പുഴയായിരുന്നു ഞാന്‍; ഇന്നലെ
കാലത്തിന്റെ,
കുറുകെ നടക്കുവാന്‍
വെറുതെ ധൃതിപ്പെട്ടോന്
പുഴയായിരുന്നു ഞാന്‍
ഇന്നലെയപാരമാം
കടലില്‍ പതിച്ചുപ്പു
രസമായ് അലിയുവാന്..
ഹരിതം വാരിപ്പുത-
ച്ചുറങ്ങും മഹിയുടെ
ചരണങ്ങളില്‍ തൊട്ടും
തൊഴുതും നടക്കുവാന്‍..
പുഴയായിരുന്നു ഞാന്‍
സ്നേഹ വാത്സല്യത്തിന്റെ
തെളിനീര് തടം നീളേ
കുളിരായലയുവാന്..
പുലര് കാലവും സായം
സന്ധ്യയും ഋതുക്കളും
ഇരുളും വെളിച്ചവും
കയറിയിറങ്ങിയോന്..
പുഴയായിരുന്നു ഞാന്‍
സൗരയൂഥത്തിന് പുത്രി
ചുരത്തും മുലപ്പാലിന്
അമൃതായിരുന്നു ഞാന്‍..