കോഴിക്കോട്: നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാര സമര്‍പ്പണത്തോടെ കേസരി നവരാത്രി സര്‍ ഗോത്സവത്തി ന് കൊടിയിറങ്ങി. പ്രസിദ്ധ സംഗീതജ്ഞ വൈക്കം വിജയലക്ഷ്മിക്ക് ഈ വര്‍ഷത്തെ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സമ്മാനിച്ചു. നവരാത്രി സര്‍ഗോത്സവ സമിതി അധ്യക്ഷ ചലച്ചിത്ര നടി വിധുബാല അധ്യക്ഷയായി. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പുരസ്‌കാര നിര്‍ണയ സമിതിയംഗം കാവാലം ശശികുമാര്‍ വൈക്കം വിജയലക്ഷ്മിയെ സദസ്സിന് മുന്നില്‍ വിശദമായി പരിചയപ്പെടുത്തി. വിജയലക്ഷ്മി മറുപടി പ്രസംഗം നടത്തി. സര്‍ഗോത്സവ സാമ്പത്തിക സമിതി അധ്യക്ഷന്‍ എം. രാജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരിയുമുണ്ടായിരുന്നു.