പാകിസ്ഥാനിലെ ആദ്യത്തെ നിയമമന്ത്രിയുടെ ജീവിതം ഭാരത ജനതയ്ക്കു മുമ്പിലെ പാഠമാണ്. ജോഗേന്ദ്രനാഥ മണ്ഡല്‍ എന്ന ദളിത് നേതാവായിരുന്നു ആ വ്യക്തി. അസമിലെ സില്‍ഹെട്ട് ജില്ല പാകിസ്ഥാനു കിട്ടുന്നതിനു സഹായം ചെയ്തു കൊടുക്കുകയും ദളിതുകളുടെ രക്ഷ പാകിസ്ഥാനിലാണെന്നു വിശ്വസിക്കുകയും ചെയ്തു അദ്ദേഹം. എന്നാല്‍ 1947 മുതല്‍ തന്റെ സമുദായക്കാര്‍ നിരന്തരം കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ച കണ്ട് കണ്ണീര്‍ വാര്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ഒടുവില്‍ ജിവരക്ഷാര്‍ത്ഥം 1949ല്‍ മന്ത്രിസ്ഥാനം രാജിവെച്ച് അഭയാര്‍ത്ഥിയായി ബംഗാളിലേക്ക് പലായനം ചെയ്തു. 1968ല്‍ അഭയാര്‍ത്ഥിയായി തന്നെ മരിക്കേണ്ടിയും വന്നു.