കോഴിക്കോട്: തനത് ആധ്യാത്മിക ജ്ഞാനത്തിന്റെ വീണ്ടെടുപ്പാണ് നവോത്ഥാനം എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തിന്റെ തകര്‍ച്ചയുണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ഭാരതത്തില്‍ നവോത്ഥാനം ഉണ്ടാകുന്നു. ഭാരതീയ ചിന്തയുടെയും ദൃഷ്ടിയുടെയും അടിസ്ഥാനത്തില്‍ ആഗോള സമസ്യകള്‍ തിരിച്ചറിഞ്ഞ് ലോകത്തെ ശ്രേഷ്ഠമാക്കുക എന്ന ദൗത്യമാണ് ഭാരതത്തിന് നിര്‍വ്വഹിക്കാനുള്ളത്. ഭാരതം ലോകത്തിനുമുന്നില്‍ വിദ്യാഭ്യാസ ഹബ്ബായി മാറി. ലോകത്തെ നയിക്കാന്‍ ഭാരതം പ്രാപ്തമാണ്. മോദിയുടെ ഗ്യാരന്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരതത്തിന്റെ മഹത്തായ ജ്ഞാന പാരമ്പര്യത്തിന്റെ ഉറച്ച അടിത്തറയാണ്. ഭാരതത്തെ ആക്രമിച്ച വിദേശികള്‍ അറിവിന്റെ ശത്രുക്കള്‍ ആയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തോടെ ഭാരതത്തില്‍ സന്തോഷം അലയടിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് അഭൂതപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ചയാണ് ഭാരതം നേടിയത്. ലോകരാജ്യങ്ങള്‍ക്ക് മരുന്ന്, ഭക്ഷണം എന്നിവ കയറ്റുമതി ചെയ്തു ഭാരതം മുന്നേറുകയാണ്. ഭാരത മാതാവിന് ജയ് വിളിക്കുന്നത് രാഷ്ട്രീയ മുദ്രാവാക്യമാണ് എന്ന പൊതുബോധമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ജെ. നന്ദകുമാര്‍ തുടര്‍ന്നു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹരീഷ് കടയപ്രത്ത് അധ്യക്ഷത വഹിച്ചു.
വിവേകാനന്ദ ജയന്തി ആഘോഷം
കോഴിക്കോട് : ദേശീയ യുവജന ദിനമായ ജനു. 12 മുതല്‍ സ്വാമി വിവേകാനന്ദന്റെ ജന്മതിഥിയായ ഫെബ്രു. 3 വരെ വ്യത്യസ്ത പരിപാടികളാണ് ദേശീയ യുവജനദിനാഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്. തപസ്യ,എബിവിപി, നെഹ്‌റു യുവകേന്ദ്ര, വിവേകാനന്ദ ക്ലബ് പയ്യാനക്കല്‍ എന്നീ സംഘടനകളാണ് പ്രധാനമായും പങ്കാളികളായത്. സ്വാമി വിവേകാനന്ദന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘റണ്‍ ഫോര്‍ നാഷന്‍’ എന്ന പേരില്‍ കൂട്ടയോട്ടം, യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ഫുട്‌ബോള്‍ – കബഡി ടൂര്‍ണ്ണമെന്റ്, കവിതാ – ചിത്രരചന, പ്രസംഗ മത്സരങ്ങള്‍ തുടങ്ങിയവ അതില്‍ ചിലതാണ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരിപാടികളില്‍ പങ്കെടുത്തു. ദേശീയ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ വിബിന്‍ എം.ജോര്‍ജ്, പത്മശ്രീ – അര്‍ജുന അവാര്‍ഡ് ജേതാവ് ബ്രഹ്‌മാനനന്ദ് ശംഖ്വാള്‍ക്കര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ വ്യത്യസ്ത പരിപാടികളിലായി പങ്കെടുത്തു.