ന്യൂദല്‍ഹി: ഈ വര്‍ഷം നടക്കാനിരി ക്കുന്ന രാജ്യാന്തര യോഗദിന ദേശീയ പരിപാടിയുടെ വേദിയായി ഝാര്‍ഖണ്ഡിലെ റാഞ്ചിയെ തിരഞ്ഞെടുത്തു. ദല്‍ഹി, ഷിംല, മൈസൂര്‍, അഹമ്മദാബാദ്, റാഞ്ചി എന്നീ അഞ്ച് നഗരങ്ങള്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്നാണ് റാഞ്ചിയെ തിരഞ്ഞെടുത്തത്. ജൂണ്‍ 21-നാണ് യോഗദിനമാചരിക്കുന്നത്.
ചുരുക്കപ്പട്ടികയിലുള്ള അഞ്ച് നഗരങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് പരിപാടിയുടെ പ്രധാന വേദി തിരഞ്ഞെടുത്തത്. രണ്ടാമതും അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ വലിയ പൊതുപരിപാടിയായിരിക്കും യോഗദിനാചരണം.
2014-ലാണ് ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2015-ല്‍ നടന്ന ആദ്യ ആഘോഷത്തില്‍ 191 രാജ്യങ്ങളുടെ പ്ര തിനിധികള്‍ പങ്കെടുത്തിരുന്നു. 2015-ല്‍ ഡല്‍ഹിയും 2016-ല്‍ ചണ്ഡിഗഡും 2017-ല്‍ ലക്‌നോവും 2018-ല്‍ ഡെറാഡൂണുമാണ് വേദികളായി തിര ഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.