തിരുവല്ല: വാളയാര്‍ സംഭവം കേരളത്തിന്റെ വൈകൃതമുഖ മാണെന്ന് ചലച്ചിത്ര സംഗീതസംവിധായകന്‍ വിനു തോമസ് പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ ചിലവില്‍ നട ക്കുന്നത് സ്ത്രീ ശാക്തീകരണമല്ലെന്നും പ്രായഭേദമെന്യേ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണത്തിനും പീഡനങ്ങള്‍ക്കും നമ്പര്‍വണ്‍ ആക്കുകയാണെന്നും വിനു തോമസ് പറഞ്ഞു. വാളയാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദേഹം.
മേഖല അദ്ധ്യക്ഷന്‍ ബി.ജി.ഗോകുലന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വസുദേവം, ബിന്ദു സജീവ്, ജില്ലാ സെക്രട്ടറി ശ്രീദേവി മഹേശ്വരന്‍, എസ്.സുമേഷ്, എം.ആര്‍. സതീശ്, പി.വി.ജഗദാനന്ദ്, രേവതി സുബ്രഹ്മണ്യം, പ്രഭാസതീശ്, ശ്രീലതാ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. തപസ്യ കലാസാഹിത്യവേദി തിരുവല്ല താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ സി.പി പ്രസന്നന്‍, ശ്രീമൂലം ബിജു, ശില്പി വിഷ്ണുവാളയാര്‍ എന്നിവര്‍ വിഷയത്തില്‍ ചിത്രം വരച്ച് പ്രതിഷേധം രേഖപ്പെടുത്തി.