ന്യൂദല്‍ഹി: 2020 ഫെബ്രുവരിയില്‍ പ്രയാഗ് രാജില്‍ നടക്കുന്ന സന്യാസി സമ്മേളനത്തില്‍ രാമക്ഷേത്ര നിര്മ്മാണത്തിന്നായുള്ള ധനസമാഹരണം പ്രഖ്യാപിക്കും. 100 കോടി രൂപയാണ് സമാഹരണ ലക്ഷ്യവും ക്ഷേത്ര നിര്‍മ്മാണത്തിന്നായി ട്രസ്റ്റ് രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 90 ദിവസത്തിനകം ട്രസ്റ്റ് രൂപീകരിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. ട്രസ്റ്റില്‍ ബിജെപി പ്രതിനിധി ഉണ്ടാവില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും വിശ്വഹിന്ദുപരിഷത്ത് ഇതിലൊന്നും ഉണ്ടായിരിക്കില്ലെന്നും എല്ലാ കാര്യങ്ങളും ട്രസ്റ്റാണ് നിര്‍വ്വഹിക്കുകയെന്നും വിശ്വഹിന്ദുപരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.