ന്യൂദല്‍ഹി: സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് ആര്.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞു. ഇതിനു നിയമങ്ങളുണ്ട്. എന്നാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരിന് വിട്ടുകൊടുത്തു സമൂഹത്തിന് നിശ്ശബ്ദമായിരിക്കാന്‍ കഴിയില്ല.
ഡിസം.1ന് നടന്ന ഗീതാമഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ട മൈതാനിയില്‍ നടന്ന ചടങ്ങ് സ്ത്രീകള്‍ക്കെതിരായ ആക്രമത്തെ ചെറുക്കാനുള്ള ആഹ്വാനമായി മാറി. സ്ത്രീകളെ ബഹുമാനത്തോടെ കാണണമെന്ന് സമൂഹത്തെ ഉപദേശിക്കാന്‍ എല്ലാ മതത്തിലെ യും പുരോഹിത സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭഗവദ്ഗീത മനസ്സിലായാല്‍ സ്ത്രീകളെ സംരക്ഷിക്കേണ്ടത് ധര്‍മ്മത്തിന്റെ ഭാഗമാണെന്ന് മനസ്സിലാകുമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുടുംബത്തെ പറഞ്ഞു മനസ്സിലാക്കാന്സന്ന്യാസിമാര് ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.
സ്വാധി ഋതംഭര, ദല്‍ഹി മുഖ്യ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി എന്നിവരും സംസാരിച്ചു.