Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ലോക്‌സഭയിലെ പരാക്രമങ്ങള്‍

കുമാര്‍ ചെല്ലപ്പന്‍

Print Edition: 27 December 2024

ലോക്‌സഭയിലെ ആദരണീയനായ പ്രതിപക്ഷ നേതാവ് ഒരു ജീനിയസ് ആണ്. ഇത് ഭരണഘടനയെ സംബന്ധിച്ച ചര്‍ച്ചയില്‍ വ്യക്തമായ വസ്തുതയാണ്. അദ്ദേഹത്തിന്റേത് ഒരു ദിവ്യജന്മമാണ്. വീര സാവര്‍ക്കറെ കുറിച്ച് നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച ഇദ്ദേഹത്തിന്റെ വാദഗതികള്‍ ശിവസേന അംഗം രേഖകള്‍ നിരത്തി ഖണ്ഡിച്ചപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജീനിയസ് പറയുകയാണ്: ‘ഞാന്‍ ഒരിക്കല്‍ ഇന്ദിരാഗാന്ധിയോട് ചോദിച്ചു. സാവര്‍ക്കറുടെ പേരിലുള്ള കുറ്റം എന്താണ് എന്ന്. സാവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ക്ക് മാപ്പപേക്ഷ നല്‍കിയാണ് ജയിലില്‍ നിന്ന് സ്വതന്ത്രനായത് എന്നാണ് ഇന്ദിരാഗാന്ധി എന്നോട് പറഞ്ഞത്’. രാഹുല്‍ ഗാന്ധിയുടെ അവകാശവാദം സത്യമാണെങ്കില്‍, അദ്ദേഹം ഒരു പ്രതിഭാസം തന്നെയാണ്. ഇന്ദിരാഗാന്ധി മരിക്കുമ്പോള്‍ ടിയാന് 13-14 വയസ്സായിരിക്കണം പ്രായം. എന്ന് പറഞ്ഞാല്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സാവര്‍ക്കറെക്കുറിച്ചു രാഹുല്‍ ഗാന്ധി ഗഹനമായി പഠിച്ചിരിക്കുന്നു!

ഈ അവകാശവാദത്തെ ശിവസേന പ്രതിനിധി നേരിട്ടത് വീരസാവര്‍ക്കറെ കുറിച്ച് ഇന്ദിരാഗാന്ധി സാവര്‍ക്കര്‍ ട്രസ്റ്റിനു അയച്ച കത്ത് ഹാജരാക്കിയാണ്. ഭാരതത്തിന്റെ വിശിഷ്ട പുത്രനാണ് സാവര്‍ക്കര്‍ എന്ന് എഴുതിയ ഇന്ദിരാഗാന്ധി സാവര്‍ക്കര്‍ സ്മാരക നിര്‍മ്മാണ ഫണ്ടിലേക്ക് തന്റെ വ്യക്തിഗത സമ്പാദ്യത്തില്‍ നിന്നും 15000 രൂപ ചെക്ക് ആയി അയച്ചു കൊടുത്തു. തന്നെയുമല്ല, സാവര്‍ക്കര്‍ സ്മാരക പോസ്റ്റല്‍ സ്റ്റാമ്പും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പുറത്തിറക്കി. അതിബുദ്ധിമാനായ പ്രതിപക്ഷ നേതാവ് ഷാബാനു കേസിലെ സുപ്രീംകോടതി വിധിയെ അട്ടിമറിച്ച രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേട്ടതായി ഭാവിച്ചുമില്ല. ഇത് സാമര്‍ത്ഥ്യമോ അതോ വിവരക്കേടോ?

പ്രധാനമന്ത്രിയുടെ ഒരു മണിക്കൂര്‍ അമ്പതു മിനിറ്റ് നീണ്ട പ്രസംഗത്തിനുശേഷം കോണ്‍ഗ്രസ്സിന്റെ പുതു താരം പ്രിയങ്ക പറഞ്ഞത് അത് ഒരു ബോറന്‍ പ്രസംഗം ആയിരുന്നു എന്നാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ ഭാരതത്തില്‍ വിഖ്യാതയായ ഒരു സിനിമാതാരം ഉണ്ടായിരുന്നു. ചേരി പ്രദേശത്തുനിന്നും ഒരൊറ്റ സിനിമകൊണ്ട് താരപദവിയില്‍ എത്തിയ സുന്ദരി. അവര്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തില്‍ എത്തിച്ചേര്‍ന്നു. സ്വീകരിക്കാന്‍ നിര്‍മ്മാതാവ് വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. യാത്ര സുഖമായിരുന്നുവോ എന്ന നിര്‍മാതാവിന്റെ ചോദ്യത്തിനു താരം നല്‍കിയ മറുപടി ‘ഹോ. ബോറടിച്ചു’ എന്നാണ്.

പ്രധാനമന്ത്രി ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് സഭയില്‍ ഇതിനെല്ലാം മറുപടി പറഞ്ഞത്. ഭരണഘടനയുടെ ആദ്യത്തെ ഭേദഗതി നടന്നത് ജവാഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. ഭരണഘടന ഉറപ്പുനല്‍കിയിരുന്ന മൗലികാവകാശങ്ങള്‍ നിജപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയാണ് നെഹ്‌റു സര്‍ക്കാര്‍ നടപ്പിലാക്കിയത്. പൊതുതിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെയാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. പ്രസ്തുത നടപടി ഭരണഘടനാ വിരുദ്ധമായിരുന്നു. കാരണം പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പാര്‍ലമെന്റിനു മാത്രമേ ഭേദഗതി നടപ്പിലാക്കാന്‍ കഴിയൂ. നെഹ്‌റു സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നേരിട്ടത് ഭരണഘടനാ ഭേദഗതിക്ക് ശേഷമായിരുന്നു. ഭരണഘടന അട്ടിമറിക്കാനും ദുരുപയോഗം ചെയ്യാനും ലഭിച്ച അവസരങ്ങള്‍ ഒന്നും തന്നെ നെഹ്‌റു-ഗാന്ധി കുടുബം പ്രയോജനപ്പെടുത്താതിരുന്നില്ല.

ഒരു കാര്യം കൂടി പറയട്ടെ. പ്രിയങ്ക ഗാന്ധിയുടെ കന്നിപ്രസംഗം വളരെ നിലവാരം കുറഞ്ഞതായിരുന്നു. എഴുതിത്തയ്യാറാക്കിക്കൊണ്ടുവന്ന പ്രസംഗം തെറ്റുകൂടാതെ വായിക്കാന്‍കൂടി ഈ മധ്യവയസ്‌കക്കു കഴിഞ്ഞില്ല. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസ്സില്‍ നടത്തിയ ഉപന്യാസവായനയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആയമ്മയുടെ പ്രസംഗം. അവരുടെ പുറകില്‍ ഇരുന്നു ഓരോ വാചകങ്ങള്‍ ക്കും കയ്യടിച്ചു പ്രോത്സാഹനം നടത്തിയ ഹൈബി ഈഡനും സംഘത്തിനും പ്രിയങ്കാഗാന്ധി പ്രസംഗിച്ചത് എന്താണെന്നു മനസ്സിലായിട്ടില്ല എന്ന് വ്യക്തം. കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ റെയ്ഹാന്‍ വദ്രയെയോ മിറായ വദ്രയെയോ വിളിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ഇപ്പോഴത്തെ ബോബനും മോളിക്കും ആ ചുമതല നിര്‍വഹിക്കാന്‍ ആകില്ല.

Tags: ലോക്‌സഭപ്രിയങ്ക ഗാന്ധി
ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies