ദല്‍ഹി: ദേശീയതയുടെ കാറ്റ് കേരളത്തിലും ആഞ്ഞടിക്കണമെന്നും അതിന് കേസരിയുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന, കേസരി വാരികയുടെ മീഡിയ കോണ്‍ക്ലേവിന്റെ സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ദക്ഷിണഭാഗത്തെ ഉത്തരഭാഗത്ത് നിന്നകറ്റാന്‍ കാലങ്ങളായി നടത്തിവരുന്ന വ്യാജപ്രചരണങ്ങളെ തകര്‍ക്കണം – അദ്ദേഹം തുടര്‍ന്നു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവണമെന്ന് മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്റ്കമ്മ്യൂണിക്കേഷന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ജി. സുരേഷ് പറഞ്ഞു. കേസരി വാരിക ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍.മധു, എന്‍. വേണുഗോപാല്‍, സ്വാഗതസംഘം ചെയര്‍മാന്‍ ബാബു പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത്, മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.