കോഴിക്കോട്: ആരാധനയുടെ ഏത് കൈവഴിയിലൂടെ സഞ്ചരിച്ചാലും നാം എത്തിച്ചേരുന്നത് ഒരൊറ്റ ഈശ്വരനിലാണ് എന്ന് ഭാരതത്തില്‍ ജനിച്ച എല്ലാ ധര്‍മ്മങ്ങളും വിശ്വസിക്കുന്നുവെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തിലെ സമ്പ്രദായ വൈവിധ്യങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ വിശ്വാസങ്ങളേയും ആചാര സമ്പ്രദായങ്ങളേയും അംഗീകരിക്കുന്ന വളരെ പൗരാണികമായ ദര്‍ശനമാണ് ഭാരതീയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മൂര്‍ത്തികള്‍ വ്യത്യാസമാണെങ്കിലും ആ മൂര്‍ത്തികളെയെല്ലാം വ്യത്യസ്ത നാമങ്ങളില്‍ നാം വിളിക്കുമെങ്കിലും അവയെല്ലാം തന്നെ ഒരൊറ്റ ചൈതന്യത്തിലാണ് എത്തിച്ചേരുന്നത് എന്ന ആത്യന്തിക ബോധം ഭാരതത്തിലെ സനാതന ധര്‍മ്മവിശ്വാസികള്‍ക്ക് ഉണ്ടെന്നുള്ളത് സംഘര്‍ഷങ്ങളും കലഹങ്ങളുമില്ലാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നവരാത്രി സര്‍ഗ്ഗോത്സവ സമിതി അധ്യക്ഷ വിധുബാല അധ്യക്ഷത വഹിച്ചു. സര്‍ഗ്ഗോത്സ സമിതി കാര്യാധ്യക്ഷന്‍ ടി.വി വേണുഗോപാല്‍ സന്നിഹിതനായിരുന്നു. വത്സന്‍ നെല്ലിക്കോട് സ്വാഗതവും വി.രാം മോഹന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടവും പ്രസീനാ സുമോദ് അവതരിപ്പിച്ച ക്ലാസിക്കല്‍ ഭജന്‍സും അരങ്ങേറി.
















