Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ശാഖകളില്‍ വന്‍വര്‍ധനവ്; സംഘടനാ സംവിധാനം പുനര്‍രചിക്കും

അഖില ഭാരതീയ പ്രതിനിധി സഭ (2026) റിപ്പോര്‍ട്ട്

കേസരി ഡെസ്ക്കേസരി ഡെസ്ക്
27 March 2026

സമല്‍ഖ(ഹരിയാന): ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ മാര്‍ച്ച് 13,14,15 തീയ്യതികളിലായി പാനിപ്പത്തിലെ സമല്‍ഖയില്‍ മാധവസൃഷ്ടി സെന്ററില്‍ നടന്നു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് മൂന്ന് ദിവസത്തെ പ്രതിനിധിസഭയ്ക്ക് തുടക്കമായത്. 1400ല്‍ അധികം പ്രതിനിധികളാണ് പ്രതിനിധി സഭ യോഗത്തില്‍ പങ്കെടുത്തത്. സംഘത്തിന്റെ അഖില ഭാരതീയ ചുമതലക്കാര്‍, ക്ഷേത്ര-പ്രാന്ത സംഘചാലകന്മാര്‍, കാര്യവാഹകന്മാര്‍, പ്രചാരകര്‍ എന്നിവരെ കൂടാതെ ഭാരതീയ മസ്ദൂര്‍ സംഘം, വിശ്വഹിന്ദു പരിഷത്ത്, സേവാ ഭാരതി, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ഭാരതീയ കിസാന്‍ സംഘം, ഭാരതീയ ജനതാ പാര്‍ട്ടി, രാഷ്ട്ര സേവികാ സമിതി തുടങ്ങിയവയടക്കം 32 വിവിധ ക്ഷേത്ര സംഘടനകളുടെ ഉയര്‍ന്ന ചുമതലയുള്ളവരും പ്രതിനിധി സഭയില്‍ പങ്കെടുത്തു.

Google NewsAdd Kesari Weekly as a preferred source on Google

ഒരു വര്‍ഷത്തിനിടെ രാജ്യത്താകെ 5,820 ശാഖകള്‍ വര്‍ധിച്ചുവെന്ന് പ്രതിനിധിസഭയുടെ തുടക്കത്തില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം 51,740 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ അത് 55,683 സ്ഥലങ്ങളിലായി 88,949 ശാഖകളായി വര്‍ദ്ധിച്ചു. 3,943 പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ADVERTISEMENT

സംഘശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്നതെന്ന് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഹര്‍ ഘര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായി ഇതുവരെ പത്ത് കോടിയിലേറെ (10,02,12,162) വീടുകളില്‍ സ്വയംസേവകരെത്തി.

3,90,000 ഗ്രാമങ്ങളിലും 31,143 നഗരകേന്ദ്രങ്ങളിലും സമ്പര്‍ക്കം പൂര്‍ത്തിയായി. കേരളത്തില്‍ മാത്രം 64,000ത്തിലധികം മുസ്ലീം കുടുംബങ്ങളിലും 54,000 ത്തിലധികം ക്രിസ്ത്യന്‍ കുടുംബങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായെത്തി. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചതെന്ന് അദ്ദേഹം പറ ഞ്ഞു. രാജ്യത്ത് ഇതുവരെ 37,048 ഹിന്ദു സമ്മേളനങ്ങള്‍ നടന്നു. ഏകദേശം 35 ദശലക്ഷം ആളുകള്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തരിച്ച പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ശിവ കഥാകാരന്‍ സത്ഗുരുദാസ് മഹാരാജ്, ഡോ. മാധവ് ഗാഡ്ഗില്‍, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സാലുമരദ തിമ്മക്ക, പുരാവസ്തു ഗവേഷകന്‍ കെ.എന്‍. ദീക്ഷിത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍, നടന്‍ ധര്‍മ്മേന്ദ്ര ഡിയോള്‍, തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് എ.വി.എം. ശരവണന്‍, മിസോറാം മുന്‍ ഗവര്‍ണര്‍ സ്വരാജ് കൗശല്‍, വിനയ് ഹെഗ്‌ഡെ, കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍. നല്ലകണ്ണു, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഡിറ്ററുമായ പ്രഫുല്ല ഗോവിന്ദ് ബറുവ എന്നിവരടക്കമുള്ള പ്രമുഖര്‍ക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മൂന്നുദിവസം നീണ്ടുനിന്ന പ്രതിനിധിസഭാ യോഗത്തില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: സര്‍കാര്യവാഹ്

സമല്‍ഖ (ഹരിയാന): സംഘവികാസം എന്നതിന്റെ അര്‍ത്ഥം ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് പൗരന്മാര്‍ സ്വതന്ത്രരാകേണ്ടത് അനിവാര്യമാണ്. മുഴുവന്‍ ലോകത്തിന്റെയും ക്ഷേമമാണ് ഭാരതം പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാനിപ്പത്തിലെ പട്ടീകല്യാണ മാധവ് സൃഷ്ടി കേന്ദ്രത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപന ദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്. രാജ്യത്ത് പോയ വര്‍ഷം ഏകദേശം ആറായിരം ശാഖകളുടെ വര്‍ധനയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. 55,683 സ്ഥലങ്ങളിലായി 88,949 ശാഖകളാണ് നിലവിലുള്ളത്. ആന്‍ഡമാന്‍, അരുണാചല്‍ പ്രദേശ്, ലേ, വിദൂര ഗോത്രവര്‍ഗ മേഖലകള്‍ തുടങ്ങി ഇതുവരെ എത്താത്ത ഇടങ്ങളിലും സംഘ ശാഖകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. എണ്ണത്തില്‍ മാത്രമല്ല ഗുണാത്മക വികാസം ലക്ഷ്യമിട്ടും സംഘം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചപരിവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ ഭാവാത്മക മാറ്റത്തിന് പ്രചോദനം നല്‍കേണ്ടതുണ്ട്. ഭാരതീയത അഥവാ ഹിന്ദുത്വം എന്നത് വെറുമൊരു ആശയമല്ല, മറിച്ച് ഒരു ജീവിതരീതിയാണ്, അതിലൂടെ സമൂഹത്തില്‍ ഗുണനിലവാരം വളര്‍ത്തണം. അതിനായി സജ്ജനങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ദേശീയ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കേണ്ടതുണ്ട്. ജാതി, വര്‍ഗ വ്യത്യാസങ്ങള്‍ക്കപ്പുറം മഹാപുരുഷന്മാരെ അംഗീകരിക്കുകയും അവരിലൂടെ സമൂഹം നല്ല മാറ്റത്തിനായി മുന്നോട്ട് പോകുകയും വേണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഗുരു ശ്രീ തേഗ് ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷികത്തോടനുബന്ധിച്ച്, സ്വയംസേവകര്‍ രാജ്യത്തുടനീളം രണ്ടായിരത്തിലധികം പരിപാടികള്‍ സംഘടിപ്പിച്ചു, അതില്‍ 7 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും ആവേശത്തോടെ ആഘോഷിച്ചു. വരും വര്‍ഷത്തില്‍, സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

ഗോസേവ, ഗ്രാമവികാസം എന്നീ പ്രവര്‍ത്തനങ്ങളും പ്രതിനിധി സഭ ചര്‍ച്ച ചെയ്തു. മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കാനും ഗോ ആധാരിത വളങ്ങള്‍ ഉപയോഗിക്കാനും ജനങ്ങളെ പ്രചോദിപ്പിക്കും. ഇതിലൂടെ എല്ലാവര്‍ക്കും ഗോ സംരക്ഷണത്തില്‍ പങ്കാളികളാകാന്‍ കഴിയും. പോളിത്തീന്‍ ഉപയോഗം കുറച്ചും ജലസംരക്ഷണം നടപ്പാക്കിയും വീടുകള്‍ ഹരിതഗൃഹങ്ങള്‍ ആക്കുമെന്ന് എല്ലാവരും തീരുമാനിക്കണം. സംഘത്തിന്റെ സംഘടനാ ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, വികേന്ദ്രീകരണം പരിഗണിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാന്തങ്ങളുടെ സ്ഥാനത്ത് സംഭാഗുകള്‍ എന്നറിയപ്പെടുന്ന ചെറിയ ഘടകങ്ങള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം ഉണ്ട്. ഇത് നടപ്പായാല്‍, ഇപ്പോഴത്തെ 46 പ്രാന്തങ്ങള്‍ക്ക് പകരം 85 സംഭാഗുകള്‍ നിലവില്‍ വരും. സമൂഹത്തില്‍ ജാതിവിവേചനം അവസാനിപ്പിക്കാനും തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ ജാതി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകള്‍ നടത്തുന്നത് നിര്‍ത്താനും മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി സര്‍കാര്യവാഹ് പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തില്‍ ദേശീയ താല്‍പ്പര്യത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

ഡോ. ഹെഡ്‌ഗേവാര്‍ ഏതെങ്കിലും സമൂഹത്തെയോ വിഭാഗത്തെയോ ആരാധനാക്രമത്തെയോ എതിര്‍ക്കുന്നതിനല്ല സംഘം സ്ഥാപിച്ചതെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. നമുക്കെല്ലാവര്‍ക്കും ഒരേ പൂര്‍വ്വികരാണെന്നും ആരാധനാ രീതിയിലെ വ്യത്യാസം ഭിന്നതകള്‍ വരുത്തുന്നില്ലെന്നും സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ശ്രീ ഗുരുജി പറഞ്ഞിരുന്നു. ഡിഎന്‍എ എന്ന പദം ഉപയോഗിച്ചില്ലെങ്കിലും അര്‍ത്ഥം അതുതന്നെയാണ്. ഭാരതത്തെ മാതൃരാജ്യമായി കണക്കാക്കി ഇവിടെ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് മൂന്നാമത്തെ സര്‍സംഘചാലക് ബാളാസാഹബ് ദേവറസ് പറഞ്ഞിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്താ സമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.

സന്ത് രവിദാസ് 650-ാം ജയന്തി വിപുലമായി ആഘോഷിക്കും
സന്ത് ശിരോമണി രവിദാസിന്റെ 650-ാം ജയന്തി വര്‍ഷ പരിപാടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. ഫെബ്രുവരി 1 മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി 20 വരെ രാജ്യത്തുടനീളം ഈ പരിപാടികള്‍ സാമാജിക സമരസതാ സന്ദേശത്തോടെ സംഘടിപ്പിക്കും.

ജോയിന്‍ ആര്‍എസ്എസ് ‘
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും സംഘവുമായി ബന്ധപ്പെടാനുള്ള താല്പര്യം വര്‍ദ്ധിച്ചുവരികയാണ്. ഓരോ വര്‍ഷവും ഏകദേശം 1.25 ലക്ഷം ആളുകള്‍ ‘ജോയിന്‍ ആര്‍എസ്എസ്’ വഴി സംഘത്തില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം രാജ്യത്തുടനീളം 97 പരിശീലന വര്‍ഗുകള്‍ സംഘടിപ്പിക്കും.

കേരളത്തില്‍ ഗണവേഷധാരികളായ സ്വയംസേവകരില്‍ വന്‍വര്‍ധനവ്
കേരളത്തില്‍ വിജയദശമി പരിപാടിയില്‍ 1,66,000 പേര്‍ പൂര്‍ണ്ണ ഗണവേഷത്തില്‍ പങ്കെടുത്തു. കേരളത്തില്‍ മാത്രം 22 ലക്ഷം വീടുകളില്‍ സമ്പര്‍ക്കം നടന്നു. 64,000 മുസ്ലീം വീടുകളിലും 54,000 ക്രിസ്ത്യന്‍ വീടുകളും അടക്കമാണ് ഇത്. പുസ്തകങ്ങളും ലഘുലേഖകളും സമ്പര്‍ക്കത്തില്‍ കൂടെ ഉണ്ടായിരുന്നു. കേരളത്തില്‍ 1500 ഓളം ഹിന്ദുസമ്മേളനങ്ങള്‍ നടന്നു.
കേരളത്തില്‍ തിരുന്നാവായയിലെ മാഘമഹോത്സവം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ലക്ഷങ്ങള്‍ പങ്കെടുത്ത മാഘമഹോത്സവം വന്‍ വിജയമായതില്‍ പ്രതിനിധി സഭ സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ ചരിത്രത്തോടും പൗരാണിക പാരമ്പര്യത്തോടും ജനങ്ങള്‍ കാണിക്കുന്ന താല്പര്യം അഭിനന്ദനാര്‍ഹമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ സംഘടനാ സംവിധാനം പുതിയ രീതിയിലേക്ക് മാറുകയാണ്. ഇതുവരെ ഉത്തര കേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് സംഭാഗുകളായി – തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് – പുനര്‍രചിക്കപ്പെടും.

 

 

Tags: അഖില ഭാരതീയ പ്രതിനിധി സഭ
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies