ഇരകൾക്കും വേട്ടക്കാർക്കും ഒരേ നീതി വേണമെന്നാണ് മുസ്ലിം ലീഗും സി.പി. എമ്മുകാരും ഇപ്പോൾ ആവശ്യപ്പെടുന്നത് . രണ്ടുപേർക്കും രാഷ്‌ടീയ പ്രചരണമാണ് ലക്‌ഷ്യം. മുസ്ലിം ലീഗിന് സ്വന്തം അണികൾ നഷ്ടപ്പെടുമോ എന്ന ഭയം . സി.പി.എമ്മുകാർക്കാകട്ടെ മുസ്ലിം വോട്ടുകൾ കുറച്ചെങ്കിലും ഇതുവഴി കിട്ടാനും കൂടാതെ ഭാരതീയ ജനതാ പാർട്ടിക്കെതിരെ മുസ്ലിം വിരോധം തിരിച്ചുവിടാനും നടത്തുന്ന ഒരു ശ്രമമാണ്. എന്നാല്‍ പൗരത്വ നിയമഭേദഗതിയെപറ്റി ഇന്ന് മുസ്ലിം സമൂഹം വളരെ ബോധവാന്മാരാണ്. ഇന്നുവരെയും ഒരാളുടെയും പൗരത്വം റദ്ദുചെയ്തിട്ടില്ല. മാത്രമല്ല കഴിഞ്ഞവർഷം മുസ്ലീംങ്ങൾക്ക് പൗരത്വം നൽകിയിട്ടുമുണ്ട്.
പൗരത്വ ഭേദഗതി നിയമം 2019 എന്നത് അഫ്‍ഗാനിസ്ഥാൻ , ബംഗ്ളാദേശ് , പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്ന് മതപരമായ കാരണങ്ങളാൽ വേട്ടയാടപ്പെട്ട് 2014 ഡിസമ്പർ 31 നോ അതിനു മുൻപോ ഭാരതത്തിൽവന്ന ന്യൂനപക്ഷ മതക്കാരായ ഹിന്ദുക്കൾ,
സിഖുകാർ, ബൗദ്ധർ, ജൈനർ, പാഴ്സികൾ, കൃസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകാനുള്ള നിയമമാണ്. ഇതിൽ മുസ്ലിം വിഭാഗത്തിൽ പെട്ടവരെ ഉൾപ്പെടുത്താത്തതാണ് മുസ്ലിംലീഗ് ഉന്നയിക്കുന്ന ആരോപണം. അവരെക്കാൾ ശക്തമായാണ് സി. പി.എമ്മു കാർ ഇപ്പോൾ ഈ കാര്യത്തിൽ വാദിക്കുന്നത്. കമ്മ്യുണിസ്റ്റ് രാജ്യങ്ങളായ ചൈന, റഷ്യ എന്നിവിടങ്ങളിൽ ലക്ഷകണക്കായ മുസ്ലീങ്ങൾ തടങ്കൽ പാളയങ്ങളിൽ കിടന്നു നരകയാതനയനുഭവിക്കുന്ന വിവരം അറിയാവുന്ന മുസ്ലീങ്ങൾ കമ്മ്യുണിസ്റ്റ് ചൂണ്ടയിൽ കൊത്തുകയില്ല.
മേല്‍പ്പറഞ്ഞ മുന്ന് രാജ്യങ്ങളും ഭാരതത്തിന്റെ ഭാഗമായിരുന്നവരാണ്. ഈ മൂന്ന് രാജ്യങ്ങളും ഭാരതത്തിന്റെ അയൽ രാജ്യങ്ങളുമാണ്. മൂന്നിടത്തും മുസ്ലിം ഭൂരിപക്ഷമാണ്. മാത്രമല്ല മുസ്ലിം രാഷ്ട്രങ്ങളായി സ്വയം പ്രഖ്യാപിച്ചവയുമാണ് . ഇവിടങ്ങളിൽ മതപരമായി ക്രൂരമായി പീഡിക്കപ്പെടുന്ന ന്യുനപക്ഷക്കാരായ ഹിന്ദുക്കൾ ,സിഖുകാർ , ബൗദ്ധർ ,ജൈനർ ,പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർ പീഡനം സഹിക്കവയ്യാതെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് ഭാരതത്തിൽ അഭയാർഥികളായി വന്നവരാണ്. പാക്കിസ്ഥാൻ രൂപീകരണ സമയത്ത് രണ്ട് രാജ്യങ്ങളിലെ ന്യുനപക്ഷങ്ങളെയും അതാത് രാജ്യങ്ങൾ സംരക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഭാരതമൊഴികെ ഒരു രാജ്യവും അത് പാലി ച്ചില്ല. അതിന്റെ ഫലമായി 2014 ഡിസംബർ 31ന് മുൻപ് നിരവധി ഹിന്ദുക്കളും ,സിഖുകാരും, ബൗദ്ധരും ,ജൈനരും , പാഴ്സികളും, ക്രിസ്ത്യാനികളും, കൊടിയ പീഡനമേറ്റ ജീവനും കൊണ്ട് ഭാരതത്തിൽ എത്തി, അഭയാർഥികളായി ജീവിക്കുകയാണ്. അവിടെ നിന്ന് രക്ഷപ്പെട്ടില്ലെങ്കിൽ ഒന്നുകിൽ മരണം സംഭവിക്കും അല്ലെങ്കിൽ മതം മാറ്റപ്പെടും. അവരെ രക്ഷിക്കേണ്ടത് ഭാരതത്തിന്റെ കടമയാണ്. ഭാരതത്തിലെ മുൻസർക്കാരുകൾ അവരെ ഭാരതപൗരന്മാരായി അംഗീകരിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ ബി.ജെ.പി.സർക്കാരാണ് അതിനു മുൻ കൈയെടുത്ത് പൗരത്വ നിയമം 1955 ഭേദഗതി ചെയ്ത് , പൗരത്വ നിയമഭേദഗതി നിയമം 2019 എന്നപേരിൽ നിയമനിർമാണം നടത്തിയത്.
മതത്തിന്റെപേരിലാണ് ന്യുനപക്ഷങ്ങളെ അഫ്‌ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ആട്ടിയോടിച്ചത്. ഇന്ത്യയിൽ മുസ്‌ലിം ലീഗ് പറയുന്നത് പൗരത്വം നല്കുന്നതിനു ഞങ്ങൾ എതിരല്ല ,പക്ഷെ അത് മതത്തിന്റെ പേരിൽ ആകരുത് എന്നാണ് . എന്തൊരു ബാലിശമായ വാദഗതിയാണ് ഇത്. ഹിന്ദു,സിഖ്, ബൗദ്ധ, പാഴ്സി, ജൈന, ക്രിസ്തു മതത്തിൽ പിറന്നു എന്നതുകൊണ്ടല്ലേ ഇവരെ, ഈ മുന്ന് രാജ്യങ്ങളിൽ നിന്ന് ക്രൂരമായിപീഡിപ്പിച്ചു ഭാരതത്തിലേക്ക് അഭയാർഥികളായി ആട്ടിയോടിപ്പിച്ചത് . അതുകൊണ്ട് ഇവിടെ പൗരത്വത്തിനും പരിഗണിക്കേണ്ടത് മതമല്ലാതെ മറ്റൊന്നുമല്ല. അ
ഭാരതത്തിൽ എല്ലാ അനുകുല്യങ്ങളും മതത്തിന്റെ പേരിൽ മാത്രം നേടിയെടുക്കുകയും ഇപ്പോഴും മതം പറഞ്ഞ് കൂടുതൽ ആനുകൂല്യങ്ങൾക്കായി പോരടിക്കുകയും ചെയ്യുന്ന ലീഗാണ് പൗരത്വത്തിനു മതമാകരുത് മാനദണ്ഡമെന്നു വാദിക്കുന്നത്. ലോകത്തെവിടെയുമുള്ള മുസ്ളീംങ്ങൾക്കും ഭാരത പൗരത്വ നിയമം ആറാം വകുപ്പ് പ്രകാരം ഭാരത പൗരത്വത്തിനു അപേക്ഷിക്കാവുതാണ്.അതിനു ഒരു നിയമ തടസ്സവുമില്ല. നിരവധി മുസ്ലീങ്ങൾ ഈ നിയമ പ്രകാരം ഭാരത പൗരത്വം നേടിയിട്ടുമുണ്ട് . കഴിഞ്ഞ വര്ഷം പോലും ഈ നിയമമനുസരിച്ച് അപേക്ഷിക്കുകയും പൗരത്വം നേടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങൾക്കു പൗരത്വ ഭേദഗതി നിയമം 2019 നെ യല്ല ആശ്രയിക്കേണ്ടത് , മറിച്ചു പൗരത്വ നിയമം 1955 നെ യാണ് ആശ്രയിക്കേണ്ടത്. ഇന്ന് പല മുസ്‌ലിം സംഘടനകളും മുസ്‌ലിം നേതാക്കളും ഉന്നതരായ മുസ്‌ലിം പണ്ഡിതരും ഇക്കാര്യം മനസ്സിലാക്കി രംഗത്തുവന്നുകൊണ്ടിരിക്കുന്നത് നല്ല ലക്ഷണമാണ്. ഇരകൾക്കൊപ്പം വേട്ടക്കാർക്കും ഭാരത പൗരത്വം നൽകണമെന്ന സി.പി.എം കാരുടെ വാദം ഒരു ദുഷ്ടലാക്കോടെയാണ് എന്നകാര്യത്തിൽ സംശയമില്ല. ഭാരതം എന്നും കലാപഭൂമിയാകണമെന്നാഗ്രഹിക്കുന്ന ഏക രാഷ്ട്രീയ കക്ഷി സി.പി.എം മാത്രമാണല്ലോ. അതിനാൽ ഭാരതം ശക്തമാകുന്ന ഒരു കാര്യത്തിനും കമ്മ്യുണിസ്റ്റ് പാർട്ടി അനുകൂലിക്കില്ല. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുമെന്നുറപ്പായപ്പോൾ , ഭാരതത്തെ പതിനാറു സ്വതന്ത്ര രാജ്യങ്ങളായി ഭാഗിച്ച് സ്വാന്തന്ത്ര്യം നൽകണമെന്നായിരുന്നു കമ്മ്യുണിസ്റ്റ് വാദഗതി . കമ്മ്യുണിസ്റ്റുകാരുടെ ഇത്തരത്തിലുള്ള ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നിരവധിയാണ്. വിദേശത്തു പിറന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക .