നാഗ്പൂര്‍: കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് അടിത്തറയൊരുക്കിയ ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ വര്‍ണ്ണാഭമായ ആരംഭമായിരുന്നു നാഗ്പൂരില്‍ സര്‍സംഘചാലക് മോഹന്‍ജിഭാഗവതും ദല്‍ഹിയില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും നിര്‍വ്വഹിച്ചത്. ഇതോടെ രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും സ്മരണീയ പുരുഷന്മാരിലൊരാളായ ഠേംഗ്ഡിജിയുടെ ജീവിതം ഭാവി തലമുറയ്ക്ക് പ്രേരണയും പ്രചോദനവുമായി മാറി.
നവം.10നായിരുന്നു ജന്മശതാബ്ദി ആഘോഷ ഉദ്ഘാടനം നാഗ്പൂര്‍ മഹര്‍ഷി വ്യാസഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കപ്പെട്ടത്. നവം.13. ന് ദല്‍ഹിയില്‍ വെങ്കയ്യനായിഡു ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുന്‍ലോക്‌സഭാസ്പീക്കര്‍ സുമിത്രാ മഹാജനാണ് ജന്മശതാബ്ദി ആഘോഷക്കമ്മറ്റി പ്രസിഡന്റ്. സഹസര്‍കാര്യവാഹ് ദത്താത്രേ ഹൊസബോളെ കമ്മറ്റി ചെയര്‍മാനാണ്. ബി.എം.എസ്. അഖി. പ്രസിഡന്റ് അഡ്വ. സജി നാരായണനടക്കമുള്ള കമ്മറ്റിയാണ് ആഘോഷപരിപാടികള്‍ നിയന്ത്രിക്കുന്നത്.
















