ഇന്‍ഡോര്‍: ധാര്‍മ്മികവും പൊതുക്ഷേമ തത്പരവുമായ ഭരണസംവിധാനത്തിന്റെ അതുല്യമായ മാതൃക കാഴ്ചവെച്ച ശിവാജി, സ്വത്വത്തെ ഉണര്‍ത്തി സ്വരാജ്യം പുനഃസ്ഥാപിച്ച മഹാനായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇന്‍ഡോറില്‍ ഡോ.ഹെഗ്ഡേവാര്‍ സ്മാരകസമിതി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘ശിവരാജ്യാഭിഷേക സന്ദേശം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ക്ഷേമരാജ്യമാണ് ശിവാജിയുടെ ഹിന്ദവിസ്വരാജ്. സ്വരാജ്യത്തെ എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കിയ ശിവാജി, ജനങ്ങളെ രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുന്ന പോരാളികളാക്കി മാറ്റി. ഛത്രപതി പദത്തിലേക്ക് ശിവാജി നടത്തിയത് ഐതിഹാസികമായ യാത്രയായിരുന്നു.
സമൂഹമാകെ നിരാശരായ വൈദേശിക ആക്രമണ കാലഘട്ടത്തിലാണ് ശിവാജി രാഷ്ട്ര രക്ഷയ്ക്കായി പ്രതിജ്ഞയെടുത്തത്. ശത്രു അതിന്റെ എല്ലാ രൗദ്രതയോടെയും അടുത്തെത്തുംവരെ അതിനോട് പൊരുതാനുള്ള കരുത്തൊരുക്കി കാത്തിരിക്കുന്ന ശിവാജിയെയാണ് ചരിത്രത്തില്‍ കാണുന്നത്. സമസ്ത മേഖലകളിലും സമ്പന്നമായ സാമ്രാജ്യമാണ് ശിവാജി സൃഷ്ടിച്ചത് – ഹൊസബാളെ പറഞ്ഞു.