കോഴിക്കോട്: 1921ലെ മാപ്പിള ലഹളയ്ക്ക് നേതൃത്വം നല്‍കി ഹിന്ദു കൂട്ടക്കൊല നടത്തിയവരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും കേസരി വാരികയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലബാര്‍ കലാപം ദേശീയ സെമിനാര്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ തെറ്റായി എഴുതിയാല്‍ ശുദ്ധീകരിക്കേണ്ട ഉത്തരവാദിത്വം ആര്‍.എസ്.എസ്സിനുണ്ട്. 1921 ലെ മാപ്പിള ല ഹളയെ സ്വാതന്ത്ര്യസമരമായും കാര്‍ ഷിക വിപ്ലവമായും ചിത്രീകരിക്കാന്‍ രാഷ്ട്രീയക്കാര്‍ പണിപ്പെടുകയാണ്. ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു സെമിനാറിനെക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ സ്വാഗതഭാഷണം നടത്തി. ഡോ. വത്സന്‍, ഡോ.സി.ശ്രീകുമാര്‍, ശ്രീമതി ജയാസദാനന്ദന്‍, ഡോ.ദീപേഷ്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ബൈജു, എം.എന്‍.സുന്ദര്‍രാജ്, കെ.ജി. രഘുനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഷാബു പ്രസാദ് നന്ദി പ്രകാശിച്ചു.
സെമിനാറിന്റെ വിജയത്തിനായി ഡോ. എം.കെ വത്സന്‍ ചെയര്‍മാനും എ. വിനോദ് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.