കോഴിക്കോട്: സംഘഗീതങ്ങള്‍, സംഘദര്‍ശനത്തിന്റെ ബോധനങ്ങളാണെന്നും രാഷ്ട്രനിര്‍മ്മാണത്തില്‍ അവയ്ക്കുള്ള പങ്ക് മഹത്തരമാണെന്നും സംസ്കാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ പറഞ്ഞു. കേസരി ഭവനില്‍ നടന്ന അമൃതശതം പ്രഭാഷണ പരിപാടിയില്‍ ‘സംഘഗീതങ്ങളിലെ ദേശീയ സാംസ്കാരിക മൂല്യങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശസ്നേഹം പാടുക മാത്രമല്ല, അത് പഠിക്കുകയും ഉള്‍ക്കൊള്ളുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് സംഘം ചെയ്യുന്നത്. രാജ്യത്തിനുവേണ്ടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സംഘഗീതങ്ങള്‍, ഭാരതത്തില്‍ ജീവിച്ച മഹാപുരുഷന്മാര്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണ്. ഭാരതത്തിന്റെ ഗതകാല വൈഭവത്തെ പരാമര്‍ശിക്കുന്നതോടൊപ്പം നമുക്ക് സംഭവിച്ച തെറ്റുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പും അവ നല്‍കുന്നുണ്ട്. സംഘദര്ശനവും പദ്ധതിയും ലക്ഷ്യവുമാണ് സംഘഗീതങ്ങള്‍ വിവരിക്കുന്നത്. ദേശഭക്തി രാഷ്ട്രബോധം, സമര്‍പ്പണ മനഃസ്ഥിതി, വിജയിക്കാനുള്ള ഇച്ഛ, ദൃഢനിശ്ചയം എന്നിവ സംഘഗീതങ്ങള്‍ പാടുന്നവരിലും കേള്‍ക്കുന്നവരിലും ഉണ്ടാവുന്നു. രാഷ്ട്രത്തിന്റെ സമ്പന്നവും വിശാലവുമായ സംസ്കൃതി, നമ്മുടെ പൂര്‍വ്വകാല വൈഭവം, ഉത്സവങ്ങളുടെ സാമൂഹിക പ്രാധാന്യം എന്നിവയൊക്കെ ഓര്‍മ്മിപ്പിക്കുന്നതാണ് സംഘഗീതങ്ങള്‍. അവ സവിശേഷ വ്യക്തിത്വങ്ങളേയും ചരിത്രത്തേയും അനുസ്മരിപ്പിക്കുന്നതോടൊപ്പം രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന്റെ ലക്ഷ്യത്തിലേക്ക് വഴികാട്ടിയാവുകയും ചെയ്യുന്നുണ്ട് സംഘഗീതങ്ങള്‍.
പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരാനും രാജ്യത്തിനുവേണ്ടി ജീവിക്കാനും പ്രേരകമാകുന്ന സംഘഗീതങ്ങള്‍ സംഘം സമൂഹത്തിന് നല്കുന്ന പൊതുസ്വത്താണെന്ന് ഗോഖലെ തുടര്‍ന്നു. പ്രശസ്ത പിന്നണി ഗായകനും സംഗീതജ്ഞനുമായ സുനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. തപസ്യ സംസ്ഥാന ട്രഷറര്‍ അനൂപ് കുന്നത്ത് സ്വാഗതവും അഡ്വ.പി.എന്‍. ശ്രീരാജ് നന്ദിയും പറഞ്ഞ