കോട്ടയം: സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കേണ്ടത് ഭരിക്കുന്നവരാണെന്നും അതിന്റെ ഉത്തരവാദിത്തം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രഭൂമി, ദേശീയപാതാ വികസനത്തിനുവേണ്ടി ഏറ്റെടുക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരം സര്‍ക്കാരില്‍ അടയ്ക്കണമെന്ന ഉത്തരവ് ധാര്‍ഷ്ട്യമാണ്. ക്ഷേത്ര സ്വത്തുക്കളുടെ അവകാശ അധികാരങ്ങള്‍ മൈനറായ ദേവീ-ദേവന്മാരില് മാത്രം നിക്ഷിപ്തമാണ്. ഈ ഉത്തരവ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ക്കും സമരങ്ങള്‍ക്കും ഒരുങ്ങുമെന്നും ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് എം. മോഹനന്, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.