ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതോടു കൂടി യാഥാര്‍ത്ഥ്യമായത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചരിത്രപരമായ നിയമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പൗരത്വം ലഭിക്കുന്നതിന് വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥകള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി നടത്തുന്ന അക്രമങ്ങള്‍ സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജമ്മുകശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞ നടപടി ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചതാണെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് സഭ അത് പാസാക്കിയതെന്നും രാഷ്ട്രപതി വ്യക്തമാക്കി.