ഇരുട്ടിന്റെ തുരങ്കത്തിലൂടെ
വെളിച്ചത്തിന്റെ മരണപ്പാച്ചില്‍
മുല്ലപ്പൂ ചൂടിയ വാക്കുകളുടെ വക്കില്‍
മെല്ലെ വിരലോടിച്ചിരുന്നൂ, അവര്‍…
തിരക്കിനെ വകഞ്ഞുമാറ്റി
ഏകാന്തതയുടെ വള്ളിക്കുടില്‍
വിരലുകളുടെ സൗഹൃദം
സ്പര്‍ശിനികളുടെ സല്ലാപം
തിരക്കില്‍ ഞെരുങ്ങി
ഞെരുക്കത്തില്‍ മെരുങ്ങി
അന്യോന്യം ഉരുകി
കാത്തുവച്ച മൗനം
കൈമാറിക്കൊണ്ടൊരു
മടക്കയാത്ര.