നീര്‍ക്കോലി (Checkered keelback water snake)
നാട്രിസിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം ‘സീനോക്രോപ്പിസ് പിസ്‌കേറ്റര്‍’ എന്നാണ്. തിളക്കമുള്ള പരുക്കന്‍ ശല്‍ക്കങ്ങളാണ് നീര്‍ക്കോലികള്‍ക്കുളളത്. ശരീരത്തില്‍ കറുപ്പ്, വെള്ള, മഞ്ഞ, പിങ്ക് അടയാളങ്ങള്‍ കാണുവാന്‍ കഴിയും. ശരീരത്തിനടിഭാഗം നല്ല വെളുപ്പായിരിക്കും. സാധാരണയായി വെള്ളം നിറഞ്ഞ വയല്‍ പ്രദേശങ്ങളിലും, തടാകം, കുളം എന്നിവിടങ്ങളിലും ഇവയെ കാണുവാന്‍ സാധിക്കും. വിഷമില്ലാത്ത ഇവയുടെ ആഹാരം ചെറുമത്സ്യങ്ങള്‍, തവളകള്‍, എലികള്‍ എന്നിവയാണ്. നീര്‍ക്കോലികള്‍ മുട്ടയിടുന്നു.