Friday, December 8, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home കഥ

മഷിനോട്ടം

കെ.കെ.പല്ലശ്ശന

Print Edition: 8 September 2023

അയല്‍വീട്ടിലെ അമ്മിണി ചേച്ചിയുടെ മോതിരം കാണാനില്ല. വിരലു ചൊറിഞ്ഞപ്പോള്‍ ഊരി മേശപ്പുറത്തു വച്ചതായിരുന്നു. കുളി കഴിഞ്ഞു വന്നു നോക്കുമ്പോള്‍ മോതിരമില്ല. അരപ്പവന്റെ മോതിരമാണ്. അതും വിവാഹമോതിരം ….
അമ്മിണി ചേച്ചി കരച്ചിലോട് കരച്ചില്‍. ചുറ്റുവട്ടത്തുള്ളവരെല്ലാം ഓടിക്കൂടി.
‘മോതിരം ആരോ എടുത്തു കൊണ്ടുപോയതാണ്. ഞാന്‍ കുളിക്കാന്‍ പോയപ്പോള്‍ ആരോ ഇവിടെ വന്നിട്ടുണ്ട്.’
കരച്ചിലിനിടയില്‍ അമ്മിണി ചേച്ചി പറഞ്ഞു.

ചുറ്റും കൂടിയവര്‍ എന്തു പറയണമെന്നറിയാതെ മൗനികളായി. അമ്മിണി ചേച്ചി തുടര്‍ന്നു:
‘എന്റെ ആള് ആറേഴു തവണ പണയം വെക്കാന്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. അങ്ങേരിതറിഞ്ഞാല്‍ തല്ലിക്കൊല്ലും’
അമ്മിണി ചേച്ചി തലയില്‍ കൈവച്ച് കരച്ചില്‍ ഉച്ചത്തിലാക്കി.
‘നീ സമാധാനിക്ക്. നമുക്ക് വഴിയുണ്ടാക്കാം.’
തൊട്ടടുത്ത വീട്ടിലെ അമ്മുക്കുട്ടിയമ്മ മുന്നോട്ടുവന്നു പറഞ്ഞു.
‘ആരെടുത്താലും അവരെ കാലന്‍ പാമ്പു കൊത്തട്ടെ. തലയില്‍ ഇടിത്തീ വീഴട്ടെ. നടപ്പുദീനം വന്ന് നരകിച്ച് ചാകട്ടെ….’
അമ്മിണി ചേച്ചി സ്വതസിദ്ധമായ ശൈലിയില്‍, നാട്ടാചാര പ്രകാരം ശപിച്ചു.
‘ഒരു വഴിയുണ്ട്.’
അമ്മുക്കുട്ടിയമ്മ എല്ലാവരോടുമായി പറഞ്ഞു.
‘മഷിനോട്ടം.’
അതേ, കുനിശ്ശേരിക്കടുത്ത് മഷിനോട്ടക്കാരിയായ ഒരു മുത്തശ്ശിയുണ്ട്. അവരെ സമീപിച്ചാല്‍ കള്ളനെ കണ്ടെത്താം.
പിന്നെ, താമസിച്ചില്ല. അമ്മിണി ചേച്ചിയും അമ്മുക്കുട്ടിയമ്മയും ചാമിയേട്ടനും ചെല്ലേട്ടനും കൂടി കുനിശ്ശേരിക്കു പുറപ്പെട്ടു.
‘ഒരു കുട്ടിയെക്കൂടി കൊണ്ടു പോകണം. മഷിനോട്ടത്തിന് നിഷ്‌കളങ്കമായ കണ്ണുകള്‍ വേണമെന്നാണ് പ്രമാണം.’
ചെല്ലേട്ടന്‍ (അമ്മുക്കുട്ടിയമ്മയുടെ ഭര്‍ത്താവ്) അറിയിച്ചു. മൂപ്പര്‍ മൂന്നാലു തവണ ഇക്കാര്യത്തിനു പോയിട്ടുള്ള ആളാണ്.
‘എങ്കില്‍, കണ്ണന്‍കുട്ടി കൂടി പോരട്ടെ.’
എന്നെ ചൂണ്ടിക്കൊണ്ട് ചാമിയേട്ടന്‍ അഭിപ്രായപ്പെട്ടു.
(അപ്പോള്‍ കുട്ടികളായിട്ട് അവിടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.)

‘എങ്കില്‍ ഞാനും വരാം.’
അമ്മ പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ അഞ്ചാറു കിലോമീറ്റര്‍ അകലെയുള്ള മഷിനോട്ടം മുത്തശ്ശിയുടെ വീട്ടിലേയ്ക്കു പുറപ്പെട്ടു. തങ്കേട്ടന്റെ കാളവണ്ടിയിലായിരുന്നു യാത്ര.
ഞങ്ങള്‍ ചെല്ലുമ്പോള്‍ മുത്തശ്ശി മുറുക്കി തുപ്പിക്കൊണ്ട് മുറ്റത്തു നില്‍ക്കുകയായിരുന്നു.
‘ആരോ വരുന്നുണ്ടെന്ന് സൂചന കിട്ടി. അതാ, ഇവിടെ വന്നു നിന്നത്. അകത്തേക്കു വരിന്‍.’
മുത്തശ്ശി ഞങ്ങളെ സ്വാഗതം ചെയ്തു.
‘ഈ ഉണ്ണിയും മുതലു പോയ പെണ്ണും മാത്രം എന്റെ കൂടെ വന്നാല്‍ മതി. ബാക്കിയുള്ളവര്‍ പുറത്തു നിന്നോളൂ.’
മുത്തശ്ശി അറിയിച്ചു.

അമ്മിണിച്ചേച്ചിയും ഞാനും മുത്തശ്ശിയുടെ കൂടെ ചെന്നു.
മുത്തശ്ശി പൂജാമുറിയിലേക്ക് ഞങ്ങളേയും കൊണ്ടുചെന്നു.
നാവു നീട്ടി, തലയോട്ടിമാലയണിഞ്ഞ്, വാളും ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഭദ്രകാളിയുടെ വലിയൊരു ഫോട്ടോ പീഠത്തില്‍ ചാരി നിര്‍ത്തിയിരിക്കുന്നു. അഞ്ചു തിരിയിട്ട നിലവിളക്ക് തെളിഞ്ഞു കത്തുന്നു. ചെറിയൊരു ഓട്ടുരുളിയില്‍ കുങ്കുമ വെള്ളം നിറച്ചു വച്ചിട്ടുണ്ട്. അതില്‍ തെച്ചിപ്പൂക്കള്‍ പാറിക്കിടക്കുന്നു. നിലത്ത് പോത്തിന്റെ തോല്‍വിരിച്ചിട്ടുണ്ട്. മുത്തശ്ശി അതില്‍ ഇരുന്നു. മുത്തശ്ശിക്ക് അഭിമുഖമായി ഞങ്ങളും ഇരുന്നു.
അമ്മിണി ചേച്ചി കണ്ണു തുടച്ച് കാര്യങ്ങള്‍ വിസ്തരിച്ചു. മുത്തശ്ശി എല്ലാം മൂളിക്കേട്ടു.
അനന്തരം, മുത്തശ്ശി ഒരു വെറ്റിലയെടുത്ത് തുടച്ചു. നിലവിളക്കിനു മുന്നില്‍ ഒരു ചെപ്പില്‍ സൂക്ഷിച്ചിട്ടുള്ള കറുത്ത മഷി ചൂണ്ടുവിരല്‍ കൊണ്ട് തോണ്ടിയെടുത്ത് വെറ്റില മധ്യത്തില്‍ വലിയൊരു പൊട്ടു തൊട്ടു. അതിനു ശേഷം അല്പനേരം കണ്ണടച്ചിരുന്ന് ധ്യാനിച്ചു.
‘ഉണ്ണി, അടുത്തേയ്ക്കു വരൂ.’
ധ്യാനത്തില്‍ നിന്നുണര്‍ന്ന മുത്തശ്ശി അറിയിച്ചു.
ഞാന്‍ അമ്പരപ്പോടെ അടുത്തേക്കു ചെന്നു.
‘കാളിയമ്മയെ തൊഴുതിട്ട് ഈ വെറ്റിലയിലേക്ക് നോക്ക്.’
മുത്തശ്ശി അറിയിച്ചു.
ഞാന്‍ അപ്രകാരം ചെയ്തു.
‘എന്തു കാണുന്നു?’
മുത്തശ്ശി ചോദിച്ചു.

ഉള്ളതു പറഞ്ഞാല്‍ വെറ്റിലയിലെ മഷിപുരട്ടിയ പൊട്ടല്ലാതെ ഞാന്‍ ഒന്നും കണ്ടില്ല.
‘സൂക്ഷിച്ചു നോക്ക്.’
മുത്തശ്ശി ശബ്ദമുയര്‍ത്തി.
ഞാന്‍ ഒന്നുകൂടി അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കി.
‘കാണുന്നില്ലേ?’ മുത്തശ്ശി ചോദിച്ചു.
‘ഇല്ല’
ഞാന്‍ തലയാട്ടി.

‘കള്ളന്‍ കപ്പലില്‍ തന്നെ. കുട്ടിയുടെ കണ്ണുകെട്ടിയിരിക്കുന്നു. അതേ, ദൃഷ്ടി മറച്ചിരിക്കുന്നു. കട്ടത് വീട്ടിലുള്ളവര്‍ തന്നെ.’
മുത്തശ്ശി അറിയിച്ചു.
”വീട്ടില്‍ കെട്ടിയോന്‍ മാത്രമെ ഉള്ളൂ. അങ്ങേര് പണിക്കു പോയിരിക്കുകയാണ്.”
അമ്മിണി ചേച്ചി വിതുമ്പിക്കൊണ്ട് പറഞ്ഞു.
‘ഇങ്ങോട്ടു ചോദ്യം വേണ്ട. കട്ടത് നിന്റെ കെട്ടിയോന്‍ തന്നെ.’
മുത്തശ്ശി തറപ്പിച്ചു പറഞ്ഞു.
‘അതെങ്ങനെ? ഞാന്‍ കുളിക്കാന്‍ പോകുമ്പോള്‍ അങ്ങേര് വീട്ടിലില്ലല്ലോ!’
അമ്മിണിച്ചേച്ചിക്ക് മുത്തശ്ശി പറഞ്ഞതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല.
‘അതെങ്ങനെ, ഇതെങ്ങനെ എന്നൊന്നും ചോദിക്കണ്ട. നിങ്ങള്‍ക്കു പോകാം.’
മുത്തശ്ശി, വെറ്റില താഴെ വച്ചു.

വീട്ടില്‍ തിരിച്ചെത്തിയ അമ്മിണി ചേച്ചിയും അയല്‍പക്കക്കാരും കുട്ടപ്പേട്ടന്‍ (അമ്മിണി ചേച്ചിയുടെ ഭര്‍ത്താവ്) തിരിച്ചെത്തുന്നതും കാത്തിരുന്നു. മൂപ്പര്‍ പതിവുപോലെ കള്ളുഷാപ്പിലൊക്കെ കയറിയിട്ടാണ് വരവ്.
‘കുട്ടപ്പാ, ഉള്ളത് ഉള്ളതുപോലെ പറ.
നീ അമ്മിണിയുടെ മോതിരം എടുത്തോ?’
അയാളെ കണ്ടതും ചെല്ലേട്ടന്‍ വളച്ചുകെട്ടാതെ ചോദിച്ചു.
കുട്ടപ്പേട്ടന്‍ ഒന്നും മിണ്ടാതെ മുറ്റത്തു തന്നെ നിന്നു.
‘ഒന്നും മറയ്ക്കാന്‍ നോക്കണ്ട. നമ്മുടെ കണ്ണന്‍കുട്ടി മഷിനോട്ടത്തില്‍ നീ എടുക്കുന്നതായി കണ്ടിരിക്കുന്നു….’
ചെല്ലേട്ടന്‍ എന്നെ അയാളുടെ മുന്നില്‍ കൊണ്ടു നിര്‍ത്തി.
കുട്ടപ്പേട്ടന്‍ എന്നെ ആശ്ചര്യത്തോടെ ഒന്നു തുറിച്ചു നോക്കി. (ആ നോട്ടം ഒരിക്കലും മറക്കില്ല). പിന്നെ, തല ചൊറിഞ്ഞുകൊണ്ട് എല്ലാവരേയും നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.
കുട്ടപ്പേട്ടന്‍ കുറ്റം സമ്മതിച്ചു. അയാള്‍ ഇറങ്ങാന്‍ നേരത്താണ് ഭാര്യ മോതിരം ഊരി വയ്ക്കുന്നതു കണ്ടത്. അല്പനേരം പുറത്തു നിന്ന അയാള്‍ മോതിരവുമെടുത്ത് സ്ഥലം വിടുകയായിരുന്നു.
‘മോതിരം കോപ്പറേറ്റു ബാങ്കില്‍ പണയം വെച്ചിട്ടുണ്ട്. മര്യാദയ്ക്കു ചോദിച്ചപ്പോള്‍ നീ തന്നില്ലല്ലോ….’
അയാള്‍ തല ചൊറിഞ്ഞു കൊണ്ട് പിറുപിറുത്തു.

അതോടെ അയല്‍ക്കൂട്ടം പിരിഞ്ഞു.
‘ഇനി നമുക്കെന്തു കാര്യം. ഇവരായി, ഇവരുടെ പാടായി.’
അമ്മുക്കുട്ടിയമ്മ എല്ലാവര്‍ക്കും വേണ്ടി അഭിപ്രായപ്പെട്ടു.
മൂന്നാലു ദിവസത്തിനു ശേഷം കുട്ടപ്പേട്ടന്‍ എന്നെ അടുത്തേക്കു വിളിച്ചു.
‘കണ്ണാ, വെറ്റിലയില്‍ ശരിക്കും നീ എന്നെ കണ്ടോ?’
അയാള്‍ ആരും അടുത്തില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ചോദിച്ചു.
ഞാന്‍ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥത്തില്‍ തലയാട്ടി.
‘ശരിക്കും, സിനിമ കാണുന്നതുപോലെ!’
അയാളുടെ കണ്ണുകളില്‍ ആശ്ചര്യം തുളുമ്പി നിന്നു.
ഞാന്‍ അപ്പോഴും തലയാട്ടി.
‘ശരി, നീ പൊയ്‌ക്കോ.’
അയാള്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
അനന്തരം, താടിക്കു കൈ കൊടുത്ത് ഒരു കരിങ്കല്‍ പ്രതിമ കണക്കെ ഇരുന്നു.

ShareTweetSendShare

Related Posts

കാണേണ്ട കാഴ്ച്ച

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

സമയം

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

ഹമാസിനു വേണ്ടി വിജയന്‍ സഖാവിന്റെ ഹദ്ദടി!

മണ്ണില്‍ കുരുത്ത കഥകള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies