തിരുവനന്തപുരം: ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു. മോഡല്‍ പരീക്ഷ നടത്തി എന്ന് വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി ഒരു ദിവസംതന്നെ ഒന്നില്‍ കൂടുതല്‍ പരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം വിദ്യാര്‍ത്ഥി വിരുദ്ധമാണ്. ഒരു പൊതു പരീക്ഷ എഴുതുന്നത് എങ്ങനെയാവണം എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധ്യ പ്പെടുത്താന് വേണ്ടിയാണ് മോഡല്‍ പരീക്ഷകള്‍ നടത്തു ന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിട്ടുള്ള മോഡല്‍ പരീക്ഷ വെറും പ്രഹസനം മാത്രമാണ്. ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ പുനഃ ക്രമീകരിക്കാനും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് എബിവിപി ആവശ്യപ്പെട്ടു.