ബെംഗളൂരു: ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് തുടക്കമായി. ബെംഗളൂരു ചെന്നേനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തിൽ വച്ച് നടക്കുന്ന പ്രതിനിധിസഭയിൽ RSS ന്റെയും വിവിധക്ഷേത്ര സംഘടനകളുടെയും ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട 1482 പ്രതിനിധികൾ ആണ് പങ്കെടുക്കുന്നത്. ഭാരത് മാതാ പൂജയോടെ തുടങ്ങിയ പ്രതിനിധി സഭയിൽ ആദ്യ സെഷനിൽ അന്തരിച്ച പ്രമുഖ വ്യക്തികൾക്ക് അനുശോചനം രേഖപെടുത്തി.
സ്വർഗ്ഗീയ ശ്രീ പ്രണവാനന്ദ തീർത്ഥ സ്വാമികൾ, ശ്രീ മൻ മോഹൻ സിംഗ്, ഉസ്താദ് സക്കീർ ഹുസൈൻ, ശ്രീ MT വാസുദേവൻ നായർ, ശ്രീ ശ്യാം ബെനഗൽ, ശ്രീ പ്രിതീഷ് നന്ദി, ശ്രീ SM കൃഷ്ണ , ശ്രീ കാമേശ്വർ ചൗപ്പൽ, ശ്രീ ദേവേന്ദ്ര പ്രധാൻ എന്നിവർ അവരിൽ ചിലരാണ്.
2025 ൽ രാജ്യത്ത് RSS ന്റെ പ്രവർത്തന വൃത്തം താഴെ കൊടുത്തിരിക്കുന്നു.
സ്ഥാനുകൾ (ആകെ): 51,570
ശാഖകൾ (നിത്യം): 83,129
മിലൻ (ആഴ്ചയിൽ): 32,147
മണ്ഡലി (മാസികം ): 12,091
ആകെ : 1,27,367.