കൊടുവായൂര്‍: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന കര്‍ഷക നേതൃത്വ പരിശീലന ശിബിരം നവംബര്‍ 23, 24 തിയ്യതികളിലായി ‘ദത്തോപാന്ത് ഠേംഗ്ഡിജി’ നഗറില്‍ നടന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിയ കാര്‍ഷിക, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി ഭാരത്മാതാ – ബലരാമ ഫോട്ടോകള്‍ക്ക് മുമ്പില്‍ നിലവിളക്ക് കൊളുത്തി ഭാരതീയ കിസാന്‍ സംഘ് ദേശീയ സെക്രട്ടറി മോഹന മിശ്ര ശിബിരം ഉദ്ഘാടനം ചെയ്തു.
ഇന്ത്യ പ്രാഥമികമായി ഒരു കാര്‍ഷികരാജ്യമാണെന്നും, അതുകൊണ്ട് ഈ രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരാണെന്നും, എന്നാല്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന രാജ്യത്ത് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണെന്നും മോഹിനി മോഹന മിശ്ര പറഞ്ഞു.
ഉദ്ഘാടനസഭയില്‍ അഡ്വ.രതീഷ് ഗോപാലന്, ദത്തോപാന്ത് ഠേംഗ്ഡി അനുസ്മരണ പ്രഭാഷണം നടത്തി. ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അദ്ധ്യക്ഷന്‍ ശശിഭൂഷണമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമായി 100-ലേറെ കര്‍ഷകര്‍ ശിബിരത്തില്‍ പങ്കെടുത്തു.
കിസാന്‍ സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ.നാരായണന്‍കുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച്.രമേഷ്, സംസ്ഥാന സെക്രട്ടറി കെ.വി.സഹദേവന്, ആര്.എസ്.എസ്.ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പാലാ ജയസൂര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.