ക്കണം. ഘോരമായ തപസ്യയാണിത്. അഹങ്കാരമില്ലാതെ മറ്റുള്ളവരോട് ദ്വേഷമില്ലാതെ മുന്നോട്ടുപോകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ADVERTISEMENT


ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ സര്‍സംഘചാലകിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, സംസ്ഥാന ഭഗിനി പ്രമുഖ സ്മിത വല്‍സലന്‍, ബാലഗോകുലസമിതി പത്തനംതിട്ട ജില്ലാ അധ്യക്ഷ ശിവന്യ എസ്. പ്രദീപ്, കോഴിക്കോട് ജില്ലാ കാര്യദര്‍ശി ആദികേശവന്‍ എന്നിവര്‍ സംസാരിച്ചു. ബാലഗോകുലം പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ സ്വാഗതവും കാര്യദര്‍ശി വി.ജെ. രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നത് യുവജനത: ഗവര്‍ണര്‍
കൊച്ചി: പരിവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ ചരിത്രം രചിക്കുന്നത് ബാലഗോകുലമായിരിക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പാരമ്പര്യവും സംസ്‌കൃതിയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശക്തമായ ഭാരതമായി നമ്മുടെ രാഷ്ട്രത്തെ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയ്ക്ക് അച്ചടക്കം, സമര്‍പ്പണബോധം എന്നിവ ബാലഗോകുലത്തിലൂടെ ലഭിക്കുന്നു. വികസിത ഭാരതത്തെ നയിക്കേണ്ടത് ഇന്നത്തെ യുവനേതൃത്വമാണ്. സനാതന മൂല്യമുള്ള നല്ലൊരു തലമുറയെ വളര്‍ത്തിയെടുക്കുവാനായി സനാതന ധര്‍മ്മം പിന്തുടരണം. നല്ലൊരു നാളേയ്ക്കായി കഠിനപരിശ്രമം ആവശ്യമാണ്. 2047ഓടെ രാജ്യം വികസിത ഭാരതം ആകുന്നതിന് നിങ്ങള്‍ സാക്ഷികളാകും. ഇത് ഒരു സമഗ്രവികസനമാണ്. രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.


ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലത്തിലൂടെ ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കാന്‍ നമുക്ക് കഴിയുന്നു. പരമ്പരാഗതമായി കേരളത്തിന് കൈമാറിക്കിട്ടിയ ഒന്നാണ് ബാലഗോകുലം. തിന്മകളുടെ കറുത്ത പുകമാറ്റി കുട്ടികളെ ആനന്ദകരമാക്കി മുന്നേറാന്‍ ബാലഗോകുലം കാരണമായി. നമ്മുടെ കുട്ടികള്‍ അനാഥരല്ല എന്ന സമാശ്വാസം നല്കുന്നുവെന്നും രാഷ്ട്രത്തിന് കരുത്തായി ബാലഗോകുലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ബി. പ്രകാശ് ബാബു സ്വാഗതം പറഞ്ഞു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, തിരുവനന്തപുരം ജില്ലാ ബാലസമിതി അധ്യക്ഷന്‍ ആദിത്യന്‍, കാസര്‍കോട് ജില്ലാ ബാലസമിതി അധ്യക്ഷ തസ്‌മൈ പി.ആര്‍. എന്നിവര്‍ സംബന്ധിച്ചു.

എം.എ സാറിന് ആദരവ് അര്‍പ്പിക്കുന്ന ഗവര്‍ണ്ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍

ബാല നേതൃശിബിരത്തിന് ഉജ്ജ്വല സമാപനം
കൊച്ചി: അമൃതഭാരതത്തിന് ആദര്‍ശബാല്യം എന്ന ലക്ഷ്യത്തോടെ, ബാലഗോകുലം സുവര്‍ണ്ണജയന്തി സമാപനത്തോടനുബന്ധിച്ചുള്ള രണ്ടു ദിവസത്തെ ബാലനേതൃ ശിബിരം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. ഇന്നത്തെ ബാല്യമാണ് നാളത്തെ രാഷ്ട്രത്തിന്റെ നേതൃത്വം എന്ന സങ്കല്‍പത്തിന് കളമൊരുക്കുകയാണ് ബാലഗോകുലം ചെയ്തത്.

2047 ല്‍ ഭാരതത്തെ നയിക്കാന്‍ ഇന്നത്തെ തലമുറയെ പ്രാപ്തരാക്കാനുള്ള ശ്രമമാണിത്. 3500 ബാലഗോകുലം സമിതികള്‍ സുവര്‍ണ്ണ ജയന്തി വര്‍ഷത്തില്‍ ഏഴായിരമായി വര്‍ദ്ധിച്ചു. ഭാവി ഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കാനുള്ള കരുത്തരായി ബാലഗോകുലാംഗങ്ങള്‍ പ്രാപ്തരാകുകയാണ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 1500 ഓളം കുട്ടികളാണ് ശിബിരത്തില്‍ പങ്കെടുത്തത്. കല, സാഹിത്യം, കായികം, യോഗ, ഗീതാധ്യായനം, സംവാദങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ശിബിരത്തിലുണ്ടായിരുന്നത്. ശിബിരത്തിന് തുടക്കം കുറിച്ച് വിവിധ മേഖലകളില്‍ പ്രസിദ്ധരായ 51 പ്രതിഭകള്‍ ഭദ്രദീപം തെളിയിച്ചു. ഭാവിഭാരതത്തെ പ്രകാശമാനമാക്കുന്ന ഒന്നായിരുന്നു ദീപപ്രോജ്ജ്വലനം.

സമാപന സമ്മേളനം ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു.

‘എന്റെ രാഷ്ട്രം എന്നിലൂടെ ലോകത്തോടു സംവദിക്കട്ടെ’
കുട്ടികളുടെ പൊതുസഭ അംഗീകരിച്ച് അവതരിപ്പിക്കുന്ന നയപ്രഖ്യാപനം

ചിരപുരാതനമായ ഭാരതീയ സംസ്‌കൃതിയുടെ പിന്തുടര്‍ച്ചാവകാശികള്‍ എന്ന നിലയില്‍ ഞങ്ങള്‍ – പുതിയ തലമുറയിലെ കുട്ടികള്‍ – ജീവിതത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും മാതൃഭൂമിയുടെ വൈഭവത്തിനായി സ്വയം സമര്‍പ്പിക്കുന്നു. ശാന്തസുന്ദരമായ ലോകത്തിന്റെ സൃഷ്ടിക്ക് ഭാരതം നേതൃത്വം നല്കണം. അതിന് രാഷ്ട്രം പൂര്‍ണവികാസത്തിലേക്കു കുതിക്കണം. 2047 ല്‍ വികസിതഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി ഞങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തി മെച്ചപ്പെടുത്തുമെന്ന് ദൃഢനിശ്ചയം ചെയ്യുന്നു. അതിനു വേണ്ടി ആചരണം, അതിജീവനം, ആയോജനം, ആത്മനിര്‍ഭരം എന്നീ മാനങ്ങളുള്ള ചതുര്‍മുഖകര്‍മ്മപദ്ധതി ഭാരതീയബാലസമൂഹത്തിനു മുമ്പില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു.

1 ആചരണം (നല്ല ശീലങ്ങളിലൂടെ നല്ല വ്യക്തിത്വം)
യോഗ, ഗീത, ഗായത്രി , നാമജപം, ധ്യാനം മുതലായ ധാര്‍മ്മികശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കും. പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും ഹിതകരമായ ഹരിതശീലങ്ങള്‍ പാലിക്കും. എല്ലാവരോടും അന്‍പും ആദരവും പുലര്‍ത്തി സാമൂഹ്യജീവിതത്തിന് അനുഗുണമായ സേവാശീലങ്ങള്‍ വളര്‍ത്തും. നിത്യജീവിതത്തില്‍ ശരിയായ പൗരധര്‍മ്മം പാലിച്ചുകൊണ്ട് മാതൃകയാവും. അറിവിനെ ആചരണശീലംകൊണ്ടു പ്രകാശിതമാക്കുന്ന വ്യക്തിത്വം രൂപപ്പെടുത്തും.

2 അതിജീവനം (വെല്ലുവിളികള്‍ നേരിടാന്‍ വിവേകത്തിന്റെ പാത)
പുതിയകാലത്തിന്റെ ശൈലീദോഷങ്ങള്‍ തിരിച്ചറിഞ്ഞ് അതിജീവിക്കും. മയക്കുമരുന്നും മറ്റു ലഹരികളും പൂര്‍ണമായി ഒഴിവാക്കും. പുസ്തകവായന, കളികള്‍, കലാപഠനം മുതലായ മാര്‍ഗ്ഗങ്ങളിലൂടെ ജീവിതത്തിന്റെ ആനന്ദം കണ്ടെത്തും. ഡേറ്റാ(ഫോണ്‍) ഉപയോഗത്തിന് സ്വയം പത്ഥ്യവും പരിധിയും നിശ്ചയിക്കും. പ്രണയക്കെണികളുടെ പൂതനാതന്ത്രങ്ങള്‍ തിരിച്ചറിയും. ചതിക്കുഴികളില്‍ വീഴാതെ, ആത്മഹത്യയില്‍ അഭയം തേടാതെ വിവേകവും ആനന്ദവുമുള്ള യുവതലമുറയായി ഞങ്ങള്‍ വളരും.

3 ആയോജനം (സാങ്കേതികവിദ്യ സാംസ്‌കാരികബുദ്ധിയോടൊപ്പം)
പുതിയ സാങ്കേതിക വിപ്ലവങ്ങള്‍ സംസ്‌കാരത്തെ അട്ടിമറിച്ചുകൂടാ. എന്നാല്‍ സാങ്കേതികവിദ്യയില്ലാതെ ഇനി മുന്നേറ്റവുമില്ല. സംസ്‌കാരഭദ്രമായ സാങ്കേതികവിദ്യയാണ് അഭികാമ്യം. നിര്‍മ്മിതബുദ്ധിയും സാംസ്‌കാരികബുദ്ധിയും (Artificial Intelligence and Cultural Intelligence ) തമ്മില്‍ യോജിപ്പിക്കുന്ന പാലമായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്‌കൃതം, യോഗവിദ്യ, ആയുര്‍വേദം, വാസ്തുവിദ്യ, ജ്യോതിശാസ്ത്രം മുതലായ ഭാരതീയ വിജ്ഞാനശാഖകള്‍ പരിചയപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യും.

4 ആത്മനിര്‍ഭരം
(രാഷ്ട്രവൈഭവത്തിന് ആത്മനിര്‍ഭരയുവത്വം)
ജോലിയും ജീവിതവും വിദേശത്ത് എന്ന ചിന്താഗതി തിരുത്തും. എന്റെ അറിവും കഴിവും തൊഴിലും എന്റെ രാജ്യത്തിന് എന്ന ദിശാബോധം വളര്‍ത്തും. മാതൃഭാഷയെ മാതൃതുല്യം മാനിക്കും. എന്റെ ഭാഷയും എന്റെ നാടും എന്റെ സംസ്‌കാരവും സംരക്ഷിച്ചു കൊണ്ട് രാഷ്ട്രസേവനത്തിനുള്ള ഏറ്റവും മികച്ച വഴി കണ്ടെത്തും. സ്വയം വളരുകയും അതുവഴി നാടിനെ ഉയര്‍ത്തുകയും ചെയ്യും. 2047 ലെ വികസിതഭാരതത്തിന് എന്റെ പങ്ക് ഞാന്‍ പൂര്‍ണമായി നിര്‍വഹിക്കും.

ചതുര്‍മുഖകാര്യപദ്ധതിയിലൂടെ സ്വജീവിതം മാതൃകാപരമാക്കുന്നതോടൊപ്പം സമകാലിക ബാലസമൂഹത്തെ ഈ മഹായജ്ഞത്തിലേക്കു നിരന്തരം പ്രേരിപ്പിക്കും. ഗോകുലപ്രവര്‍ത്തനമാണ് അതിനുള്ള ഉത്തമമാര്‍ഗ്ഗം. ഓരോ പ്രദേശത്തെയും ബാലികാബാലന്മാരെ സംഘടിപ്പിച്ച് ഈ രാഷ്ട്രകാര്യം നിര്‍വഹിക്കുവാന്‍ ബാലഗോകുലപ്രവര്‍ത്തകരായി ഞങ്ങള്‍ തുടരും.

വന്ദേ മാതരം

Tags: ബാലഗോകുലംബാലശിബിരം
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies