കൊച്ചി: സന്ദേശ്ഖാലിയില്‍ ഷെയ്ഖ് ഷാജഹാനും ഗുണ്ടകള്‍ക്കുമെതിരെ ആയുധമെടുത്ത് സ്ത്രീകള്‍ മുന്നിട്ടിറിങ്ങിയപ്പോള്‍ അവിടെ ഉണര്‍ന്നത് നാരീശക്തിയാണെന്നും ഭാരതത്തിന്റെ യഥാര്‍ത്ഥ ശക്തി നാരീശക്തിയാണെ ന്നും ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ലക്ഷ്യ 2024 സോഷ്യല്‍ മീഡിയ കോണ്‍ഫ്ളുവന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മമാരാണ് ബംഗാളില്‍ മാറ്റം കൊണ്ടുവന്നത്. അവര്‍ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മിക, ബൗദ്ധിക മണ്ഡലം സ്ത്രീകള്‍ കീഴടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സമൂഹ മാധ്യമങ്ങളിലാണ് കൂടുതല്‍ ആഖ്യാനങ്ങള്‍ കാണുന്നത്. ഭാരതത്തെ ശിഥിലീകരിക്കുന്ന ആഖ്യാനങ്ങള്‍ ചെറുത്തു തോല്പ്പിക്കണമെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനായി നിലകൊള്ളണമെന്നും സത്യം സത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരതത്തിന്റെ ശക്തി ലോകമാക്കെ അംഗീകരിച്ചു. അതു ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് ഇവിടെ ചിലര്‍ക്കാണെന്നും ബംഗാളില്‍ മമതാ ബാനര്‍ജിയുമായി പാമ്പും കീരിയും കളി നിര്‍ത്തി ഇപ്പോള്‍ ടോം ആന്റ് ജെറി പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ലക്ഷ്യ സ്വാഗതം സംഘം ചെയര്മാന് കെ.സി. നരേന്ദ്രന് അദ്ധ്യക്ഷനായി. ആര്.എസ്. എസ്. പ്രാന്തപ്രചാരക് എസ്. സുദര്ശന്, നടന് ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍, ആര്.എസ്.എസ്. പ്രാന്തപ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്, പ്രാന്ത സോഷ്യല്‍ മീഡിയ പ്രമുഖ് വി. വിശ്വരാജ് എന്നിവര്‍ സംസാരിച്ചു.