Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

രാഷ്ട്രമാവണം ലഹരി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
18 April 2025

പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ 22-ാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍

Google NewsAdd Kesari Weekly as a preferred source on Google

പാലക്കാട്: കേരളത്തില്‍ ലഹരിയുടെ ലോകം അനുദിനം വിശാലമായി കൊണ്ടിരിക്കുന്നു. മനുഷ്യന്‍ ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്ന ഡിസൈനര്‍ ഡ്രഗ്/ സിന്തറ്റിക് ഡ്രഗ് എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന എംഡിഎംഎ, മെത്താംഫിറ്റമിന്‍ മുതലായവ ഏതാനും വര്‍ഷം കൊണ്ടാണ് കേരളത്തില്‍ സജീവമായത്. ഒരു കാലത്ത് ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കേട്ടിരുന്നതും, മെക്‌സിക്കന്‍ കൊളംബിയന്‍ ഡ്രഗ് കാര്‍ട്ടലുകളോട് അനുബന്ധിച്ചും കേട്ടിരുന്ന ഇത്തരം പേരുകള്‍ ഇന്ന് മലയാളിക്ക് സുപരിചിതമാണ്. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേതിന് സമാനമായി കേരളത്തിലെ ഏതൊരു കുഗ്രാമത്തിലും ഇത്തരം മയക്കുമരുന്നുകള്‍ ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ കേരളത്തിലെ നിയമപരിപാലന സംവിധാനവും ഭരണകൂടവും ലഹരി ഉപയോഗത്തെയും വിപണനത്തെയും തടയാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പരിമിതമാണ്. മാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകള്‍ കേവലം കുറഞ്ഞ അളവ് ലഹരി മരുന്നുകള്‍ പിടിക്കപ്പെടുന്നതിന്റേത് മാത്രമാണ്. എന്നാല്‍ മൊത്തം വിതരണക്കാരും ഉത്പാദകരും അടങ്ങുന്ന വലിയ വിഭാഗം നിയമ സംവിധാനത്തിന് തൊടാന്‍ സാധിക്കാത്ത രീതിയില്‍ മറഞ്ഞുനില്‍ക്കുന്നു. ഭാരതത്തിലേക്ക് എത്തപ്പെടുന്ന മയക്കുമരുന്നുകള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് വഴിയാണ് എന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഭാരതത്തില്‍ അനധികൃത സ്വര്‍ണ്ണക്കടത്ത് വളരെ വ്യാപകമായി നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ നടക്കുന്ന സ്വര്‍ണക്കടത്ത് കേവലം കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ളതല്ല, പകരം അത് വളരെ ആഴത്തിലുള്ള മയക്കുമരുന്ന്- തീവ്രവാദ കൂട്ടുകെട്ടിന്റെ ഭാഗമാണ് എന്ന് വ്യക്തമാണ്. കേരളത്തില്‍ നടക്കുന്നത്, മെക്‌സിക്കോയിലും കൊളംബിയയിലും ഒക്കെ നടക്കുന്നതു പോലെ പണത്തിനു വേണ്ടി മാത്രമുള്ള മയക്കുമരുന്ന് വിപണനമല്ല. മറിച്ച് അത് അന്തര്‍ദേശീയ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ള ശക്തമായ ഭീകരവാദ പ്രവര്‍ത്തനം തന്നെയാണ്. സൈനികമായും സാമ്പത്തികമായും ഭാരതത്തെ തകര്‍ക്കാന്‍ സാധിക്കുകയില്ല എന്ന് മനസ്സിലാക്കിയ ദേശവിരുദ്ധ ശക്തികള്‍ കണ്ടുപിടിച്ച നൂതന നശീകരണ ആയുധമാണ് ലഹരി. നമ്മുടെ യുവാക്കളെ ലഹരിക്കടിമപ്പെടുത്തി അരാജകത്വം പ്രോത്സാഹിപ്പിച്ച് രാഷ്ട്രത്തെത്തന്നെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നുവേണം ചിന്തിക്കാന്‍. ഈ സാഹചര്യത്തില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സൗഹൃദങ്ങളില്‍ നിന്ന് നമ്മുടെ യുവജനത കൃത്യമായ അകലം പാലിക്കണം. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തണം. ഒറ്റപ്പെടുന്നവര്‍ക്ക് കൈത്താങ്ങ് ആകണം. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യങ്ങള്‍ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഇല്ലാതാക്കുവാന്‍ ബോധപൂര്‍വമായ ശ്രമം തന്നെ ആവശ്യമാണ്. അതിനുതകുന്നതായ സത്സംഗങ്ങള്‍ നമുക്ക് നടത്തണം. മയക്കുമരുന്ന് വിതരണത്തെയും വിപണനത്തെയും ഉപയോഗത്തെയും രാഷ്ട്രത്തിനും ധര്‍മ്മത്തിനും എതിരായ യുദ്ധം തന്നെയായി കാണണം. ഭീകരവാദത്തെ എങ്ങനെ ഭരണകൂടം നേരിടുന്നോ, സമാനമായ രീതിയില്‍ ഈ സാമൂഹിക വിപത്തിനെയും നേരിടണം. സാമൂഹ്യ പ്രതിബദ്ധതയുള്ള കുടുംബം എന്റെ ലഹരിയാണ്, ധര്‍മ്മബോധമുള്ള സമാജം എന്റെ ലഹരിയാണ്, എന്റെ രാഷ്ട്രം എന്റെ ലഹരിയാണ് എന്ന ആശയം യുവജനങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ സാധിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. വില്ലേജ് അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ച് ക്ഷേത്രഭൂമി പുനര്‍നിര്‍ണയം നടത്തണം എന്ന മറ്റൊരു പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഭഗിനി- ബാലമിത്ര ശില്‍പശാലയ്ക്ക് തുടക്കം:സംസ്‌കാരത്തിന്റെ സന്ദേശവാഹകരായി കുട്ടികള്‍ വളര്‍ന്നുവരണം:
സ്വാമിനിചരണാമൃതപ്രാണ

ADVERTISEMENT

കരുനാഗപ്പള്ളി: സംസ്‌കാരത്തിന് അപചയം സംഭവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ സന്ദേശവാഹകരായി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരണമെന്നും അതിന് ബാലഗോകുലം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും പുതിയകാവ് അമൃത വിദ്യാലയ പ്രിന്‍സിപ്പല്‍ സ്വാമിനി ചരണാമൃതപ്രാണ പറ ഞ്ഞു. പുതിയകാവ് അമൃത വിദ്യാലയത്തില്‍ നടക്കുന്ന ബാലഗോകുലം ഭഗിനി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ചരണാമൃത. മറ്റ് രാജ്യങ്ങളിലുള്‍പ്പെടെ പാഠ്യപദ്ധതികളില്‍ ഭാരത-ഇതിഹാസങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതിന് വിലക്കാണ്. ശ്രീരാമചന്ദ്രനെ അല്ല, രാവണനെയാണ് പുതുതലമുറ പിന്തുടരുന്നത്. ഗുരുക്കന്മാരെ ആദരിക്കാനും ഗുരുവചനം അനുസരിച്ച് ജീവിക്കാനും കുട്ടികളെ പഠിപ്പിക്കണം. ക്ഷേത്രങ്ങള്‍ സാധനാ കേന്ദ്രങ്ങളായി മാറണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മൂല്യബോധമുള്ള ക്ലാസുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയണം. ഉജ്ജ്വലബാല്യം-ഉദാത്തലക്ഷ്യം എന്ന ലക്ഷ്യം സാധൂകരിക്കാന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ കഴിയണമെന്ന് സ്വാമിനി ചരണാമൃത പറഞ്ഞു. ദക്ഷിണ കേരള ഭഗിനിപ്രമുഖ് ആര്‍.കെ. രമാദേവി അദ്ധ്യക്ഷയായി. ബാലഗോകുലം കേരള കാര്യദര്‍ശി വി. ഹരി, ദക്ഷിണ കേരള കാര്യദര്‍ശി രാമചന്ദ്രന്‍, സൈക്കോളജിസ്റ്റ് ഡോ. എസ്. ദേവിരാജ്, എല്‍.അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. ബാലമിത്രം ശില്‍പശാല അമൃതാനന്ദമയിമഠം സ്വാമി ആദിദേവാമൃത ചൈതന്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വലിയ കൂനമ്പായിക്കുളം കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. എസ്. സുജിത്ത്, ബാലഗോകുലം കേരള കാര്യദര്‍ശി വി.ജെ. രാജ്‌മോഹന്‍, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബാലഗോകുലം ഭഗിനി ശില്‍പശാല സ്വാമിനി ചരണാമൃതപ്രാണ
ഉദ്ഘാടനം ചെയ്യുന്നു.

യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കും
കരുനാഗപ്പള്ളി: ബാലഗോകുലം ദക്ഷിണ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ഭഗിനി- ബാലമിത്ര ശില്‍പശാല കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തില്‍ നടന്നു. ബാലഗോകുലം ദക്ഷിണ കേരള അദ്ധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. വിവിധ ജില്ലകളില്‍ നിന്നായി 400 ഭഗിനിമാരും 200 ബാലമിത്രങ്ങളും പങ്കെടുത്തു.

ബാലമിത്രം ശില്‍പശാലയുടെ ഉദ്ഘാടനം വള്ളിക്കാവ് അമൃതാനന്ദമയിമഠം ആദിദേവാമൃത ചൈതന്യ നിര്‍വ്വഹിച്ചു. വലിയ കൂനമ്പായിക്കുളം കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ എസ്.സുമിത്ത് അദ്ധ്യക്ഷനായി. ഒരാഴ്ചത്തെ ശില്‍പശാലയില്‍ യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ദിശാബോധം നല്‍കുന്ന പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കി. കൂടാതെ പ്രകൃതി, സംസ്‌കൃതി, രാഷ്ട്രം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകള്‍ പ്രമുഖര്‍ അവതരിപ്പിച്ചു. മാതൃ ഹസ്‌തേന ഭോജനത്തില്‍ 250 കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. കരുനാഗപ്പള്ളിയിലെ 50 സ്ഥലങ്ങളില്‍ ശിബിരത്തിലെ ശിക്ഷാര്‍ഥികള്‍ സമ്പര്‍ക്കം നടത്തുകയും പുതിയ ഗോകുലം ആരംഭിക്കുകയും ചെയ്തു. അന്നേ ദിവസം വൈകിട്ട് പൊതുപരിപാടിയും നടന്നു.

Tags: ഹിന്ദു ഐക്യവേദി
ShareTweetSendShare

Related Posts

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies