പൂനെ:രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ സമന്വയ ബൈഠക് ഇന്ന് രാവിലെ 9 മണിക്ക് പൂനെയിൽ ആരംഭിച്ചു. പരമപൂജനീയ സർസംഘചാലക് ഡോ. മോഹൻജി ഭഗവതും മാനനീയ സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹോസബാളെ ജിയും സംഘത്തിന്റെ 36 വിവിധക്ഷേത്ര സംഘടനകളിലെ 267 ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അതിൽ 30 പേർ വനിതകൾ ആണ്.
യോഗത്തിൽ ആര്‍.എസ്.എസ് സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാൽ ജി, ഡോ. മൻമോഹൻ വൈദ്യ ജി, അരുൺ കുമാർ ജി, മുകുന്ദ ജി, രാംദത്ത് ചക്രധർ ജി, എന്നിവരും അഖില ഭാരതീയ കാര്യകാരിണി അംഗങ്ങളായ ഭയ്യാജി ജോഷി, സുരേഷ് സോണി ജി, വി. ഭാഗയ്യ ജി, രാഷ്ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക ശാന്തക്ക ജി, സെക്രട്ടറി അന്നദാനം സീതക്ക ജി, മഹിളാ സമൻവയ് സ്ത്രീ ശക്തിയിൽ നിന്ന് ശൈലജ ജി, രാഷ്ട്രീയ സേവാഭാരതിയിൽ നിന്ന് രേണു പഥക്, വനവാസി കല്യാൺ ആശ്രമം പ്രസിഡന്റ് രാമചന്ദ്ര ഖരാദി ജി, വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ജി, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ നിന്നുള്ള രാജ് ശരൺ ഷാഹി, ബിജെപി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ ജി, ഭാരതീയ കിസാൻ സംഘ് സംഘടൻ മന്ത്രി ദിനേഷ് കുൽക്കർണി ജി, വിദ്യാഭാരതിയിൽ നിന്നുള്ള രാമകൃഷ്ണ റാവു, ലെഫ്. ജനറൽ (റിട്ട.) പൂർവ സൈനിക് സേവാ പരിഷത്തിൽ നിന്നുള്ള വിഷ്ണുകാന്ത് ചതുർവേദി, ഭാരതീയ മസ്ദൂർ സംഘ് പ്രസിഡന്റ് ഹിരണ്മയ് പാണ്ഡ്യ ജി, സംസ്കൃതഭാരതി സംഘടനാ മന്ത്രി ദിനേഷ് കാമത്ത് ജി, തുടങ്ങിയവർ ബൈഠക്കിൽ ആദ്യാവസാനം ഉണ്ടാവും.
നിലവിലെ ദേശീയവും സാമൂഹ്യവുമായ സാഹചര്യം, വിദ്യാഭ്യാസം, സേവനം, സമ്പദ്‌വ്യവസ്ഥ, ദേശീയസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂന്ന് ദിവസത്തെ യോഗത്തിൽ ചർച്ച ചെയ്യും. പരിസ്ഥിതി, കുടുംബ പ്രബോധനം, സാമൂഹ്യ ഐക്യം, സ്വദേശി ജാഗരണം, പൗരധർമ്മങ്ങൾ തുടങ്ങിയ സാമൂഹ്യ മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കും. സംഘടനാ വിപുലീകരണത്തിന്റെയും പ്രത്യേക പരീക്ഷണങ്ങളുടെയും വിശദാംശങ്ങൾ ഉണ്ടായിരിക്കും.
സമന്വയ ബൈഠക്ക് സെപ്തംബർ 16ന് സമാപിക്കും.