Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

തുളസി മാഹാത്മ്യം

ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

Print Edition: 12 January 2024

വീടിന്റെ മുറ്റത്തൊരു തുളസിത്തറയും അതില്‍ തഴച്ചു നില്‍ക്കുന്ന കൃഷ്ണതുളസിയും പണ്ടത്തെ തറവാടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. സന്ധ്യക്ക് തുളസിക്ക് വെള്ളമൊഴിക്കുകയും തുളസിത്തറയില്‍ ദീപം കൊളുത്തുകയും ചെയ്യുന്നത് പണ്ടുകാലങ്ങളില്‍ ഒരു സംസ്‌കാരമായിരുന്നു. നാഗരികതയുടെ കടന്നുകയറ്റത്തില്‍ ഭവനങ്ങളുടെ മുറ്റത്ത് നിന്ന് തുളസിത്തറകള്‍ അപ്രത്യക്ഷമായെങ്കിലും ഇന്നും തുളസിയുടെ മാഹാത്മ്യം നാം നിഷേധിക്കുന്നില്ല. ഒരേസമയം ദേവിയായും ദേവാരാധനയ്ക്കുള്ള പൂജാപുഷ്പമായും മരുന്നായുമൊക്കെ മനുഷ്യസംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന സസ്യമാണ് തുളസി.

കേരളീയഭവനങ്ങളുടെ പരിസരത്ത് സാധാരണയായി കാണപ്പെടുന്ന തുളസി ലേബിയേറ്റേ (ഘമയശമമേല) എന്ന സസ്യകുടുംബത്തില്‍ പെട്ടതും ഓസിമം സാങ്റ്റം (ഛരെശാൗാ മെിഴൗോ) എന്നു ശാസ്ത്രനാമം ഉള്ളതുമായ സസ്യമാണ്. സസ്യഭാഗങ്ങളില്‍ ഉള്ള ഒരുതരം ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ‘ബാസില്‍ കാംഫര്‍’ എന്നറിയപ്പെടുന്ന ഒരുതരം എസ്സന്‍സ് ആണ് പരിസരങ്ങളില്‍ ശാലീനമായ ആത്മീയ ചൈതന്യം നിറയ്ക്കുന്ന കൃഷ്ണതുളസിയുടെ ഹൃദയഹാരിയായ സുഗന്ധത്തിനു കാരണം.

കൃഷ്ണതുളസി, രാമതുളസി, കര്‍പ്പൂരതുളസി, കാട്ടുതുളസി എന്നിങ്ങനെ പലവിധം തുളസികളുണ്ടെങ്കിലും കൃഷ്ണതുളസിയാണ് പൂജയ്ക്കായും മാലയ്ക്കായും കൂടുതലായി ഉപയോഗിക്കുന്നത്. ഔഷധഗുണവും കൂടുതലുള്ളത് ഇതിനാണ്. കാട്ടുതുളസി സാധാരണയായി പൂജയ്ക്ക്എടുക്കാറില്ല.
തുളസിയെ വിശുദ്ധിയുടെ പ്രതീകമായാണ് ഭാരതീയര്‍ കരുതിപ്പോരുന്നത്. ക്ഷേത്രാരാധനയക്ക് അനിവാര്യമായ പുഷ്പങ്ങളിലൊന്നാണിത്. തുളസി നില്‍ക്കുന്ന സ്ഥലംപോലും പവിത്രമാണെന്ന് ദേവീഭാഗവതത്തില്‍ കാണുന്നു.

ആചാരങ്ങളുടെ ഭാഗമാണ് എന്നതിനോടൊപ്പം തന്നെ തുളസി നല്ലൊരു ഔഷധ സസ്യവുമാണ്. വസൂരി, ചിക്കന്‍പോക്‌സ് എന്നിവയ്ക്ക് മറുമരുന്നായി പണ്ടുകാലങ്ങളില്‍ തുളസിനീര് തേന്‍ ചേര്‍ത്തു കഴിയ്ക്കാറുണ്ടായിരുന്നു. ജ്വരം, ശ്വാസകോശങ്ങള്‍, മഞ്ഞപ്പിത്തം, മലേറിയ, വയറുകടി തുടങ്ങിയവയ്‌ക്കെല്ലാം തുളസിയില നീര് സിദ്ധൗഷധമാണ്. തേള്‍, ചിലന്തി എന്നിവയുടെ വിഷത്തിനു മറുമരുന്നായും തുളസി ഉപയോഗിക്കാറുണ്ട്. തലയിലെ പേന്‍ ശല്യം ഒഴിവാക്കാന്‍ തുളസിയില മുടിയില്‍ ചൂടുകയോ തലയിണയില്‍ വിതറുകയോ ചെയ്താല്‍ മതിയത്രെ. ചിലയിനം ത്വക്ക് രോഗങ്ങള്‍ക്ക് തുളസിനീര് പുരട്ടുന്നത് ആശ്വാസദായകമാണ്. ദിവസവും ഒരു തുളസിയില പച്ചക്ക് ചവച്ചു തിന്നുന്നത് ആരോഗ്യവര്‍ദ്ധകമാണ്. കുടിക്കാനായി തിളപ്പിക്കുന്ന വെള്ളത്തില്‍ തുളസിയിലയിട്ടു തിളപ്പിച്ചാല്‍ വെള്ളത്തിന് സവിശേഷമായൊരു ഗന്ധവും ഔഷധഗുണവും കൈവരും.

സ്ഥലസൗകര്യം പരമിതമാണെങ്കില്‍ കൂടി ചെടിച്ചട്ടിയില്‍ പോലും വളര്‍ത്താവുന്ന സസ്യമാണ് തുളസി. സമൃദ്ധിയുടെ പര്യായമായി എല്ലാ വീടുകളിലും ഒരു തുളസിച്ചെടിയെങ്കിലും നട്ടുവളര്‍ത്തുന്നത് ഒരു സംസ്‌കാരമായി മാറട്ടെ.

 

Share1TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies