തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലവാരവും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് അനുഭവസമ്പത്തുള്ള കായികാദ്ധ്യാപകരെ എല്‍.പി.സ്കൂള്‍ തലംതൊട്ട് വിദ്യാര്‍ത്ഥി- അദ്ധ്യാപക അനുപാതത്തോടെ നിയമിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ക്രീഡാഭാരതി സംസ്ഥാനസമിതിയോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. നവംബര്‍ 3ന് സംസ്ഥാന പ്രസിഡന്റ് എന്‍.പി.മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. വി.ഗിരീശന് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പൊതുവിദ്യാഭ്യാസയജ്ഞവിജയത്തിന് കായികാദ്ധ്യാപകരുടെ സേവനം അത്യാവശ്യമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കായികാദ്ധ്യാപകരോടു കാണിക്കുന്ന അവഗണനയും അനീതിയും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ സമ്പത്ത് എന്ന പ്രഖ്യാപിത ലക്ഷ്യത്തെ തകിടം മറിയ്ക്കലായിരിക്കുമെ ന്നും പ്രമേയത്തില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അഡ്വ.വി.ഗിരീശന്, ട്രഷറര്‍ പി.അനിലാല്‍, വൈ.പ്രസിഡന്റ് ഡോ.രാഖി രാമകൃഷ്ണന്, ജോ.സെക്രട്ടറിമാരായ ഷിബു ആന്റണി, ദൈത ജോളി കുറ്റിശ്ശേരി, അഡ്വ.എം.പി.രാജേഷ്, അനില്‍കുമാര്‍, സനൂപ്, സന്തോഷ്, രമണി നാരായണന്, അഡ്വ.സി.എസ് ജോഷി, പി.കെ. അനില്‍കുമാര്‍, അഫ്സല് ഗുരുക്കള്‍, രതീഷ്, കൃഷ്ണന്‍കുട്ടി, ബാബു, രാജീവ് എന്നിവര്‍ സംസാരിച്ചു