കോഴിക്കോട്: ജന്മഭൂമി ദിനപത്രത്തിന്റെ 50-ാം വാർഷിക ആഘോഷമായ ‘സ്വ’ വിജ്ഞാനോത്സവം വൈവിധ്യമാർന്ന പരിപാടികളുമായി നാളെ (3-11-2024) കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ തുടങ്ങും.
വേദി ഒന്നിൽ (പി .വി ,കെ നെടുങ്ങാടി നഗർ ) വൈകുന്നേരം 4 മണിക്ക് ജന്മഭൂമി എം.ഡി ശ്രീ. എം.രാധാകൃഷ്ണൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ.അശ്വിനി വൈഷ്ണവ് (റയിൽവേസ്, ഐ &ബി , ഇലക്ട്രോണിക്സ് & ഐ ടി ) ഉദ്ഘാടനം നിർവഹിക്കും. മിസോറാം മുൻ ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മേയർ ബീന ഫിലിപ്പ്, ശ്രീ.തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ , അഡ്വ.കെ.കെ ബലറാം , ശ്രീ.വി.മുരളീധരൻ , ശ്രീ.കെ.സുരേന്ദ്രൻ ശ്രീ.കെ.എൻ ആർ നമ്പൂതിരി എന്നിവർ വിശിഷ്ടാഥിതികൾ ആവും. ശ്രീ.പി.നാരായണൻ , ശ്രീ.രാമചന്ദ്രൻ കക്കട്ടിൽ എന്നിവരെ ആദരിക്കുന്ന ചടങ്ങും, ശ്രീ.എ.കെ ഷാജി, ശ്രീ.കെ.അരുൺകുമാർ എന്നിവർക്കുള്ള പുരസ്‌കാര സമർപ്പണവും നടക്കും . വെകുന്നേരം ഏഴ് മണിക്ക് ചലച്ചിത്ര താരം പദ്മശ്രീ ശോഭന അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ അരങ്ങേറും..
മൂന്നാം തീയതി രാവിലെ 10.30ന് വേദി രണ്ടിൽ ( വി.എം.കൊറാത്ത് നഗർ ) കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ “ബ്ലൂ റവല്യൂഷന്‍” സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് അധ്യക്ഷനാകും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കും. സെമിനാറില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി. പീതാംബരന്‍ വിഷയം അവതരിപ്പിക്കും. എന്‍.പി. രാധാകൃഷ്ണന്‍ മോഡറേറ്ററാകും. ഡോ. എസ്. സുരേഷ് കുമാര്‍, ഡോ. ആശാലത, സംഗീത എന്‍.ആര്‍. തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് സാഹിത്യ സെമിനാര്‍ ന്യൂദല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിലെ ഡോ. സച്ചിദാനന്ദ ജോഷി ഉദ്ഘാടനം ചെയ്യും. ആഷാ മേനോന്‍, ഡോ. പി. ശിവപ്രസാദ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. എന്‍.ആര്‍. മധു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് ദേവദാസ് കെ. ഒറ്റപ്പാലത്തിന്റെ പൂതംതിറയും 4.30ന് ദീപ്ത പി.യുടെ ഭരതനാട്യം, അഞ്ചിന് അഞ്ജു ശിവാനന്ദിന്റെ കുച്ചുപ്പുടി, 5.30 ന് പ്രസന്ന പ്രകാശിന്റെ മോഹിനിയാട്ടം, വൈകിട്ട് ആറിന് മാതാ പേരാമ്പ്ര ചിലപ്പതികാരത്തിന്റെ നൃത്ത സംഗീതാവിഷ്‌കാരം എന്നിവയും വേദിയില്‍ അവതരിപ്പിക്കും.
നാലാം തീയതി തിങ്കളാഴ്ച “മീറ്റ് ദ് ഗവര്‍ണര്‍” പരിപാടിയില്‍ കാലത്ത് 10.30ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള തെരഞ്ഞെടുക്കപ്പെട്ട സദസിനോട് സംവദിക്കും. പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനാകും.
അഞ്ചാം തീയതി രാവിലെ 10.30ന് നടക്കുന്ന “മാധ്യമ സെമിനാര്‍” എസ്. ഗുരുമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, എം.ജി. രാധാകൃഷ്ണന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4.30ന് മുരുകന്‍ അട്ടപ്പാടിയുടെ നാടന്‍പാട്ടും, 5.45ന് ദേവ്‌ന സുരേന്ദ്രന്റെ ഭരതനാട്യം, ആറ് മണിക്ക് ഹിന്ദുസ്ഥാന്‍ കളരി സംഘത്തിന്റെ കളരിപ്പയറ്റ് എന്നിവയ്‌ക്ക് പുറമെ 6.30ന് ദര്‍ശനം പരിപാടിയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. 7ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞ സൂര്യഗായത്രിയുടെ സംഗീത സന്ധ്യയും വേദിയില്‍ അരങ്ങേറും.
*ആറിന് രാവിലെ 10.30ന് “പ്രതിഭാ സംവാദ”ത്തില്‍ എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളോട് സംവദിക്കും. വൈകിട്ട് 4.15ന് രൂപേഷ് ആര്‍. മാരാരുടെ സോപാന സംഗീതം, 4.30ന് കലാമണ്ഡലം പ്രിയ ടി.കെ ആന്‍ഡ് ടീം അവതരിപ്പിക്കുന്ന ‘മലയാളപ്പുഴ’ നൃത്താവിഷ്‌കാരം, അഞ്ചിന് ടി.പി. കുഞ്ഞിരാമന്‍ അവതരിപ്പിക്കുന്ന പാവക്കൂത്ത്, 5.30ന് രാഗേഷ് പരമേശ്വറും നന്ദന വിനോദും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്തം, 6.30ന് തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന ആരണ്യപര്‍വം നാടകവും നടക്കും