നാഗ്പൂര്‍: സംഗീതം സമാധാനത്തിന്റെയും സമന്വയത്തിന്റെയും വഴിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. നാദബ്രഹ്‌മ സംഗീത് സന്‍സ്ഥാന്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനമത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന സ്വതന്ത്രതാ സ്വരാഭിഷേക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശഭക്തിഗാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് ദേശീയ ഏകതയുടെ ഈണവും രാഗവുമാണ്. അദ്ദ സംഗീതവും ആലാപനവും എല്ലാവരുടെയും ഹൃദയത്തിലുണ്ട്. അത് പുറത്തു കൊണ്ടുവരണം. ഹൃദയം മിടിക്കുന്നത് തന്നെ താളത്തിലാണ്. അതിനെ സംഗീതാത്മകമെന്ന് തിരിച്ചറിയുന്നിടത്താണ് ആര്‍ദ്രത ഉണ്ടാകുന്നത്. പാട്ടിന്റെ ഈണത്തിനൊപ്പം വരികളും ആശയവും ഹൃദയങ്ങളിലേക്ക് പടരുന്നു. സ്വര്‍ണാര്‍ച്ചനയേക്കാള്‍ മഹത്തരമാണ് ഗാനാര്‍ച്ചന. നമ്മുടെ ഏത് ഗുണവും ഏത് കലയും നല്ല പ്രവൃത്തിക്കായി അര്‍പ്പിച്ചാല്‍ അതിൻ്റെ മൂല്യമുയരും. അദ്ദേഹം തുടർന്നു.
വ്യവസായി സത്യനാരായണന്‍ നുവല്‍, മുംബൈ താക്കൂര്‍ കോളജുകളുടെ ട്രസ്റ്റി താക്കൂര്‍ രമേഷ് സിങ്, നാസിക്കിലെ മംഗല്യം പ്രതിഷ്ഠാന്‍ പ്രസിഡന്റ് സുധീര്‍ പഥക്, നാദബ്രഹ്‌മം പ്രസിഡന്റ് പത്മകര്‍ ധനോര്‍ക്കര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.