ദല്‍ഹി: മണിപ്പൂരില്‍ സമാധാനവും മനുഷ്യജീവനുകളുടെ സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് ആര്.എസ്.എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. 45 ദിവസമായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ വേദനാജനകമാണ്. സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടങ്ങള്‍, പോലീസ്, സൈന്യം, കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ കലാപം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
ലായ് ഹരോബ ആഘോഷത്തിനിടയില്‍ നടന്ന പ്രതിഷേധറാലി അപലപനീയമാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് വീടുകളുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവര്‍ക്കും അക്രമങ്ങള്‍ക്ക് ഇരയായവര്ക്കുമൊപ്പം ആര്.എസ്.എസ്. നിലകൊള്ളുന്നു. ജനാധിപത്യ സംവിധാനത്തില്‍ സംഘര്‍ഷങ്ങള്‍ക്കും വെറുപ്പിനും സ്ഥാനമില്ല എന്നതാണ് ആര്.എസ്.എസ്സിന്റെ നിലപാട്. ഇരുവിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രശ്നപരിഹാരത്തിനായി ശ്രമിക്കണം. മെയ്തേയി സമൂഹത്തിന്റെ അരക്ഷിതാവസ്ഥയും നിസ്സഹായാവസ്ഥയും കുക്കി സമുദായത്തിന്റെ ഉത്ക്കണ്ഠകളും പരിശോധിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണം. സംഘര്‍ഷങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യേണ്ടതും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.