തൃശ്ശൂര്‍: വിവേകാനന്ദ യൂത്ത് ഗ്രൂപ്പും പ്രബുദ്ധകേരളം മാസികയും ചേര്‍ന്ന് ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മൂന്നുഘട്ടങ്ങളായി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രശ്‌നോത്തരി, ഉപന്യാസരചന, അഭിമുഖം (ഗൂഗിള്‍ മീറ്റിലൂടെ) എന്നിവയാണ് മൂന്ന് ഘട്ടങ്ങള്‍. ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ എന്ന നിലയ്ക്ക് സമ്മാനങ്ങള്‍ നല്‍കും. കോളേജ് തലത്തില്‍ ഇത് യഥാക്രമം 15000, 7000, 4000 രൂപ എന്ന നിലയ്ക്കാണ്. ഓരോ വിഭാഗത്തിലും അഞ്ച് പേര്‍ക്ക് വീതം ആയിരം രൂപ പ്രോത്സാഹന സമ്മാനവും നല്‍കും. ഇ-മെയിലില്‍ അയച്ചു നല്‍കുന്ന വിവേകാനന്ദ ജീവിതത്തേയും സന്ദേശങ്ങളെയും ആസ്പദമാക്കിയാണ് മത്സരം. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാനാവുക.. മാധ്യമം മലയാളമാണ്. ഓണ്‍ലൈന്‍ വഴി മാത്രമാണ് മത്സരങ്ങള്‍. ജൂണ്‍ 16 വരെ https://rkmthrissur.org/vivekayanam എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം. സംശയങ്ങള്‍ക്ക് [email protected] എന്ന മെയിലില്‍ ബന്ധപ്പെടാമെന്നു പ്രബുദ്ധകേരളം പത്രാധിപര്‍ അറിയിച്ചു.