Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

ഇരുട്ടുപക്ഷം

കല്ലറ അജയന്‍

Print Edition: 17 January 2020

(1996-ല്‍ പരുമല പമ്പാ കോളേജില്‍ 3 വിദ്യാര്‍ത്ഥികളെ എബിവിപിയില്‍ അംഗങ്ങളാണ് എന്ന കാരണത്താല്‍ അതിമൃഗീയമായി പമ്പാ നദിയില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയുണ്ടായി. അന്നു ഞാന്‍ ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും വല്ലാത്ത വേദനയും അമര്‍ഷവും തോന്നി. അന്നെഴുതിയതാണ് ഈ കവിത. 23 വര്‍ഷത്തിനുശേഷം ഇപ്പോഴാണ് ഇതു പ്രസിദ്ധീകരണത്തിനു നല്‍കുന്നത്).

ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ
ഇടങ്കണ്ണാണോ വാക്ക് വലം കണ്ണാണോ?
ഇടംകുത്തി വലംകുത്തി ഇടനെഞ്ചില്‍ ചുടുചോര
ക്കടല്‍തീര്‍ക്കെ, അകംകണ്ണും പുറംകണ്ണും
ഇമപൂട്ടിത്തുരുമ്പിക്കേ, വെറും സാക്ഷിയവരെന്റെ
മടിക്കുത്തില്‍ തൊഴിച്ചിട്ടും മനംകൂട്ടിപ്പിടിച്ചിട്ടും
ചിരിച്ചന്തം തിളപ്പിച്ചിട്ടൊരുചോദ്യമെറിയുന്നു.
ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ
ഇടങ്കണ്ണാണോ വാക്ക് വലംകണ്ണാണോ?
ചിതല്‍ചിത്തം ചിതംകെട്ടു മരവിച്ചുചിറികോട്ടി
ഇരുള്‍ക്കെട്ടിലടിയുമ്പോള്‍ ഇനിച്ചൊല്ലാന്‍ വിരുത്തങ്ങള്‍
മൃദുരാഗപ്പൊരുത്തങ്ങളറിയില്ല.
വശംകെട്ടു മനംകെട്ടു മടങ്ങുമ്പോളിരു കൈയാല്‍
തടഞ്ഞും കൊണ്ടൊരു ചോദ്യം കൊരുക്കുന്നുണ്ടേ
ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ
ഇടങ്കണ്ണാണോ വാക്ക് വലങ്കണ്ണാണോ?
ഇടങ്കയ്യില്‍ തിളങ്ങുന്ന കടും ചോരക്കറ തന്റെ
വലങ്കയ്യില്‍ വരിപ്പുകളരിഞ്ഞതല്ലേ!
ഇടങ്കണ്ണും വലങ്കണ്ണും തുറിച്ചുകൊണ്ടൊരുനാളില്‍
പെരുംജീവന്‍പടിമെല്ലെക്കടന്നുപോയാല്‍
അവര്‍ക്കില്ലാ നമുക്കില്ല വിതുമ്പുന്നോര്‍ക്കാര്‍ക്കുമില്ല
ഇളം കൂമ്പിന്നിനിയുള്ള പടലയില്ല.
മിഴിക്കുമ്പിള്‍ നിറച്ചെണ്ണയൊഴിച്ചും കൊ-
ണ്ടരക്കില്ലത്തളത്തിങ്കലിരിപ്പുണ്ടമ്മ.
അവള്‍ക്കുള്ളിലെരിയുന്ന വിളക്കുണ്ടല്ലോ
കടലോളം കരളുള്ള കറുമ്പിത്തള്ള.
ചുവര്‍നീളെ പടംവച്ച മുറിയൊന്നിന്‍
കരിയിട്ട നിലം തന്നില്‍ നിനക്കായി
വിരിച്ചിട്ട പരമ്പിന്റെ വിളിയാലച്ഛന്‍
ഇടം കൈയില്‍ പിടിച്ചൂട്ടും വലംകൈയിലെരിയുന്ന
മുറിബീഡി മുനയില്‍ത്തന്‍ മനസ്സുമായി
മകന്‍പോയ വഴിനോക്കി വരണൊണ്ടച്ഛന്‍
അവര്‍ക്കില്ലാ മറുപടി എനിയ്‌ക്കെന്നോടൊട്ടുമില്ല
പുതപ്പിച്ച തുണിയൊന്നിന്നടിയിലുണ്ടവര്‍ക്കുള്ള
തിളയ്ക്കുന്ന മറുപടി ഉരയ്ക്കാന്‍ വയ്യ!
ഇടംകൈയായിടനെഞ്ചില്‍ വലംകൈയാനെറുകയില്‍
അമര്‍ത്തിക്കൊണ്ടലറുന്ന പൊരിഞ്ഞപ്രാണന്‍
എന്റെ മിഴിമുനയെരിച്ചും കൊണ്ടുഴിഞ്ഞു നില്‌ക്കേ
അവര്‍ ചൂണ്ടിചുവപ്പിച്ചു മുടിഞ്ഞചോദ്യം
”ഇടത്തോട്ടാണോ ചായ്‌വ് വലത്തോട്ടാണോ?”
ഇടങ്കണ്ണാണോ വാക്ക് വലം കണ്ണാണോ
ഇടത്തും നേര്‍ വലത്തും ഞാന്‍ ചുഴിഞ്ഞുനോക്കി
ഇടം ശൂന്യം വലം ശൂന്യം എനിക്കുള്ള വഴിയാകെ
കുരുക്കുന്നോരിരുട്ടിന്റെ ചുണങ്ങു പൂക്കള്‍
ഇടത്തല്ല വലത്തല്ല നടുക്കുമിന്നെനിക്കല്ല
ഒടുക്കം ഈ തുരുത്തിങ്കലിരുട്ടത്താണേ
ഞാനിന്നിരുട്ടത്താണേ ഞാനിന്നിരുട്ടത്താണേ!

Tags: പരുമല പമ്പാഎബിവിപി
Share86TweetSendShare

Related Posts

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies