Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

രഞ്ജിത് ജി.കാഞ്ഞിരത്തില്‍

Print Edition: 24 November 2023

ഇടത് – മുസ്ലിം ഗൂഢസഖ്യത്താല്‍ മാനസികമായി ബന്ധിക്കപ്പെട്ട ഒരു സമൂഹത്തെയാണ് ഇന്ന് നാം സാംസ്‌കാരികകേരളം എന്ന് പൊതുവെ വിവക്ഷിക്കുന്നത്. ഈ വസ്തുത പലതവണ വെളിപ്പെട്ടിട്ടുള്ളതാണ്. കേരളത്തിലെ പത്രമാധ്യമങ്ങളില്‍ തുടങ്ങി അക്കാദമിക് – പോലീസ് – ഭരണ – രാഷ്ട്രീയ വൃത്തങ്ങളില്‍ ഇടത് – ജിഹാദി സംഘടനകളും ആശയങ്ങളും സ്ഥാപിച്ചെടുത്തിട്ടുള്ള ആവാസവ്യവസ്ഥ പണ്ടൊക്കെ രഹസ്യമായിരുന്നു എങ്കില്‍ ഇന്നതിന് യാതൊരു രഹസ്യാത്മകതയും ഇല്ലാതെയായി. ഉത്തരേന്ത്യയില്‍ എന്ത് സംഭവിച്ചാലും അതിനെ ആഘോഷിക്കുന്ന രീതിയില്‍ ഇന്ത്യാ വിരുദ്ധത പ്രകടിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന കേവലം വടക്കുനോക്കിയന്ത്രങ്ങളായി കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും മാറി എന്നതാണ് പച്ചയായ യാഥാര്‍ഥ്യം.

ആലുവയില്‍ നടന്ന മത ദുരഭിമാനക്കൊലയോട് കേരളത്തിലെ മാധ്യമങ്ങളും ഇടതുപക്ഷവും കോണ്‍ഗ്രസ്സും സാംസ്‌കാരിക നായകരും പ്രതികരിച്ച രീതി ഈ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അന്യമതസ്ഥനായ ഒരു സഹപാഠിയോടുണ്ടായ പ്രണയ നിര്‍വ്വിശേഷമായ സൗഹൃദത്തിന്റെ പേരില്‍ ആലുവയില്‍ ഒരു ഒന്‍പതാം ക്ലാസുകാരിയെ സ്വന്തം ബാപ്പ ബലമായി വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവമാണ് ആലുവ മത ദുരഭിമാനക്കൊല. ആലുവ കരുമാലൂര്‍ ഐക്കരക്കുടി അബീസിന്റെ മകള്‍ ഫാത്തിമ ആണ് കൊല്ലപ്പെട്ടത്. ഈ കുട്ടിക്ക് കേവലം പതിനാലു വയസ്സായിരുന്നു പ്രായം. സ്വന്തം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയുമായി ഫാത്തിമ പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. ഈ കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന് ബാപ്പയായ അബീസ് വിലക്കിയിരുന്നു. എന്നാല്‍ ആ വിലക്കിനെ മറികടന്നു എന്ന് ആരോപിച്ച് കമ്പി വടികൊണ്ട് തന്റെ മകളുടെ കയ്യും കാലും അടിച്ചൊടിച്ച ശേഷം അവളുടെ വായിലേക്കു ബലമായി വിഷം ഒഴിച്ച് കൊടുക്കുകയായിരുന്നു നീചനായ ആ ബാപ്പ. ആ കുട്ടിയുടെ അമ്മയെയും സഹോദരനെയും ബലമായി വീട്ടില്‍ നിന്നും പുറത്താക്കിയ ശേഷമായിരുന്നു ബാപ്പയുടെ ഈ ക്രൂരത. ഇങ്ങിനെ വിഷം കുടിപ്പിക്കപ്പെട്ട ആ കുരുന്നിന്റെ മൊഴിയില്‍ ഈ വിവരങ്ങളൊക്കെ ഉണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ട്. മതം തലക്കു പിടിച്ച് ഭ്രാന്തായി സ്വന്തം കുഞ്ഞിനെ ഭീകരമായി കൊലപ്പെടുത്തിയ ഈ ക്രൂരനായ ബാപ്പ വിദ്യാഭ്യാസമില്ലാത്ത ആളല്ല. അയാള്‍ ഒരു തികഞ്ഞ അഭ്യസ്ത വിദ്യനാണ്. എഞ്ചിനീയറിങ് ബിരുദമുണ്ടെന്നു പറയപ്പെടുന്ന ഇയാള്‍ക്ക് പക്ഷെ മാനസിക വികാസമില്ലാതെ പോയെന്നു മാത്രം.

ഏതൊരാളിന്റെയും ഹൃദയത്തെ ദ്രവീകരിക്കുന്ന ഈ വാര്‍ത്തയോട് കേരളം പ്രതികരിച്ച രീതി നാം കൃത്യമായി വിശകലനം ചെയ്യേണ്ടതും രേഖപ്പെടുത്തിവെക്കേണ്ടതുമാണ്. അങ്ങിനെയൊരു വിശകലനവും രേഖപ്പെടുത്തലും നടന്നില്ലെങ്കില്‍ തമസ്‌കരിക്കപ്പെട്ട സംഭവങ്ങളുടെ അഗണ്യ കോടിയില്‍ ഈ വാര്‍ത്ത തള്ളപ്പെടും. പ്രണയം എന്നത് ഒരു രാഷ്ട്രീയ ആയുധമായും മതപരിവര്‍ത്തന ഉപകരണമായും ഉപയോഗിക്കപ്പെടുന്ന ഒരു കെട്ടകാലത്ത് ഇത് ചര്‍ച്ചചെയ്യാതെ പോകേണ്ടതും ഈ ഇടതു ജിഹാദി സഖ്യത്തിന്റെ ആവശ്യമാണ്.

ആലുവയില്‍ നടന്ന ഈ മത ദുരഭിമാനക്കൊലയുടെ വാര്‍ത്ത പത്ര മാധ്യമങ്ങളില്‍ വന്നത് ഒരേ രീതിയിലാണ്. കേരളത്തെ പിടിച്ചു കുലുക്കേണ്ട കാഠിന്യം ഈ ക്രൂരതയ്ക്ക് ഉണ്ടായിരുന്നെങ്കിലും അത് ചര്‍ച്ച പോലും ആകാതിരിക്കാന്‍ ഏതൊക്കെയോ കോണുകളില്‍ നിന്ന് പ്രത്യേക സമ്മര്‍ദ്ദം ഉണ്ടായിരുന്നത് പോലെയായിരുന്നു കാര്യങ്ങള്‍. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ അത് ഒതുക്കിയാലും സോഷ്യല്‍ മീഡിയ വിടാറില്ല. എന്നാല്‍ ഇക്കുറി അതും ഉണ്ടായില്ല. വടക്കുനോക്കി യന്ത്രങ്ങളുടെ വീക്ഷണ പരിധിയില്‍ തെക്കുള്ള കാര്യങ്ങള്‍ പെടാതെ പോകുന്നതായിരിക്കും എന്ന് ആശ്വസിക്കാന്‍ പറ്റില്ല. തികച്ചും ആസൂത്രിതമായിരുന്നു ഈ തമസ്‌കരണം എന്ന് മനസ്സിലാക്കാന്‍ ആ കുട്ടി മരിച്ചതിന്റെ പിറ്റേ ദിവസത്തെ പത്രങ്ങളില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രീതി മാത്രം നോക്കിയാല്‍ മതി. നവംബര്‍ ഏഴാം തീയതി ആണ് ഈ കുട്ടി മരണത്തിനു കീഴടങ്ങുന്നത്. അന്നായിരുന്നു തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ നടത്തിയ ധൂര്‍ത്ത് മാമാങ്കമായ കേരളീയത്തിന്റെ അവസാന ദിവസം, പിറ്റേ ദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ ധൂര്‍ത്ത് മാമാങ്കത്തിന്റെ വാര്‍ത്തകള്‍ നിറഞ്ഞപ്പോള്‍ ഈ ഭീകര സംഭവം മൂലക്കൊതുക്കുകയായിരുന്നു.

ഈ കൊലപാതകത്തിന് കാരണം മതമാണ്. സ്വമതത്തില്‍ നിന്നും മാറി ഒരു അന്യമതസ്ഥനായ കുട്ടിയുമായുള്ള ബന്ധമാണ് ഫാത്തിമയെ കൊലപ്പെടുത്താന്‍ ബാപ്പ അബീസിനെ പ്രേരിപ്പിച്ചത്. സമാനമായ രീതിയില്‍ ജാതീയമായ ദുരഭിമാനക്കൊലകള്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലടക്കം പലപ്പോഴും സംഭവിച്ചിട്ടുമുണ്ട്. അവയിലൊക്കെ ഏതൊക്കെ ജാതികള്‍ അല്ലെങ്കില്‍ സവര്‍ണ്ണ അവര്‍ണ്ണ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്യുന്ന മലയാള മാധ്യമ ലോകം പക്ഷെ ഈ വിഷയത്തില്‍ മതം പറഞ്ഞേയില്ല. ‘മകളുടെ കൈകാലുകള്‍ ഇരുമ്പ് വടി കൊണ്ട് തല്ലി ഒടിച്ച പിതാവ്’എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ബാപ്പയെ പിതാവാക്കി മാറ്റി മതസംരക്ഷണത്തിനും മാധ്യമങ്ങള്‍ തുനിഞ്ഞു. എന്തിനും പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ മൗന വാല്മീകങ്ങളില്‍ ഒളിച്ചു. ഇതേ സംഭവത്തില്‍ ബാപ്പ അല്ലാതെ ഒരു അച്ഛന്‍ ആയിരുന്നു പ്രതിയെങ്കില്‍ ഈ നാട് പ്രതികരിക്കുക ഇങ്ങിനെ ആയിരുന്നില്ല.

അതിലേറെ ഭീതി പകരുന്നത് ഈ കുട്ടിയുടെ ബാപ്പയെ പിന്തുണച്ച് ചില മത ജീവികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശങ്ങളാണ്. നരാധമനായ ആ ബാപ്പ ചെയ്തത് ശരിയാണെന്നും മകള്‍ അന്യമതസ്ഥന്റെ പിന്നാലെ പോയാല്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്നും ധ്വനിപ്പിക്കുന്ന കമന്റുകള്‍ പല ചാനലുകളുടെയും സോഷ്യല്‍ മീഡിയ പ്ലേറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ടു. ഇവക്കൊക്കെ സാമാന്യേന ലൈക്കുകളും ലഭിച്ചു. അതേ സാഹചര്യത്തില്‍ മകന്‍ അല്ലെങ്കില്‍ പുരുഷന്‍ അന്യമതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിച്ചോ കെണിയിലാക്കിയോ കൊണ്ട് വന്നാല്‍ അവളെ മതം മാറ്റി തങ്ങളോടൊപ്പം ചേര്‍ക്കുവാന്‍ ഇക്കൂട്ടര്‍ മുന്‍പില്‍ നില്‍ക്കുകയും ചെയ്യും. പ്രണയം അപ്പോള്‍ അവര്‍ക്ക് വിശുദ്ധയുദ്ധത്തിനുള്ള ഉപകരണമാകും.

സംസ്‌കാരിക കേരളം എന്ന് വിവക്ഷിക്കപ്പെടുന്ന ഈ ഇടതു ജിഹാദി ഇക്കോസിസ്റ്റത്തില്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും സംഭവിച്ചുകൊണ്ടേയിരിക്കും. ഇത്തരം പൊള്ളത്തരങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും വിളിച്ചു പറയുകയും ചെയ്യുക എന്നതാണ് പ്രതിരോധത്തിനുള്ള ഏക വഴി. ആ നേരിയ പ്രതിരോധം പോലുമില്ലെങ്കില്‍ നാം മതത്തിന്റെ ബലിക്കല്ലുകളിലെ സമര്‍പ്പിത ജീവികളായി ബലമായി മാറ്റപ്പെട്ടു പോകാനിടയുണ്ട്. അതുകൊണ്ടു ഇത്തരം സംഭവങ്ങള്‍ വിളിച്ചു പറഞ്ഞേ മതിയാകൂ.

Share1TweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies