Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

ആസാദി ആക്രോശത്തിന്റെ അകംപൊരുള്‍

Print Edition: 31 January 2020

വര്‍ഗ്ഗീയതയെ പ്രീണിപ്പിച്ചും ഭീകരവാദത്തോട് ഒത്തുതീര്‍പ്പിലെത്തിയും രാഷ്ട്രീയലാഭം നേടാനുള്ള പരിശ്രമം ഭാരത മഹാരാജ്യത്ത് ആരംഭിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും മഹാത്മാഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രീണനരാഷ്ട്രീയത്തിന്റെ വിലയായിരുന്നു 1947ല്‍ സംഭവിച്ച രാഷ്ട്രവിഭജനവും കൂട്ടക്കൊലകളും. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ വീണ്ടും പ്രീണനരാഷ്ട്രീയം പരീക്ഷിക്കുന്നതിന്റെ ഭാഗമാണ് രാജ്യത്ത് കാണുന്ന പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭാഭാസങ്ങള്‍.

വിഭജനദുരന്തം കാര്യമായി ബാധിക്കാതിരുന്ന കേരളത്തില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് മുസ്ലീം ന്യൂനപക്ഷപ്രീണനത്തിന്റെ പുതിയ തന്ത്രങ്ങള്‍ മത്സരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വനിയമ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ല എന്നു പറയുന്ന മുഖ്യമന്ത്രി വേറിടല്‍ വാദത്തില്‍ മുഹമ്മദാലി ജിന്നയോടാണ് മത്സരിക്കുന്നത്. ജനസംഖ്യാ രജിസ്റ്ററിന് ആവശ്യമായ വിവരങ്ങളാണ് കാനേഷുമാരിയിലൂടെ ശേഖരിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് അതിനേയും അട്ടിമറിയ്ക്കാന്‍ കേരളത്തിലെ ഇടതുപക്ഷഗവണ്‍മെന്റ് ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. മുസ്ലീം വോട്ടുബാങ്കില്‍ കണ്ണുവച്ചുകൊണ്ട് നടത്തുന്ന ഈ പ്രീണനരാഷ്ട്രീയം സകലമര്യാദകളും ലംഘിച്ച് കഴിഞ്ഞിരിക്കുന്നു. അതിന്റെ ഉദാഹരണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം യു.എ.പി.എ പ്രകാരം അറസ്റ്റിലുള്ള നഗരമാവോയിസ്റ്റുകളായ അലൈന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെ യും വീടുകളിലെത്തി അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മുസ്ലീം പ്രീണനത്തില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും തമ്മില്‍ കേരളത്തില്‍ നടത്തുന്ന മത്സരത്തിലെ ഒടുവിലത്തെ ആഭാസദൃശ്യമായിരുന്നു പന്തീരാങ്കാവിലെ ചെന്നിത്തലയുടെ സന്ദര്‍ശനം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത് ശുദ്ധമായ രാജ്യദ്രോഹവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുമാണ് എന്ന കാര്യം സാമാന്യ ജനങ്ങള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ അതിനു കൊടുക്കേണ്ടിവരുന്ന വില ഭാരിച്ചതാവും. 2019 ഒക്‌ടോബര്‍ 28, 29 തീയതികളില്‍ അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ കേരളാ പോലീസിലെ തണ്ടര്‍ബോള്‍ട്ടുമായി മാവോയിസ്റ്റുകള്‍ നടത്തിയ ഏറ്റുമുട്ടലില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സമാനമായ സംഭവം വയനാട്ടിലും മുന്‍പ് നടന്നിരുന്നു. ഇന്നിന്റെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് നഗരമാവോയിസ്റ്റുകളായി മാറിയ അലന്‍ ഷുഹൈബിനേയും താഹഫസലിനേയും കേരളാ പോലീസ് അറസ്റ്റു ചെയ്യുന്നത്. മുസ്ലീം മതമൗലികവാദികളും മാവോയിസ്റ്റുകളും പരസ്പര ധാരണയോടെ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പ്രവര്‍ ത്തകര്‍ക്കിടയില്‍ പ്രച്ഛന്നരായും പ്രത്യക്ഷരായും മാവോയിസ്റ്റ് മതമൗലികവാദി ശക്തികള്‍ പ്രവര്‍ ത്തിക്കുന്നുണ്ട്. ഇരു പാര്‍ട്ടികളുടെയും മുസ്ലീം പ്രീണനരാഷ്ട്രീയം ഭീകരവാദികള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. മാവോയിസ്റ്റുകളെയും മുസ്ലീം മതമൗലികവാദികളെയും മനുഷ്യാവകാശപ്പോരാട്ടക്കാരായി ചിത്രീകരിക്കുന്നതിലും കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എ.കെ. 47 തോക്കും ഗ്രനേഡും കൊണ്ടുനടക്കുന്നതെന്തിനാണ് എന്ന ചോദ്യത്തിന് ആരും തൃപ്തികരമായ ഉത്തരം നല്‍കിയിട്ടില്ല. കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയില്‍ കഴിഞ്ഞ ദിവസവും തോക്കുമായി മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയിരുന്നു. മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാര്‍ത്തിക് കണ്ണന്‍ഗോപി എന്ന മാവോയിസ്റ്റ് കോരാപുട്ട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായിരുന്നു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ പക്കല്‍നിന്നും കണ്ടെടുത്ത എ.കെ.47 തോക്ക് ഛത്തീസ്ഗഡില്‍നിന്നും പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തതായിരുന്നു. ഇത്തരം ഭീകരവാദികള്‍ക്കും കാശ്മീര്‍ വിഘടനവാദികള്‍ക്കും പിന്‍തുണയും മറ്റ് സഹായങ്ങളും ചെയ്തുകൊടുക്കുന്നു എന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരുടെ ബന്ധുക്ക ളെ കാണാന്‍ പോയതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് ചെയ്തിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയ വിലപേശല്‍ ശക്തിയായിരുന്ന കേരളാ കോണ്‍ഗ്രസ് കെ.എം.മാണിയുടെ നിര്യാണത്തോടെ ശിഥിലമായിരിക്കുകയാണ്. മുസ്ലീംലീഗിന്റെ അപ്രമാദിത്വമാണ് ഇപ്പോള്‍ നിലവിലുള്ളത്. ലീഗാകട്ടെ മാവോയിസ്റ്റ് മുസ്ലീം വിഘടന ശക്തികളുടെ മറ്റൊരു ഒളിയിടമാണുതാനും. കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടി തനിക്ക് മുഖ്യമന്ത്രിയാകാന്‍ മുസ്ലീം ലീഗിന്റെ കാരുണ്യം ആവശ്യമാണെന്നറിയുന്ന രമേശ് ചെന്നിത്തല മുസ്ലീം പ്രീണനത്തിനായി നടത്തുന്ന കളികളുടെ ഭാഗമായിട്ടാണ് പന്തീരാങ്കാവിലെ മുസ്ലിം നാമധാരികളായ നഗര മാവോയിസ്റ്റുകളുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. പൗരത്വ നിയമഭേദഗതിയെ താന്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത ധീരനാണ് എന്നു വരുത്താനാണ് രമേശ് ചെന്നിത്തല ദില്ലിയിലെ കോടതി വളപ്പില്‍ രാവിലെ മുതല്‍ പോയി നിന്നത്. മുസ്ലീം പ്രീണനത്തിനായി നടക്കുന്ന തെരുവു സമരങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ മേല്‍ക്കൈ ഈ നടപടികളിലൂടെ പരിഹരിയ്ക്കാം എന്നാണ് ചെന്നിത്തലയും കോണ്‍ ഗ്രസ്സും കരുതുന്നത്.

രാഷ്ട്രീയ ലാഭങ്ങള്‍ക്കും അധികാരപ്രാപ്തിക്കുമായി രാഷ്ട്രതാത്പര്യം ബലികഴിച്ചുകൊണ്ട് ഇടതുവലതു രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ മത്സരിക്കുമ്പോള്‍ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ചില മാധ്യമങ്ങളും ഭേദപ്പെട്ട തരത്തില്‍ മുസ്ലീം ഭീകരവാദ പ്രീണനം നടത്തിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖപത്രത്തിലെ നഗരപേജ് വിഘടനവാദ മുദ്രാവാക്യം മുഴക്കിയ ചെറുപ്പക്കാരെ ശശിതരൂര്‍ അഭിനന്ദിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയുടെ സചിത്ര വിവരണം കൊണ്ട് അലങ്കൃതമായിരുന്നു. കുറ്റ്യാടിയില്‍ പൗരത്വനിയമഭേദഗതിക്കെതിരെ മഹല്ല് കമ്മറ്റി നടത്തിയ പ്രകടനത്തില്‍ ‘ആസാദി’ മുദ്രാവാക്യം വിളിച്ചുകൊടുത്ത ലോകോളേജ് വിദ്യാര്‍ത്ഥിയെ ശശിതരൂര്‍ അഭിനന്ദിക്കുക സ്വാഭാവികമാണ്. ആസാദി മുദ്രാവാക്യത്തിന്റെ ഉറവിടം പാകിസ്ഥാനായതുകൊണ്ടും മെഹ്‌റ തരാര്‍ എന്ന പാകിസ്ഥാന്‍ വനിതയുമായുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കുശേഷം സുനന്ദ പുഷ്‌ക്കര്‍ ദുരുഹസാഹചര്യത്തില്‍ മരിച്ചതും തുടരുന്ന കേസും കൂട്ടവും എല്ലാം ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ശശിതരൂരില്‍നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. പക്ഷെ അത് വലിയ വാര്‍ത്തയാക്കി ആഘോഷിക്കുന്ന മാധ്യമത്തിന്റെ പത്രധര്‍മ്മം രാജ്യതാത്പര്യത്തിന് വിരുദ്ധമാണ് എന്നു പറയാതിരിക്കാനാവില്ല. ”ഹംലേകേ രഹേന്‍ ഗേ… ആസാദി… ആസാദി” എന്നു തുടങ്ങുന്ന മുദ്രാവാക്യം കാശ്മീര്‍ വിമോചനത്തിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ തന്റെ പ്രസംഗത്തിന്റെ ഒടുവില്‍ വിളിച്ചുകൊടുത്ത മുദ്രവാക്യമാണ്.

‘ഞങ്ങള്‍ നേടിയെടുത്തിരിക്കും സ്വാതന്ത്ര്യം, അല്ലെങ്കില്‍ ഞങ്ങള്‍ അടിച്ചു വാങ്ങും സ്വാതന്ത്ര്യം…’ എന്നതാണ് കേരളത്തില്‍ ഇന്ന് പൗരത്വ നിയമഭേദഗതി പ്രകടനങ്ങളില്‍ മുസ്ലീം മൗലികവാദികള്‍ വിളിക്കുന്ന ‘ആസാദി’ മുദ്രാവാക്യത്തിന്റെ രത്‌നചുരുക്കം. ഈ ആസാദി മുദ്രാവാക്യം 1989-90 കാലത്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ ഉയര്‍ത്തിയതാണ്. തുടര്‍ന്നാണ് കാശ്മീരില്‍ ഹിന്ദുക്കളെ കൂട്ടക്കുരുതിക്ക് വിധേയമാക്കിയതും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതും. അത്തരമൊരു ഹിന്ദുവിരുദ്ധ, രാഷ്ട്രവിരുദ്ധ കലാപത്തിനുള്ള പോര്‍വിളിയാണ് ഇന്നു മുഴങ്ങുന്ന ആസാദി മുദ്രാവാക്യത്തിനു പിന്നിലുള്ളത്. 1921ല്‍ മലബാറിലെ ഹിന്ദുവംശഹത്യയുടെ ശതാബ്ദി വര്‍ഷത്തിന് ഇനി കേവലം 365 ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു എന്ന് കേരളത്തിലെ ഹിന്ദുക്കള്‍ ഓര്‍മ്മിച്ചാല്‍ നന്ന്. മുസ്ലീം മതമൗലികവാദികളെയും ഭീകരവാദികളെയും പ്രീണിപ്പിച്ച് അല്പകാലമെങ്കിലും അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് ഒറ്റുകാരില്‍ നിന്നും കേരളത്തിലെ ഹിന്ദുക്കള്‍ക്ക് നീതി കിട്ടുമെന്ന് കരുതാന്‍ വയ്യ. അപകട സൂചനകളെ നേരത്തെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ ഹിന്ദുവിനെ കാത്തിരിക്കുന്നത് വംശഹത്യയുടെയും പലായനത്തിന്റെയും കാശ്മീര്‍ പാഠങ്ങളായിരിക്കും.

Tags: FEATUREDമുസ്ലീംകോണ്‍ഗ്രസ്കമ്മ്യൂണിസ്റ്റ്മതമൗലികവാദിആസാദിഹിന്ദു വംശഹത്യ
Share183TweetSendShare

Related Posts

ബഹുദൂരം താണ്ടുന്ന ഒരുചുവട്

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍

മാവോയിസ്റ്റ് മുക്ത ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies