കേന്ദ്രത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ നിന്ന് തന്നെ തുടങ്ങിയാല്‍ സംഗതി കൂടുതല്‍ വ്യക്തമാകും. മാത്രമല്ല, കേരളം, പതിവിനു വിപരീതമായി ഇന്ത്യയുടെ പരിച്ഛേദമായി മാറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ പ്രതിപക്ഷം ആരോപിക്കുന്നപോലെ ബിജെപി ഒരു തീവ്രഹിന്ദുത്വവാദ വര്‍ഗ്ഗീയ പാര്‍ട്ടി അല്ലെന്ന് തെളിഞ്ഞു! എല്ലാ വിഭാഗം ജനങ്ങളിലും ബി.ജെ.പിക്ക് സ്വീകാര്യതയുണ്ട് എന്നതിന്റെ തെളിവാണ് ഈ വിജയം. അതുപോലെ, അക്കാദമിക് രംഗത്ത് മികവ് തെളിയിച്ച ഡോ.അബ്ദുസലാമിനെപ്പോലുള്ളവരുടെ സ്ഥാ നാര്‍ത്ഥിതവും എതിര്‍പ്പിന്റെ മുനയൊടിക്കുന്നതായിരുന്നു. മാത്രമല്ല, മുസ്ലീം ലീഗുപോലെയുള്ള ഒരു സമ്പൂര്‍ണ്ണ വര്‍ഗ്ഗീയ കക്ഷിയോടാണ് ഡോ.അബ്ദുല്‍ സലാം ഏറ്റുമുട്ടിയത്!
മുസ്ലീം ലീഗിന്റെ വിജയം
എല്ലാകാലത്തെയും എന്നപോലെ ഇത്തവണയും മുസ്ലീംലീഗ് തനി വര്‍ഗ്ഗീയത പ്രചരിപ്പിച്ചാണ് തിരഞ്ഞെടുപ്പ് വിജയം നേടിയത്. അതിനിടയില്‍, അവരില്‍ തന്നെ ഭിന്നിപ്പുണ്ടാകുകയും, സമസ്തയിലെ ഒരു വിഭാഗം വേറിട്ട് നില്‍ക്കുകയും ചെയ്തത് മണ്ഡല മാറ്റത്തിലൂടെയാണ് ലീഗ് പരിഹരിച്ചത്. മതകാര്യങ്ങളില്‍ പാണ്ഡിത്യമില്ലാത്ത ഇ.ടി.മുഹമ്മദ് ബഷീറിനെപ്പോലെയുള്ളവര്‍ സമസ്തയിലെ പണ്ഡിതന്മാരെ പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതുകൊണ്ട് തന്നെ ഇ.ടിക്ക് വോട്ട് ചെയ്യില്ലെന്ന് പൊന്നാനിയിലെ സമസ്ത നേതാക്കള്‍ ഫത്വ ഇറക്കി. അതുകൊണ്ടാണ് ഇ.ടി. ഓടി മലപ്പുറത്ത് എത്തിയത്. എസ്.ഡിപിഐ, പിഡിപി, ജമായത്ത് ഇസ്ലാമി തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ചങ്ങാത്തത്തില്‍ കഴിയുന്ന ഇ.ടി.ക്ക് സമസ്തയുടെ കുറവ് നികത്താന്‍ കഴിയും എന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. മാത്രമല്ല, പൊന്നാനിയില്‍ നിന്ന് വിപരീതമായി മലപ്പുറത്തെ സമസ്ത ലീഗിനോപ്പമാണ് താനും! എങ്കിലും, പല തരത്തിലുള്ള അന്തിചര്‍ച്ചകളും അരങ്ങിനു വെളിയില്‍ നടത്തിയാണ് ‘മുസ്ലീം ഏകീകരണം’ എന്ന തുറുപ്പ് ശീട്ട് പ്രയോഗിക്കാന്‍ എന്നത്തെയും പോലെ ലീഗിന് സാധിച്ചത്. ഒരവസരത്തില്‍, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് സംഭവിച്ച തിരിച്ചടി ഇ.ടിക്കും സംഭവിക്കും എന്ന ഭയമായിരുന്നു ലീഗിന്. അതിനുവേണ്ടി എന്ത് കളിയും കളിക്കാന്‍ ലീഗ് തയ്യാറായി. ആര്യാടന്‍ മുഹമ്മദ് അരങ്ങൊഴിഞ്ഞ മലപ്പുറത്ത് ലീഗിന് കോണ്‍ഗ്രസ്സില്‍ നിന്ന് വലിയ ഭീഷണി ഉയര്‍ന്നുവന്നില്ലെങ്കിലും, ചോദിച്ച പണം നല്‍കിയാണ് കോണ്‍ഗ്രസ്സിനെ വിലക്കെടുത്തത്! ഇന്‍ഡി മുന്നണി അധികാരത്തില്‍ വരുമെന്നും, പോപ്പുലര്‍ ഫ്രണ്ട് നിരോധനം നീക്കുമെന്നും വരെ ലീഗിന് വാഗ്ദാനം ചെയ്യേണ്ടിവന്നു. മാത്രമല്ല, മേലില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സംഘടനയെ നിരോധിക്കുന്നത് വിലക്കുന്ന നിയമ നിര്‍മ്മാണം വരെ മുസ്ലീം ലീഗ് നല്‍കിയ വാഗ്ദാനങ്ങളില്‍ പെടും. ഇതൊക്കെ, ഇ.ടിയുടെ തലയില്‍ ഉദിച്ച ബുദ്ധിയാണ്. വിശ്രമിക്കാന്‍ വേണ്ടി പലരും ആവശ്യപ്പെട്ടിട്ടും, പാണക്കാട് തങ്ങളുമായുള്ള അടുപ്പത്തില്‍ വീണ്ടും എം.പി സ്ഥാനം പിടിച്ചുവാങ്ങിയ ഇ.ടി.ക്ക് ഈ വയസ്സു കാലത്ത് ഒരു തോല്‍വി ചിന്തിക്കാന്‍ പോലും പറ്റാത്തതായിരുന്നു! പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വെച്ച, വാര്‍ദ്ധക്യകാല അവശതകള്‍ അനുഭവിക്കുന്ന തനിക്ക്, എംപി സ്ഥാനം ഉള്ളപ്പോള്‍ സൗജന്യ ചികിത്സയും മറ്റു നിരവധി സര്‍ക്കാര്‍ ആനുകൂല്യങ്ങളും കിട്ടുന്നത് ആസ്വദിക്കാനുള്ള അന്ത്യാഭിലാഷം മുടക്കരുതെന്നാണ് പാണക്കാട് ഇ.ടി. നല്‍കിയ ദയാഹര്‍ജിയുടെ കാതല്‍! ഇതിനെ മറികടക്കാന്‍ ആണ് ലീഗിന്റെ പരസ്യവിഭാഗം ”പാര്‍ലമെന്റില്‍ ഇ.ടി.യുടെ ഇടിമുഴക്കം” എന്ന മുദ്രാവാക്യം മുഴക്കി അണികളെ ആവേശം കൊള്ളിച്ചത്! ഒച്ചയെടുത്ത് സംസാരിക്കാന്‍ പോലും ആവതില്ലാത്ത വൃദ്ധന്‍ എന്ത് ഇടിമുഴക്കമാണ് പാര്‍ലമെന്റില്‍ മുഴക്കുകയെന്നു ചോദിക്കാന്‍ ബോധമുള്ള ഒരാളും ലീഗില്‍ ഇല്ലാതിരുന്നത് സ്വാഭാവികം.
കള്ളപ്രചാരണങ്ങള്‍
ഇടത്-വലത് മുന്നണികള്‍ വളരെ തീവ്രമായി കള്ളപ്രചാരണം നടത്തിയ ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍, ഭരണഘടന റദ്ദു ചെയ്യുമെന്നും, ഹിന്ദുത്വ അജണ്ട നടപ്പിലാക്കുമെന്നും, കാശ്മീരിന്റെ സ്ഥിതി മറ്റു സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകുമെന്നും, മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് കയറ്റി വിടുമെന്നും വരെ അവര്‍ പ്രചരിപ്പിച്ചു. സംവരണം എടുത്ത് കളയുമെന്നും, പകരം, ഹിന്ദുക്കളില്‍ ദരിദ്രരായ എല്ലാ പേര്‍ക്കും എന്ന ലേബലില്‍ ബിജെപിക്കാര്‍ക്ക് മാത്രമായി സംവരണം പരിമിതപ്പെടുത്തും എന്ന് വരെ പ്രചരിപ്പിച്ചു. ഹിന്ദുക്കള്‍ക്ക് മാത്രം കുടിയേറ്റ നിയമം നിജപ്പെടുത്തുമെന്നും മറ്റൊരു മതക്കാര്‍ക്കും ഇന്ത്യയിലേക്ക് കുടിയേറാന്‍ സാധിക്കില്ല എന്നും പ്രചരിപ്പിച്ചു. ഇന്ത്യയിലുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും രാജ്യം വിടേണ്ടി വരും! മുസ്ലീങ്ങളുടെ സ്വത്തവകാശം സാവധാനം എടുത്ത് കളയും. ബാബറി മസ്ജിദ് പോലെ മുസ്ലീങ്ങള്‍ കയ്യേറിയ 1800 ലധികം ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കും. തിരൂരങ്ങാടി പള്ളി വരെ കയ്യേറും (മാപ്പിള ലഹള കൊണ്ട് കുപ്രസിദ്ധി നേടിയ തിരൂരങ്ങാടി പള്ളി ഒരു ശിവക്ഷേത്രം ആയിരുന്നു. ടിപ്പുവിന്റെ കാലത്ത് മുസ്ലീങ്ങള്‍ കയ്യേറി പള്ളിയാക്കി).
സ്‌കൂളുകളിലും, കോളേജുകളിലും പഠിപ്പിക്കുന്ന അറബി ഭാഷ സിലബസില്‍ നിന്ന് നീക്കം ചെയ്യും. അറബി അധ്യാപകരും, ഉസ്താദുമാരും തെണ്ടി നടക്കേണ്ടി വരും. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ അകറ്റി നിര്‍ത്തും. പച്ചവെളിച്ചം എന്ന മുസ്ലീങ്ങളുടെ തുരുത്ത് അടച്ചു കളയും. ഇസ്ലാമിലേക്കുള്ള മതംമാറ്റം തടയും. പൊന്നാനിയില്‍ ഉള്‍പ്പെടെയുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങളും അടച്ചു പൂട്ടും. മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു! മുസ്ലീമിന്റെ കടമയാണ് അന്യമതസ്ഥരെ ദീനിയാക്കുകയെന്നത്! അത് ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ്. അതെടുത്ത് കളയും. അതിന്റെ ലക്ഷണമാണ് മഞ്ചേരിയില്‍ കണ്ടത്! മുസ്ലീങ്ങളുടെ പൗരാവകാശം എടുത്ത് കളയും. വെള്ളിയാഴ്ചകളിലെ അവധി റദ്ദ് ചെയ്യും. റാത്തിബ്, ഉറൂദ്, നേര്‍ച്ച എന്നിവ നിരോധിക്കും. പള്ളികളില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കും. നിസ്‌കരിക്കാന്‍ ഉള്ള സമയാനുകൂല്യം എടുത്ത് കളയും. റംസാന്‍ മാസത്തെ നോമ്പ് നിരോധിക്കും. നോമ്പ് കാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നത് വിലക്കും. ഇതൊന്നുമല്ല, ഇതിലും വലിയ നുണകളാണ് മുസ്ലീംലീഗ് അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. വിസ്തരഭയത്താല്‍ ചുരുക്കുന്നു.
എങ്കിലും, മതത്തിന്റെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് നിരോധനമുള്ള രാജ്യത്ത് ”മതമാണ്, മതമാണ്, മതമാണ് വലുത്” എന്ന് മൈക്ക് കെട്ടി ആയിരങ്ങളെ സാക്ഷി നിര്‍ത്തി നേതാക്കള്‍ പ്രസംഗിക്കും. അതിനെ ചോദ്യം ചെയ്യാനോ, എതിര്‍ക്കാനോ ആരും ഉണ്ടായില്ല. ഉണ്ടാകുകയുമില്ല. അതാണ് കേരളം! ബി.ജെ.പിയുടെ വര്‍ഗ്ഗീയതയുടെ തോത് മൈക്രോസ്‌ക്കോപ്പ് വെച്ച് പരിശോധിക്കുന്ന തിരക്കിലാണ് മതേതര പുംഗവന്മാര്‍! അതുകൊണ്ട് തന്നെ അറപ്പും, വെറുപ്പും ഉണ്ടാക്കുന്ന മുകളില്‍ ഉദ്ധരിച്ച മതവെറികള്‍ സ്വകാര്യമായി അണികള്‍ക്കിടയില്‍ നിര്‍ബാധം കുത്തിനിറച്ചുകൊണ്ടിരുന്നു. അതിന്റെ മറവില്‍, ഇന്നല്ലെങ്കില്‍ നാളെ ”നമ്മള്‍ കൊയ്യും വയലെല്ലാം, നമ്മുടെതാകും പൈങ്കിളിയെ” എന്ന് സ്വപ്‌നം കാണുന്നു! 1947നു മുന്‍പേ, തീവ്രവാദം പുറത്ത് പറയാതെ തന്നെ, തങ്ങളുടെ അജണ്ട നടപ്പിലാകും എന്നാണു മുസ്ലീം ലീഗ് അണികളെ വിശ്വസിപ്പിക്കുന്നത്!
പണാധിപത്യം വിധിയെഴുതിയ തിരഞ്ഞെടുപ്പ്
ഒരു വശത്ത് ഇ.ഡി മുതലായ കേന്ദ്ര ഏജന്‍സികള്‍ നിരന്തരം നിരീക്ഷണം നടത്തിയിട്ടും നിര്‍ബാധം പണമൊഴുക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. ഇന്‍ഡി മുന്നണി ഇന്ത്യയൊട്ടാകെ ഒഴുക്കിയ പണത്തിന്റെ വലിയ പങ്ക് കേരളത്തിലും എത്തി. എന്നാല്‍, അതിനിടയില്‍ ഉയര്‍ന്നു വന്ന വിവാദങ്ങളും, ഇ.ഡി യുടെ സാന്നിധ്യവുമൊക്കെ കാര ണം എല്ലാം ഭദ്രമാണ് എന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. ഇ.ഡി.യുടെ കൃത്രിമ സാന്നിധ്യം ഇവിടെ ഉണ്ടെന്ന പ്രതീതി, അല്ലെങ്കില്‍, ഇ.ഡി. കേരളത്തില്‍ വലവീശിയിരിക്കയാണ് എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ മാദ്ധ്യമങ്ങള്‍ പരമാവധി ശ്രമിച്ചു. അതുകൊണ്ട് തന്നെ എന്‍.ഡി.എ സഖ്യം ഇവിടെ എല്ലാം ഭദ്രമാണ് എന്ന് തെറ്റിദ്ധരിച്ചു. ഈ മറവിലാണ് ഇവിടെ നിര്‍ബാധം കള്ളപ്പണം ഒഴുക്കിയത്! പല രീതിയിലും കള്ളപ്പണമെത്തി. മത്സ്യ ഇറക്കുമതി, ആക്രിവ്യാപാരം മുതലായവയുടെ മറവില്‍ കോടികള്‍ മറിഞ്ഞു. പ്രവാസികള്‍ ഫോറിന്‍ വസ്തുക്കള്‍ക്ക് പകരം വിദേശ കറന്‍സികളാണ് കൊണ്ടുവന്നിരുന്നത്! ഇത്രയധികം പണമൊഴുകിയ തിരഞ്ഞെടുപ്പ് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
ഇടത്-വലതു വോട്ടര്‍മാരില്‍ ഭൂരിഭാഗവും വൈകുന്നേരം അഞ്ചു മണിക്കാണ് പോളിംഗ് ബൂത്തുകളില്‍ എത്തിച്ചേര്‍ന്നത്. അതിനാല്‍, പല ബൂത്തുകളിലും വോട്ടിംഗ് പാതിരാവരെ നീണ്ടു നിന്നു. പല ബൂത്തുകളിലും, രാത്രി വളരെ വൈകിയാണ് വോട്ടിംഗ് അവസാനിച്ചത്. പണം കൊണ്ട് വീഴ്ത്താന്‍ കഴിയാത്തവരും, ഇന്നേവരെ തങ്ങള്‍ കണ്ട നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ നിരാശരായവരും തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. അവര്‍ക്ക് പ്രതീക്ഷക്കപ്പുറം പണം നല്‍കി അനുനയിപ്പിച്ച് ബൂത്തുകളില്‍ എത്തിച്ചു. വടകര മണ്ഡലത്തിലെ കുറ്റ്യാടി മുടപ്പിലാവില്‍ പാതിരാ കഴിഞ്ഞിട്ടും വോട്ടിംഗ് തീരാത്തത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുപോലെ പല ബൂത്തുകളിലും, ചരിത്രത്തില്‍ ആദ്യമായി വോട്ടിംഗ് രാത്രി വളരെ വൈകും വരെ നീണ്ടു നിന്നു! ഒരു വോട്ടിനു പതിനായിരം രൂപ വരെ ചെലവഴിക്കേണ്ടി വന്നുവെന്ന യു. ഡി.എഫുകാരുടെ അടക്കം പറച്ചിലുകള്‍ ഇന്ന് അങ്ങാടിപ്പാട്ടാണ്. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറെ നാളെത്തേക്ക് കഞ്ഞി കുടിച്ചു പോകാന്‍ മിച്ചം വെക്കുകയെന്നായിരുന്നു യു.ഡി.എഫിന്റെ രീതി. എന്നാല്‍, ഇത്തവണ, അരക്കാശു ബാക്കിയില്ല എന്നാണു കൂട്ടക്കരച്ചില്‍. ഇതൊക്കെ കാണിക്കുന്നത് ഇത്തവണ പണാധിപത്യത്തിന്റെ വിജയമാണ്, ജനാധിപത്യ വിജയമല്ല കേരളത്തില്‍ നടന്നത് എന്നാണ്!
സാങ്കേതികവിദ്യ
ഇന്‍ഡി മുന്നണിയെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമായിരുന്നു. ”ഡു ഓര്‍ ഡൈ” (പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക) എന്ന പഴയ മുദ്രാവാക്യം പൊടിതട്ടിയെടുത്ത് കൊണ്ടു വന്നാണ് അവര്‍ പ്രചാരണത്തിന് ഇറങ്ങിയത്. എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്‍ഡി സഖ്യത്തിന്റെ പല ഉന്നതരും അഴിയെണ്ണും! അവര്‍ക്ക് മുന്നില്‍ തെളിവായി കെജ്‌രിവാള്‍ ഉണ്ടായിരുന്നു. അതിനു വേണ്ടി കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു! അതിനാല്‍, ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്‍ഡി സഖ്യം ജയിച്ചതുമില്ല, മരിച്ചതുമില്ല. ജീവച്ഛവമായി കിടക്കേണ്ടി അവസ്ഥ വന്നു! ഇന്‍ഡി സഖ്യം എന്‍.ഡി.എയെ നേരിടാന്‍ സ്വകാര്യമായി ആഗോള ടെണ്ടര്‍ വരെ വിളിച്ചു! ബെര്‍ലിനില്‍ എവിടെയോ കിടന്നുറങ്ങുകയായിരുന്ന ബ്ലോഗര്‍ ധ്രുവ് റാഥിയെ വലവീശി പിടിച്ചാണ് പ്രചാരണ ചുമതല ഏല്‍പ്പിച്ചത്. അയാളുടെ നുണക്കഥകള്‍ കുറെയേറെ ചെറുപ്പക്കാര്‍ വിശ്വസിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് അയാളുടെ വീഡിയോ കണ്ടത്! ഇന്ത്യ ദാരിദ്ര്യത്തില്‍ നിന്നും, പട്ടിണിയില്‍ നിന്നും, തൊഴിലില്ലായ്മയില്‍ നിന്നും, വികസന മുരടിപ്പില്‍ നിന്നും മുക്തി നേടാന്‍ മോദി ഭരണം അവസാനിപ്പിക്കുക എന്ന ഒറ്റമൂലിയാണ് ധ്രുവ് യുവാക്കള്‍ക്ക് നല്‍കിയത്. അതും ജര്‍മ്മനിയില്‍ ഇരുന്നുകൊണ്ട്. അതേസമയം, ഇന്ത്യയെ ഈ അധോഗതിയില്‍ എത്തിച്ചതിനുള്ള യഥാര്‍ത്ഥ കാരണക്കാരായ, അര നൂറ്റാണ്ടിലധികം കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ റാഥി വെള്ളപൂശുകയായിരുന്നു. എന്തുകൊണ്ട് എന്‍.ഡി.എ അധികാരത്തില്‍ വന്നു, എന്തുകൊണ്ട് ജനം കോണ്‍ഗ്രസ്സിനെ വെറുത്തു, എന്താണ് ഇത്രയും കാലം കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി ചെയ്തത് എന്നൊന്നും അയാള്‍ ചോദിച്ചില്ല. കോണ്‍ഗ്രസ് കട്ട് മുടിച്ച കോടികളുടെ കഥകളൊന്നും അയാള്‍ കേട്ടതേ ഇല്ല! അയാളെ ഏല്‍പ്പിച്ച ജോലി അതൊന്നും ആയിരുന്നില്ലല്ലോ! കിട്ടിയ കൂലിക്ക് നന്ദി കാണിക്കണമല്ലോ! കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടാണ് ഇന്ത്യ പരമദയനീയമായ സ്ഥിതിയില്‍ അധഃപതിച്ചു പോയതെന്നാണ് ഇയാളുടെ വിലയിരുത്തല്‍. രാഷ്ട്രീയചരിത്രം അറിയാത്ത യുവാക്കളും, സാധാരണക്കാരും അത് കുറെയൊക്കെ വിശ്വസിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും അയാളുടെ വീഡിയോ പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രചരിപ്പിച്ചു! ഖാര്‍ഗെയും, സോണിയയും, രാഹുലും പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല എന്നറിയാവുന്ന കോണ്‍ഗ്രസ് പുതിയ തന്ത്രമാണ് പയറ്റിയത്. ഇന്ത്യാചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു വിദേശ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്! അതിനു കോണ്‍ഗ്രസ് എത്ര കോടി ചെലവാക്കി എന്നത് അറിയാനിരിക്കുന്നതെയുള്ളൂ. എന്തായാലും, ഇന്ത്യയില്‍ ഇരുന്നുകൊണ്ട് എന്‍.ഡി.എ സഖ്യത്തെ കുറ്റം പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാവും ജര്‍മ്മനിയില്‍ നിന്ന് ഒരാളെ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നാകുമ്പോള്‍ വിവരമുള്ള ജനം കൈകാര്യം ചെയ്യും എന്ന് കോണ്‍ഗ്രസ് ഭയന്ന് കാണും.
പക്ഷെ, ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കാന്‍ റാഥിക്ക് കഴിഞ്ഞു. അതുകൊണ്ട് കൂടിയാണ് അമ്പതില്‍ ഒതുങ്ങേണ്ട സീറ്റുകള്‍ നൂറിലേക്ക് എത്തി യത്! അതിനെ കോണ്‍ഗ്രസിന്റെ വിജയമായോ, എന്‍.ഡി.എ സഖ്യത്തിന്റെ പരാജയമായോ ആരെങ്കിലും വിലയിരുത്തിയാല്‍ അവരെക്കാളും വലിയ കോമാളികള്‍ വേറെ ആരുണ്ട്! ഇത് ടെക്ക്‌നോളജിയുടെ വിജയമാണ്. എ.ഐ. സാങ്കേതിക വിദ്യയുടെ വിജയമാണ്. കാരണം, ചരിത്രത്തില്‍ അഗാധ പാണ്ഡിത്യമുള്ള ഒരാളെപ്പോലെയാണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ റാഥി സംസാരിക്കുന്നത്. അതില്‍ നിന്ന് തന്നെ അയാളുടെ വിജ്ഞാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്കുന്നതാണ് എന്ന് വ്യക്തം!(എ.ഐ. സാങ്കേതിക വിദ്യയുടെ പ്രത്യേകത, നിങ്ങള്‍ ഒരു ഡോക്ടറോ, എഞ്ചിനീയറോ, ശാസ്ത്രജ്ഞനോ ആകണമെന്നില്ല. നിങ്ങളുടെ ആവശ്യം കമ്പ്യൂട്ടറിനോട് പറഞ്ഞാല്‍, ലോകത്തുള്ള എല്ലാ വിജ്ഞാന സ്രോതസുകളില്‍ നിന്നും നിമിഷങ്ങള്‍ക്കകം വിവരം ശേഖരിച്ചു നിങ്ങള്‍ക്ക് വേണ്ടി അത് കമ്പ്യൂട്ടര്‍ അവതരിപ്പിക്കും. കാണുന്ന/കേള്‍ക്കുന്ന ആള്‍ക്ക് തോന്നുക, അവതാരകന്‍ ഒരു സവ്വവിജ്ഞാനകോശമാണ് എന്നാണ്. അങ്ങിനെയാണ്, മോദി വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന എല്ലാ നുണക്കഥകളും വളരെ വിദഗ്ദ്ധമായി റാഥി അവതരിപ്പിച്ചത്. റാഥിയുടെ സംഭാവന വെറും വാക്‌സാമര്‍ത്ഥ്യം മാത്രമാണ് എന്ന് ജനം തിരിച്ചറിഞ്ഞില്ല. അയാളുടെ വാക്‌സാമര്‍ത്ഥ്യം കൊണ്ട് പ്രചാരം കിട്ടിയ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് തിരിച്ചറിയാനുള്ള സമയം പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല! ലക്ഷക്കണക്കിന് പ്രേക്ഷകരാണ് റാഥിയെ പിന്തുടര്‍ന്നത്! യുപിഎ സൈബര്‍ സെല്ലിന് ആകെ ചെയ്യാനുണ്ടായിരുന്നത് റാഥിയെ മാര്‍ക്കറ്റ് ചെയ്യുകയെന്നത് മാത്രമായിരുന്നു. അയാളുടെ വീഡിയോകള്‍ക്ക് അവര്‍ രാജ്യം മുഴുവന്‍ പ്രചാരണം നല്‍കി! രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്ത ഒരാളിലൂടെ ആവേശക്കസര്‍ത്ത് മാത്രം നടത്തി പുതിയ സാങ്കേതിക വിദ്യയുടെ മികവില്‍ കൃത്രിമമായി നേടിയ മുന്നേറ്റമാണ് ഇത്. അനില്‍ ആന്റണിയുടെ രാഷ്ട്രീയ മാറ്റത്തിലൂടെ വഞ്ചി മുങ്ങിയ കോണ്‍ഗ്രസ് സൈബര്‍ സേനക്ക് വീണു കിട്ടിയ കച്ചിത്തുരുമ്പായിരുന്നു റാഥി എന്ന രാഷ്ട്രീയം, ചുക്കാണോ, ചുണ്ണാമ്പാണോ എന്നറിയാത്ത സര്‍വ്വവിജ്ഞാനകോശം.
പ്രചാരണം രാജ്യത്തിന് പുറത്തും
ഇന്ത്യയുടെ വളര്‍ച്ചയില്‍ പരിഭ്രാന്തരാകുന്നവരില്‍ നമ്മുടെ ശത്രുക്കളായ അയല്‍ രാജ്യങ്ങളെപ്പോലെ ഇത്തവണ വികസിത രാജ്യങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്‍.ഡി.എയെ തകര്‍ത്ത് ഒരു പാവ സര്‍ക്കാ റിനെ ഭരണം ഏല്‍പ്പിക്കുക എന്നത് അവരുടെയൊക്കെ ആഗ്രഹമായിരുന്നു. അതിനുവേണ്ടി എല്ലാവരും കഴിയാവുന്ന തരത്തില്‍ പരിശ്രമിച്ചു. പാശ്ചാത്യ മാധ്യമങ്ങള്‍ അവരുടെ റോള്‍ ഭംഗിയായി നിറവേറ്റി. അതും, ഇന്ത്യ സഖ്യം നല്‍കിയ കരാറിന്റെ ഭാഗമായിരുന്നോ എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. സത്യം ജയിക്കുക തന്നെ ചെയ്തു! നുണ ആയിരം വട്ടം ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമായി കുറെപേര്‍ വിശ്വസിക്കും എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റിയത്. റാഥിയെപ്പോലുള്ളവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ സംവിധാനം ഇല്ലാതെ പോയാല്‍ തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കോണ്‍ഗ്രസ് ഇനിയും ഇത്തരം തുറുപ്പ് ചീട്ടുകള്‍ ഉപയോഗിക്കും! പക്ഷെ, അന്ത്യശ്വാസം വലിക്കുന്നതിന് മുന്‍പുള്ള ആളിക്കത്തലാണ് ഇതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല!
തൃശ്ശൂരിന്റെ തിളക്കം
കേരളത്തില്‍ ആവേശം നല്‍കുന്ന വിജയമാണ് തൃശ്ശൂര്‍ നല്‍കിയത്. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ കോണ്‍ഗ്രസിന്റെ നെറികെട്ട തന്ത്രമാണ് ഇവിടെ പരാജയപ്പെട്ടത്! സുരേഷ് ഗോപിയെന്ന തലയെടുപ്പുള്ള എതിരാളിയെ നേരിടാന്‍ ഒരു ഹിന്ദുവിനെ തന്നെ ഇറക്കുകയെന്ന ഹീനമായ കളിയാണ് വടകരയില്‍ നിന്ന് മുരളിയെ ഇറക്കുമതി ചെയ്തതിലൂടെ കോണ്‍ഗ്രസ്നടപ്പിലാക്കിയത്! ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും മതവും, ജാതിയുമൊക്കെ കാര്‍ഡിളക്കി കളിച്ചാലും അതിനു പരാതിയില്ല.
വടകരയില്‍ ഒരു മുസ്ലീം സ്ഥാനാര്‍ഥിയില്ലെങ്കില്‍ ഒരു ഹിന്ദുവായ മുരളിക്ക് ലീഗടക്കമുള്ള മുസ്ലീങ്ങള്‍ വോട്ടു ചെയ്യില്ല എന്ന താക്കീതിന്റെ പേരിലാണ് മുരളിയെ വടകരയില്‍ നിന്ന് കെട്ടുകെട്ടിച്ചത്. അതിനു ശേഷം നടന്ന കഥകളൊക്കെ അങ്ങാടിപ്പാട്ടാണ്. ഇക്കാര്യം ശരിക്കും മനസ്സിലാക്കിയ തൃശ്ശൂരിലെ ഹിന്ദു വോട്ടര്‍മാര്‍ എടുത്ത തീരുമാനത്തിന്റെ തണലിലാണ് സുരേഷ് ഗോപി ജയിച്ചു കയറിയത്. തൃശ്ശൂര്‍ നല്‍കുന്ന പാഠം വലുതാണ്. ലീഗും, മറ്റു മുസ്ലീം വര്‍ഗ്ഗീയ സംഘടനകളും തീക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന താക്കീതാണ് തൃശ്ശൂര്‍ നല്‍കിയത്!. ആ അര്‍ത്ഥത്തില്‍ തൃശൂരിലെ ജയം ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിജയം! ഇത് കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ആശ്വാസം നല്‍കുന്ന വിജയമാണ്! മാത്രമല്ല, ഇടതു-വലതു മുന്നണികള്‍ വ്യഭിചരിച്ചു പിച്ചിച്ചീന്തിയ മതേതര മൂല്യങ്ങളുടെ നഷ്ടപ്പെട്ട ചാരിത്ര്യം വീണ്ടെടുക്കാനുള്ള ഒരു ജനതയുടെ ഭഗീരഥ പ്രയത്‌നത്തിന്റെ വിജയവുമാണ്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നതിന്റെ ഉത്തമ മാതൃകയാണ് തൃശ്ശൂര്‍!
ഇന്‍ഡി മുന്നണി
തിരഞ്ഞെടുപ്പോടെ ഇന്‍ഡി മുന്നണി ഛിന്നഭിന്നമാകാന്‍ പോകകുകയാണ്. സ്വാര്‍ത്ഥ താലപ്പര്യത്തിനു വേണ്ടി ഒന്നിച്ചു കൂടിയ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകള്‍ ഉടനെ തമ്മിലടിയും, കടിച്ചു കീറലും തുടങ്ങും. കോണ്‍ഗ്രസുമായുള്ള സിപിഎം ബന്ധം കൂടുതല്‍ വഷളാകും. കേരളത്തിനു പുറത്തുള്ള, അണികള്‍ പോലും അംഗീകരിക്കാത്ത ബാന്ധവം അധികകാലം നിലനില്‍ക്കാന്‍ പോകുന്നില്ല. ദേശീയ പാര്‍ട്ടി എന്ന പദവി തിരിച്ചു കിട്ടിയ സ്ഥിതിക്ക് അടുത്തൊന്നും കോണ്‍ഗ്രസിനെ തോളിലേറ്റാന്‍ സിപിഎം മുന്നോട്ട് വരില്ല. ചുരുങ്ങിയ പക്ഷം അടുത്ത തിരഞ്ഞെടുപ്പ് വരെ. അതിനിടയില്‍ കോണ്‍ഗ്രസ് തന്നെ നാമാവശേഷമാകും. സോണിയ ഗാന്ധി, ആന്റണി, ഖാര്‍ഗെ, ചിദംബരം, മന്‍മോഹന്‍ സിംഗ്, കപില്‍ സിബല്‍, ജയറാം രമേശ് തുടങ്ങി രണ്ടു ഡസനിലധികം നേതാക്കള്‍ വിരമിക്കാന്‍ സമയം വൈകി. രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള കുട്ടിക്കളി മാറിയിട്ടില്ലാത്ത നേതാക്കളാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ അടുത്ത പത്തു വര്‍ഷത്തേക്ക് എന്‍. ഡി.എക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒരു ഉപദ്രവവും ഉണ്ടാകാന്‍ പോകുന്നില്ല. 2029 ലെ തിരഞ്ഞെടുപ്പില്‍ യുപിഎ എന്ന സഖ്യം തന്നെ ഉണ്ടാകാന്‍ പോകുന്നില്ല. പുതിയ പേരില്‍, പുതിയ ലേബലില്‍, പുതിയ കുപ്പിയില്‍ പഴയ വീഞ്ഞുമായി ഇവര്‍ക്ക് രംഗത്തിറങ്ങാന്‍ സമയമെടുക്കും. അതിനിടയില്‍ മുതിര്‍ന്ന പല നേതാക്കളുടെയും തിരോധാനം ഇന്ദിരാ ഗാന്ധി, രാഹുല്‍ ഗാന്ധി, നെഹ്റു തുടങ്ങിയ നേതാക്കളുടെ ചരമം മൂലം ഉണ്ടായ തരംഗമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഒരുപക്ഷെ, കോണ്‍ഗ്രസ് തന്നെ പുതിയ പേരില്‍ പഴയ മേല്‍വിലാസവും പേറി വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. പക്ഷെ, അങ്ങിനെ വന്നാല്‍ തന്നെ, ജനപിന്തുണ നേടാന്‍ കാലം കുറെയെടുക്കും! കാരണം, കോണ്‍ഗ്രസിന്റെ ചരിത്രമൊന്നും പുതിയ തലമുറയ്ക്കറിയില്ല. അറിയുന്നവര്‍ക്കറിയാം, പഴയ കോണ്‍ഗ്രസല്ല പുതിയ കോണ്‍ഗ്രസ് എന്നും, പഴയ നേതാക്കളല്ല പുതിയ നേതാക്കള്‍ എന്നും! ഗാന്ധിജിയെ ലോകം അറിയാന്‍ തുടങ്ങിയത് ഗാന്ധി എന്ന സിനിമയോടെയാണ് എന്നും, നെഹ്രുവിനെയെയും, ഇന്ദിരാഗാന്ധിയെയും മറ്റും പ്രോജക്റ്റ് ചെയ്യുന്ന തിരക്കില്‍ കോണ്‍ഗ്രസ് ഗാന്ധിജിയെ മറന്നു എന്നും മോദിജി പറഞ്ഞപ്പോള്‍ ഹാലിളകിയ കോണ്‍ഗ്രസുകാര്‍ ആത്മപരിശോധന നടത്തണം.
സിപിഎമ്മിന്റെ അധോഗതി
ഇടതു മുന്നണി സിപിഎമ്മിന്റെ ആള്‍ ബലത്തിലാണ് ഇന്നേവരെ നിലനിന്നത്. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ വസ്തുത സിപിഎം എന്ന കപ്പല്‍ മുങ്ങാന്‍ പോകുകയാണ് എന്നതാണ്. വോട്ടുകള്‍ കുറഞ്ഞതിന്റെ കാരണം കൂലങ്കഷമായി പരിശോധിക്കും എന്ന് സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രിയും പറഞ്ഞു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ പരിശോധനയാകില്ല നടക്കുക. അതിന്റെ കാരണങ്ങള്‍ മൂടിവെക്കാന്‍ താത്വികാവലോകനം നടത്തുകയാകും. ശരിയായ കാരണം ഒന്നേ ഉള്ളൂ. അമിതമായ, അനാവശ്യമായ, അധാര്‍മ്മികമായ ന്യൂനപക്ഷ പ്രീണനം! ഞങ്ങള്‍ക്ക് നിങ്ങളുടെ തണല്‍ വേണ്ട എന്ന് ന്യൂനപക്ഷം നിരന്തരം ആവര്‍ത്തിച്ചിട്ടും, ഞങ്ങളാണ് നിങ്ങളുടെ രക്ഷകര്‍ എന്ന് പിടിവാശി കാണിച്ച് ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുകയും, അവഗണിക്കുകയും, ഉപദ്രവിക്കുകയുമായിരുന്നു സിപിഎം നാളിതുവരെ ചെയ്തുകൊണ്ടിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അവരെടുത്ത നിലപാട് കാലോചിതമായി ഇതുവരെ തിരുത്തിയില്ല. അതേസമയം, ന്യൂനപക്ഷം അവരുടെ അവശതകള്‍ മറികടന്ന് എല്ലാവരെയും പിന്തള്ളിക്കൊണ്ട് ഏറ്റവും മുന്നില്‍ എത്തിയിരിക്കുന്നു. സാമ്പത്തികം, വിദ്യാഭ്യാസം, ആളോഹരി വരുമാനം, തൊഴില്‍, സമ്പാദ്യം, സാമൂഹിക സുരക്ഷ, പാര്‍പ്പിടം തുടങ്ങി ഏതു മാനദണ്ഡം എടുത്താലും ന്യൂനപക്ഷം മുന്നിലാണ്. എന്നാലും സിപിഎം പറയും, ന്യൂനപക്ഷം പിന്നോട്ട് പോകുകയാണ് എന്ന്. മാതമല്ല, അവരുടെ സാമൂഹിക അവശതകള്‍ അഭിസംബോധന ചെയ്യാന്‍ സമുദായത്തിനകത്ത് തന്നെ ബദല്‍ സംവിധാനങ്ങളുണ്ട്. ഇതൊക്കെ മറച്ചുവെച്ചുകൊണ്ട് സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ്! അതും വേണ്ടാ, വേണ്ടാ എന്ന് ആ സമുദായം തന്നെ നിരന്തരം പറഞ്ഞിട്ടും! അതേ സമയം, ഭൂരിപക്ഷ സമൂഹം അധിനിവേശ കാലം മുതല്‍ ജീവന്മരണ പോരാട്ടത്തിലാണ്. അതവര്‍ കാണുന്നില്ല! അതിനുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് നല്‍കിയത്! ഇതവരുടെ അന്ത്യം കുറിക്കും എന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ലെങ്കിലും, കരുതിയിരിക്കുക എന്ന വലിയ സന്ദേശമാണ് കേരളം സിപിഎമ്മിനു നല്‍കിയത്!