Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

യാഥാര്‍ത്ഥ്യമായ സ്വപ്നം

വി. മുരളീധരന്‍

Jan 20, 2024, 02:26 pm IST

ഭാരതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ചിരകാല സ്വപ്നമായ അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നു. 2024 ജനുവരി 22 തിങ്കളാഴ്ച രാവിലെ 11-നും 2-നും മദ്ധ്യേ മകയിരം നക്ഷത്രത്തില്‍ ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ഠ നടക്കുക വഴി നമ്മുടെ നിരവധി തലമുറകളുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.

സനാതന ധര്‍മ്മം, ഈ ആര്‍ഷ ഭൂമിയുടെ പ്രാണചൈതന്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭാരതീയര്‍. അയോദ്ധ്യാ ധാമിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമ മാര്‍ഗ്ഗത്തിനുള്ളിലെ മുഴുവന്‍ സ്ഥലവും യുദ്ധരഹിത പ്രദേശമാണ്. അമൃത സരസ്സില്‍ നിന്നും ഉല്‍ഭവിച്ച് ഒഴുകി എത്തുന്ന സരയൂനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യാ ഏഴു പുണ്യ നഗരികളില്‍ ഒന്നാണ്. വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമാണ്  സാകേതം എന്ന വിളിപേരുള്ള അയോദ്ധ്യ. ഹിന്ദുവിശ്വാസപ്രകാരം ശ്രീരാമചന്ദ്രന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പുത്രനായ കുശന്‍ രാജാവായി നിര്‍മ്മിച്ച ക്ഷേത്രം. കാലാന്തരത്തില്‍ വിക്രമാദിത്യന്‍ അതി പാവനമായ രാമക്ഷേത്രം പണി തീര്‍ത്തിരുന്നു.

16-ാം നൂറ്റാണ്ടില്‍ അതായത് 1528-ല്‍ അയോദ്ധ്യയില്‍ നിലനിന്നിരുന്ന ശ്രീരാമക്ഷേത്രം തകര്‍ത്ത് മുഗള്‍ രാജവംശസ്ഥാപകനായ ബാബറിന്റെ സേനാധിപനായിരുന്ന മീര്‍ബഹി ക്ഷേത്ര അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ബാബറിന്റെ പള്ളി എന്ന് പില്‍ക്കാലത്ത് അറിയപ്പെടുന്ന രീതിയില്‍ ഒരു തര്‍ക്കമന്ദിരമായി അവിടം മാറ്റി. രാമക്ഷേത്രത്തെ സംരക്ഷിച്ചിരുന്ന 12 ലക്ഷത്തില്‍പ്പരം ഹിന്ദുക്കളെ കൊന്നതിന് ശേഷമാണ് രാമക്ഷേത്രം ബാബര്‍ തകര്‍ത്തത്. ബ്രിട്ടീഷ് ചരിത്രകാരനായ  ”കണ്ണിങ്ങ്ഹാം” തന്റെ ”ഹിന്ദു ഒക്‌ടോബര്‍” എന്ന ഗ്രന്ഥത്തില്‍ ഇത് വിവരിച്ചിട്ടുണ്ട്. ഹിന്ദു ദേവന്മാരുടെ പ്രതിമകള്‍ കൊത്തിയ തൂണുകള്‍, അവയവങ്ങള്‍ എന്നിവ ഉടച്ചുമാറ്റിയതിന് ശേഷമാണ് രാമക്ഷേത്രത്തെ പള്ളി ആക്കി മാറ്റിയത്. എന്നാല്‍ അവിടെ വാങ്ക് വിളിയോ, നമാസോ നടത്താറില്ലായിരുന്നു. എങ്കിലും, അതിനെ ‘ബാബറി മസ്ജിദ്’ എന്ന് വിളിച്ചുകൊണ്ടു ഹിന്ദുവിനെ അവഹേളിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു. 464 വര്‍ഷം പഴക്കം ഉള്ള ഈ മുറിവ് 1992 ല്‍ തകര്‍ക്കപ്പെട്ടു. അനുകൂലമായ കോടതി വിധിക്കുവേണ്ടി പിന്നെയും 28 വര്‍ഷം ഹിന്ദുകാത്തിരിക്കേണ്ടിവന്നു.  അങ്ങനെ കഴിഞ്ഞ 496 വര്‍ഷമായി (1528-2024) ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ മുഖമുദ്രയായ ‘രാമക്ഷേത്രം’, രാഷ്ട്രപിതാവിന്റെ രാമരാജ്യ സങ്കല്പം ഇവിടെ യാഥാര്‍ത്ഥ്യമാകുന്ന സുദിനം ആണ് 2024 ജനുവരി 22.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള ഹിന്ദുവിന്റെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ‘ബാബറി മസ്ജിദ്’ മുസ്ലീംങ്ങളില്‍ നിന്ന് പിടിച്ചടക്കാന്‍ ഹിന്ദുയോദ്ധാക്കളും, സന്യാസിമാരും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ബാബറിന്റെ പുത്രനായ അക്ബറിന്റെ കാലത്ത് ഈ കെട്ടിടത്തിന് മേല്‍ ഇരുപത് പ്രവാശ്യം അക്രമണം നടന്നതായി ചരിത്രഗ്രന്ഥം പറയുന്നു (ആയിനേ അക്ബറി). തുടര്‍ന്ന് കലഹം ഒഴിവാക്കാന്‍ തര്‍ക്കമന്ദിരത്തിന് പുറത്ത് തറകെട്ടി അതില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ച് പൂജിക്കാന്‍ അക്ബര്‍ അനുവാദം നല്‍കിയെങ്കിലും പിന്നീടുള്ള മുഗള കാലഘട്ടത്തിലും, ബ്രിട്ടീഷ് വാഴ്ചക്കാലത്തും അയോദ്ധ്യയിലെ ഹിന്ദു സന്യാസിമാര്‍ സമരം തുടര്‍ന്ന് കൊണ്ടിരുന്നു. ഭാരത സ്വാതന്ത്ര്യത്തിന് ശേഷം 1949 മുതല്‍ നിയമയുദ്ധം തുടങ്ങുകയും, തുടര്‍ന്ന് തര്‍ക്ക മന്ദിരത്തില്‍ ശ്രീരാമ വിഗ്രഹം കണ്ടെത്തുകയും, തുടര്‍ന്ന് പൂജ തുര്‍ന്ന് വരികയുമായിരുന്നു.

1951 ല്‍ ഫൈസാബാദ് കോടതി രാമക്ഷേത്രം തുറന്ന് കൊടുക്കാന്‍ വിധി കല്പിച്ചെങ്കിലും അന്നത്തെ യു.പി സര്‍ക്കാര്‍ ഈ വിധി നടപ്പിലാക്കിയില്ല.  1983 മുതല്‍ വിശ്വഹിന്ദു പിരഷത്തിന്റെ (VHP) നേതൃത്വത്തില്‍ ധര്‍മസ്ഥല രക്ഷാസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. 1985-കളില്‍ രാമജന്മഭൂമി വിമോചന പ്രസ്ഥാനം പ്രക്ഷോഭം ശക്തമാക്കി. 1986-ല്‍ ഉമേശ് ചന്ദ്രപാണ്ഡേ എന്ന അഭിഭാഷകന്‍ 1951 ലെ അനുകൂല കോടതിവിധി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത കേസ് ഫൈസാബാദ് ജില്ലാ ജഡ്ജി രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനുള്ള വിധി പ്രഖ്യാപിച്ചു എങ്കിലും ഹിന്ദുവിന് വിട്ടുകൊടുത്തില്ല. തുടര്‍ന്ന് വിശ്വ ഹിന്ദുപരിഷത്ത് 1989 നവംബര്‍ 10-ന് ആദ്യത്തെ കര്‍സേവയ്ക്ക് ആഹ്വാനം ചെയ്തു. 1990 ല്‍ VHPയും BJP യും രാമജന്മഭൂമി പ്രക്ഷോഭത്തിന് പുതിയ മാനദണ്ഡം നല്‍കി നേതൃത്വം കൊടുത്തു. 1990 സെപ്റ്റംബര്‍ 25 സോമനാഥ് മുതല്‍ ഒക്‌ടോബര്‍ 30-ന് അയോദ്ധ്യയില്‍ സമാപിക്കുന്ന തരത്തില്‍ ശ്രീ. എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രയ്ക്ക് തുടക്കം കുറിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച രണ്ട് മലയാളികളെ നമുക്ക് മറക്കാന്‍ സാധിക്കില്ല. 1949 കാലഘട്ടത്തില്‍ അയോദ്ധ്യയുടെ ജില്ലാ കളക്ടര്‍ ആയിരുന്ന ആലപ്പുഴക്കാരുടെ സ്വന്തം കെ.കെ.നായരുടെ വീരോചിതമായ തീരുമാനവും, 44 വര്‍ഷത്തിനു ശേഷം അന്നത്തെ രാഷ്ട്രപതിയുടെ നിര്‍ദ്ദേശ പ്രകാരം പുരാവസ്തു വകുപ്പിന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ കോഴിക്കോട് സ്വദേശിയായ ശ്രീ. കെ.കെ.മുഹമ്മദ് അയോദ്ധ്യയിലെ ഖനനത്തെക്കുറിച്ച് ”ഞാന്‍ ഭാരതീയര്‍” എന്ന പുസ്തകത്തിലൂടെ അയോദ്ധ്യയില്‍ നിലനിന്നിരുന്ന രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്നത്തെ പ്രധാനമന്ത്രി ശ്രീ. മോദിജിയായിരുന്ന രഥയാത്രയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചതും നിയന്ത്രിച്ചതും. എന്നാല്‍ രഥയാത്ര 1990 ഒക്‌ടോബര്‍ 23-ന് ബീഹാറിലെ സമസ്തിപൂരില്‍ അദ്വാന്‍ജിയുടെ അറസ്റ്റിനെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതേ സമയത്ത് തന്നെ (1990) അന്നത്തെ പ്രധാനമന്ത്രി ശ്രീ. വി.പി.സിംഗ് മണ്ഡല്‍ കമ്മീഷന്റെ സംവരണ ശുപാര്‍ശകള്‍  നടപ്പിലാക്കിക്കൊണ്ട് ഹിന്ദുവിന്റെ അയോദ്ധ്യ പ്രക്ഷോഭത്തെ തുരംഗം വെയ്ക്കാനും, തകര്‍ക്കാനും ശ്രമിച്ചെങ്കിലും, ആഖജ അന്നത്തെ കേന്ദ്രസര്‍ക്കാരിന് കൊടുത്തിരുന്ന പിന്തുണ പിന്‍വലിക്കുകയും രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭത്തിനോടൊപ്പം മുന്നോട്ടുപോയി.

1990 ഒക്‌ടോബര്‍ 30-ന് രാമജന്മഭൂമി വിമോചന പ്രസ്ഥാനം നിശ്ചയിച്ച രണ്ടാമത്തെ കര്‍സേവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ശക്തമായി. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 11 ലക്ഷം കര്‍സേവകര്‍ പങ്കെടുത്തു. മുലായം സിംഗിന്റെ യുപി സര്‍ക്കാര്‍ നിര്‍ദാക്ഷണ്യം ഒക്‌ടോബര്‍ 30-നും നവംബര്‍ 2-നും അയോദ്ധ്യയില്‍ പലഭാഗത്തും വെടിവെപ്പ് നടത്തി. തല്‍ഫലമായി ഏകദേശം 16 കര്‍സേവകര്‍, ബംഗാളില്‍ നിന്നുള്ള കോത്താരി സഹോദരന്‍മാര്‍ ഉള്‍പ്പടെ രാമജന്മഭൂമിയ്ക്ക് വേണ്ടി ജീവന്‍ ത്വജിച്ചു. തുടര്‍ന്ന് ഭാരതത്തിന്റെ പലഭാഗത്തും സംഘട്ടനങ്ങളും, അക്രമങ്ങളും, പോലീസ് നരനായാട്ടും നടന്നു. അയോദ്ധ്യ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും പലഭാഗത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി. അതില്‍ എടുത്തു പറയേണ്ട സംഭവം കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയില്‍ നടന്ന പോലീസ് നരനായാട്ടിനെകുറിച്ചാണ്. രണ്ടാമത്തെ കര്‍സേവ അയോദ്ധ്യയില്‍ നടന്നത് 1990 ഒക്‌ടോബര്‍ 30-നായിരുന്നു. എന്നാല്‍ കുളത്തുപ്പുഴയില്‍ സംഘര്‍ഷം ഉണ്ടായത് ഒക്‌ടോബര്‍ 18-നായിരുന്നു. കാട്ടൂര്‍ മൗലവി വധവുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴയില്‍ ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. എന്നാല്‍ ഈ സംഭവത്തെ അയോദ്ധ്യയിലെ കര്‍സേവയുമായി ബന്ധപ്പെടുത്തിയും രാമജ്യോതി പ്രയാണവുമായി ബന്ധപ്പെടുത്തി ലഹള ഉണ്ടാക്കാനായിരുന്നു ഒരു വിഭാഗം മതമൗലീകവാദികള്‍ അന്ന് ശ്രമിച്ചിരുന്നത്. മതമൗലീകവാദികളുടെ അക്രമത്തില്‍ പ്രധിഷേധിച്ച് 250-ല്‍ പരം വരുന്ന VHP/BJP പ്രവര്‍ത്തകര്‍ രാമജ്യോതിക്ക് നേരെ നടന്ന മുസ്ലീം അക്രമത്തിന് എതിരെയുള്ള പ്രതിഷേധ പ്രകടനത്തിന് നേരെ ആയിരുന്നു. കുളത്തുപ്പുഴ പോലീസ് അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ. പി.കെ.മധുവിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധാക്ഷണ്യം വെടിവെപ്പ് നടത്തിയത്.

കുളത്തുപ്പുഴ പോലീസ് വെടിവെപ്പില്‍ എന്‍.മണികണ്ഠന്‍ എന്ന 19 വയസ്സുകാരന്‍ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി കേരളത്തില്‍ നിന്നുള്ള ആദ്യ രക്തസാക്ഷി ആയി മാറുകയായിരുന്നു. 1990 ഒക്‌ടോബര്‍ 18-ന് കുളത്തുപ്പുഴയില്‍ നടന്ന പോലീസ് അതിക്രമവും ഭീകര അന്തരീക്ഷവും ഇന്നും മറക്കാതെ സ്മരിക്കുന്ന പലരും കുളത്തുപ്പുഴയില്‍ ജീവിക്കുന്നുണ്ട്. മണികണ്ഠനോടൊപ്പം വെടിവെപ്പില്‍ ഗുരുതരമായി പരിക്കുപറ്റിയ മുരളീധരകുരുക്കള്‍ക്ക് കൈ പൂര്‍ണ്ണമായും തകര്‍ന്നു, അനില്‍ എന്ന ജനഗേന്ദ്രകുമാറിന്റെ കൈയ്ക്കും, ബാബുവിന്റെ കാലിന്റെ തുടയിലും, മുരളീധരന്‍പിള്ളയുടെ വയറ്റിലും, മണിയന്‍പിള്ളയുടെ തോളിലുമാണ് (വെടിയുണ്ട  ഇന്നും എടുത്തിട്ടില്ല) പോലീസ് വെടിവെച്ചത്. തുടര്‍ന്ന് 10 വര്‍ഷക്കാലം നീതിക്കുവേണ്ടി ഇവര്‍ നിയമ പോരാട്ടം നടത്തി.

1990 ലെ രണ്ട് ഘട്ടമായി നടന്ന കര്‍സേവയില്‍ കൊല്ലം ജില്ലയില്‍ നിന്ന് VHPയുടെ അന്നത്തെ ജില്ലാ സെക്രട്ടറി ആയിരുന്ന ബി.പ്രശോഭിന്റെ നേതൃത്വത്തില്‍ 153 പേരാണ് കര്‍സേവയ്ക്ക് അയോദ്ധ്യയില്‍ പോയത്. അവരുടെ മനസ്സിലെ മരിക്കാത്ത ഓര്‍മ്മകള്‍ക്കും, അന്നു നേരിട്ട പ്രയാസങ്ങള്‍ക്കും ഒരു ശാശ്വത പരിഹാരവും ആനന്ദവും കണ്ടെത്തുകയാണ് 2024 ജനുവരി 22-ാം തീയതി. കൊല്ലത്തു നിന്ന് അന്ന് കര്‍സേവയില്‍ പങ്കെടുത്തവരില്‍ ഇന്ന് ചിലര്‍ നമ്മളോടൊപ്പം ഇല്ല. എസ്.ഗോപാലകൃഷ്ണന്‍, എസ്.വീരമണി, കടപ്പാക്കട നാരായണപിള്ള, പാലത്തറ സി.അനില്‍കുമാര്‍, എസ്.വരദരാജു, മതിലില്‍ ദത്തന്‍, കൊച്ചുനട ബാബുക്കുട്ടന്‍, ശക്തികുളങ്ങര സുരേഷ്‌കുമാര്‍ എന്നിവര്‍ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും അവരുടെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ടായിരിക്കും. കര്‍സേവയിലെ രണ്ടാമത്തെ ബാച്ചില്‍ അയോദ്ധ്യലേക്ക് പോകാനും കര്‍സേവയുടെ ഭാഗമാകാനുമുള്ള ഭാഗ്യം അന്ന് എനിക്കും ലഭിച്ചിരുന്നു. ആ മരിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ ഇന്നും സൂക്ഷിക്കുന്നു.

1992 ന് ശേഷം VHPയും BJPയും നിയമയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു, 2019 നവംബര്‍ 9-നാണ് ഭാരത്തിന്റെ പരമോന്നത നീതിപീഠം രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വിധി പ്രഖ്യാപിച്ചത്. 496 വര്‍ഷത്തെ ഭാരതത്തിലെ ഹിന്ദുവിന്റെ കാത്തിരിപ്പിന് 2024 ജനുവരി 22-ന് ഒരു അവസാനം ഉണ്ടാവുകയാണ്. ഗാന്ധിജിയുടെ രാമരാജ്യത്തില്‍ ശ്രീരാമചന്ദ്രന് തന്റെ ജന്മസ്ഥലമായ അയോദ്ധ്യയില്‍ ഒരു സുന്ദരമായ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന സുദിനം.  ഹിന്ദുവിന്റെ ആത്മാഭിമാനം വാനോളം ഉയരുന്ന അസുലഭ നിമിഷത്തിന് സാക്ഷിയായി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളില്‍ ഭാഗമാകാന്‍ കേരള പ്രാന്തത്തിന്റെ പ്രമുഖ് ആയി ഞാനും അതില്‍ പങ്കാളി ആവുകയാണ്. ഈ അവസ്മരണീയമായ ചരിത്ര മുഹൂര്‍ത്തം നമ്മുടെ ജീവിതത്തിന്റെ വലിയൊരു ആത്മ സാക്ഷാത്കാരമായി ഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

‘ജയ് ശ്രീറാം’

വി. മുരളീധരന്‍
പ്രാന്തീയ കാര്യകാരി സദസ്യന്‍
സദ്ഭാവന പ്രമുഖ്
9961075898

 

Tags: Ayodhya
Share18TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies