കോഴിക്കോട്: സംഘശതാബ്ദിയോടനുബന്ധിച്ച് കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അമൃതശതം പ്രഭാഷണപരമ്പരയുടെ സമാപനവും കേസരി മാധ്യമപുരസ്ക്കാര ദാനവും നവംബര്‍ 19നു നടക്കും. കേസരിഭവനിലെ പരമേശ്വരം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയസ്വയംസേവകസംഘം അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. മന്‍മോഹന്‍ വൈദ്യ ‘വിശ്വവ്യാപകമാകുന്ന സംഘകുടുംബം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കേസരി മാധ്യമപുരസ്ക്കാരമായ രാഷ്ട്രസേവാപുരസ്ക്കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിനും രാഘവീയം പുരസ്ക്കാരം മാതൃഭൂമി ഓണലൈന്‍ കണ്ടന്റ് റൈറ്റര്‍ അമൃത. യു വിനും ചടങ്ങില്‍വച്ച് ഡോ. മന്‍മോഹന്‍ വൈദ്യ നല്‍കും. കേസരിയുടെ സ്ഥാപക മാനേജര്‍ ആയിരുന്ന എം. രാഘവന്‍ അനുസ്മരണപ്രഭാഷണം ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ നടത്തും. തുടര്‍ന്ന് ‘ ഭാവികാലത്തിന്റെ മാധ്യമങ്ങള്‍ ‘ എന്ന വിഷയത്തില്‍ മറുനാടന്‍ മലയാളി മുഖ്യപത്രാധിപര്‍ ശ്രീ ഷാജന്‍ സ്കറിയയുടെ പ്രഭാഷണവും ഗായത്രി മധുസൂദന്‍ അവതരിപ്പിക്കുന്ന ‘നിലാക്കനവ്’ എന്ന മോഹിനിയാട്ട നൃത്തശില്പവും ഉണ്ടായിരിക്കുന്നതാണ്.