Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

ഡോ. എന്‍. ബാലഗോപാലപ്രസാദ് DHMS

May 20, 2023, 10:15 am IST

ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങൾ വിശകലനം ചെയ്തു നോക്കുമ്പോൾ മനസ്സും ശരീരവും ചേർന്ന പൂർണ്ണ വ്യക്തിത്വത്തെയാണ് അതു കൈകാര്യം ചെയ്യുന്നതെന്നു് നമുക്കു മനസ്സിലാകും. മനുഷ്യരിൽ കുടികൊള്ളുന്ന ദുർവ്വാസനകളെയും സാമൂഹിക വിരുദ്ധ പ്രവണതകളേയും പോലും മാറ്റിയെടുത്ത് അവരെ ഉത്തമ പൗരന്മാരാക്കിത്തീർക്കാൻ പര്യാപ്തമായ ഒരു ചികിത്സാരീതിയാണ് ഹോമിയോപ്പതി.

തൻ്റെ മുന്നിലെത്തുന്ന രോഗബാധിതനായ വ്യക്തിയുടെ രോഗം ശമിപ്പിച്ച് അയാൾക്ക് പൂർണ്ണമായ രീതിയിൽ ആരോഗ്യം വീണ്ടെടുത്തു കൊടുക്കുക എന്ന ഉന്നതമായ ഒരേ ഒരു ദൗത്യമാണ് ഒരു ഭിഷഗ്വരൻ നിർവ്വഹിക്കേണ്ടത്. ഒരു രോഗിയായ വ്യക്തി ആഗ്രഹിക്കുന്നത് അവൻ്റെ ദുരിതങ്ങളിൽ നിന്നുള്ള ഒരു മോചനം മാത്രമാണ്. തൻ്റെ രോഗിയുടെ ആന്തരീക അവയവങ്ങളിലും , നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകാത്ത അവൻ്റെ ജീവ ശക്തിയിലും എങ്ങിനെയാണു വ്യതിയാനങ്ങൾ സംഭവിച്ചതെന്ന കാര്യകാരണങ്ങൾ ഭിഷഗ്വരനെ സംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ട്. എങ്കിലും അതിലുമുപരിയായി രോഗിക്ക് ദുരിത നിവാരണം നൽകി അവൻ്റെ ആരോഗ്യം വീണ്ടെടുത്തു കൊടുക്കുക എന്നതു മാത്രമാകണം ഭിഷഗ്വരൻ്റെ പരമവും ആത്യന്തികവുമായ ലക്ഷ്യം.

എത്രയും വേഗം ഉന്നതവും മാതൃകാപരവും സൗമ്യവും ആയിട്ടാകണം ആരോഗ്യം വീണ്ടെടുക്കേണ്ടത്. ആരോഗ്യത്തിൻ്റെ സ്ഥിരമായുള്ള പുനസ്ഥാപിക്കൽ അഥവാ രോഗത്തെ അകറ്റി നിർത്തലും ഉന്മൂലനം ചെയ്യലും വിപുലവും മുഴുവനായും ആയിരിക്കയും വേണം. അതുതന്നെ ഏറ്റവും വിശ്വസനീയവും ദൈർഘ്യം കുറഞ്ഞതും നിർദ്ദോഷമായ വഴിയിലൂടെയുമായിരിക്കണം താനും. എന്നു തന്നെയുമല്ല എളുപ്പത്തിൽ മനസ്സിലാക്കാവുന്ന അടിസ്ഥാന പ്രമാണങ്ങളുടെ പിൻബലത്തിലായിരിക്കയും വേണം.

ആരോഗ്യത്തിൻ്റെ വേഗതയേറിയതും സൗമ്യവും സ്ഥിരവുമായ പുനഃസ്ഥാപിക്കൽ , .രോഗത്തിൻ്റെ അകറ്റി നിർത്തലും ഉന്മൂലനവും വിപുലവും ആകമാനവുമായിരിക്കൽ , ആരോഗ്യം വീണ്ടെടുക്കൽ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന പ്രമാണങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കൽ എന്നീ മൂന്നു കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നാണു മാസ്റ്റർ പറഞ്ഞിട്ടുള്ളത്.

മാസ്റ്റർ ഹനിമാൻ ഒരു ഹോമിയോ ഭിഷഗ്വരനുണ്ടായിരിക്കേണ്ട മിനിമം ചില യോഗ്യതകളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് എന്താണെന്ന് നമുക്കൊന്നു പരിശോധിക്കാം.

രോഗാവസ്ഥയിൽ എന്തിനെയാണു ചികിത്സിക്കേണ്ടതെന്നു് ഭിഷഗ്വരൻ സ്പഷ്ടമായി മനസ്സിലാക്കേണ്ടതുണ്ട്. ഓരോ വ്യക്തിയിലുമുണ്ടാകുന്ന രോഗാവസ്ഥ – രോഗി നൽകുന്ന സൂചനകളിൽ നിന്നും മനസ്സിലാക്കിയെടുക്കാനുള്ള അറിവു് നേടേണ്ടതുണ്ട്. ഓരോ ഔഷധങ്ങളിലുമടങ്ങിയിരിക്കുന്ന രോഗം ഭേദമാക്കുന്നതിനുള്ള അതിൻ്റെ കഴിവിനെ സംബന്ധിച്ച് അവനു വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. അതായത് രോഗം ഭേദമാക്കുന്നതിന് ഔഷധത്തിനുള്ള ശക്തിയെ സംബന്ധിച്ച അറിവു് ഭിഷഗ്വരനുണ്ടായിരിക്കണം.

ജഡശരീരത്തെ സജീവമാക്കുന്ന ഒരു അതിസൂക്ഷ്മചലനാത്മക ശക്തി, മനുഷ്യൻ സുസ്ഥിതനായിരിക്കെ അതിരറ്റ അധീശതയോടെ വാഴുകയും അവൻ്റെ ചേതനകളെയും കർമ്മ വൃത്തികളേയും അവൻ്റെ കായബലത്തിനനുസരിച്ച് സക്രിയമാക്കി നിലനിർത്തുകയും ചെയ്തു പോരുന്നുണ്ട്. അതിനെയാണ് Vital force അഥവാ ജീവശക്തി എന്നു നാം വിളിച്ചു പോരുന്നത്. ജീവശക്തിരഹിത ശരീരത്തിനു് ഗ്രഹണശേഷിയോ നിർവ്വാഹകശേഷിയോ സ്വരക്ഷാവ്യവസ്ഥയോ ഇല്ല. ആരോഗ്യത്തിലും അനാരോഗ്യത്തിലും ജഡശരീരത്തെ സജീവമാക്കുന്ന ഭൗതിക വസ്തുവായ ജീവശക്തി ഉണ്ടെങ്കിൽ മാത്രമേ ജഡമായ ശരീരത്തിന് ജീവൻ നൽകാൻ കഴിയുകയുള്ളൂ . ഒരുവൻ രോഗിയാകുമ്പോൾ, അയാളുടെ ശരീരഘടനയാകെ വ്യാപരിക്കുന്നതും താനേ പ്രവർത്തിക്കുന്നതുമായ ജീവശക്തിയാണ് രോഗകാരകൻ്റെ പരിവർത്തനാത്മകമായ സ്വാധീനശക്തി കൊണ്ട് രോഗജനകമായ അവസ്ഥ സൃഷ്ടിക്കുന്നതും രോഗിയുടെ സ്വസ്ഥജീവിതത്തിനു ദ്രോഹകാരകമായിത്തീർക്കുന്നതു . അദൃശ്യമായ ഒരു ജീവശക്തിയുടെ പ്രവർത്തനം കൊണ്ടു മാത്രമാണ് ശരീരഘടനാ ഭാഗങ്ങളിൽ പീഢിത രൂപേണ ഉത്ഭവിച്ച് ഭിഷഗ്വരൻ്റെ മുന്നിൽ  പ്രത്യക്ഷപ്പെടുന്ന ലക്ഷണരൂപേണയുള്ള രോഗത്തിൻ്റെ അവതരിക്കൽ .ഇത്തരം ലക്ഷണങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെ ആന്തരീക ഭാഗങ്ങളിൽ നടക്കുന്ന ജീവശക്തിയുടെ വ്യതിയാനങ്ങളെ അഥവാ രോഗത്തെ ബാഹ്യമായി പ്രകടിപ്പിക്കാനാവുകയില്ല.

ഒരൗഷധപദാർത്ഥം പരിപൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയിൽ പ്രയോഗിച്ചുനോക്കുമ്പോൾ ഏതെങ്കിലുമൊക്കെ രോഗലക്ഷനങ്ങളുണ്ടാക്കാൻ അതിനു കഴിവുള്ളതാണെന്ന് മുൻകൂട്ടിത്തെളിയിച്ചിട്ടുള്ളതാണ്. ആ പദാർഥമുപയോഗിച്ചപ്പോള്‍ ഉണ്ടായ ലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ ഒരുരോഗിയിൽ കാണുമ്പോളാണ് നാം ആ പദാർഥത്തെ ഔഷധമായി തിരഞ്ഞെടുക്കുന്നത്.

ജീവചൈതന്യത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഏജന്റുമാരും, എല്ലാ മരുന്നുകളും, സുപ്രധാന ശക്തിയെ ,കൂടുതലോ കുറവോ, ഇല്ലാതാക്കുകയും, ദീർഘമായതോ കുറഞ്ഞതോ ആയ കാലയളവിൽ വ്യക്തിയുടെ ആരോഗ്യത്തിൽ ഒരു നിശ്ചിത വ്യതിയാനം വരുത്തുകയും ചെയ്യുന്നു. ഇതിനെ പ്രാഥമിക പ്രവർത്തനം എന്ന് വിളിക്കുന്നു.

ഔഷധവും സുപ്രധാനമായ ശക്തികളുടെ ഒരു ഉൽപ്പന്നമാണെങ്കിലും, ഇത് പ്രധാനമായും മുൻകാല ശക്തി മൂലമാണ്.

അതിന്റെ പ്രവർത്തനത്തിന് നമ്മുടെ സുപ്രധാന ശക്തി സ്വന്തം ഊർജ്ജത്തെ എതിർക്കാൻ ശ്രമിക്കുന്നു. ഈ പ്രതിരോധ പ്രവർത്തനം ഒരു സ്വത്താണ്, തീർച്ചയായും നമ്മുടെ ജീവൻ സംരക്ഷിക്കുന്ന ശക്തിയുടെ ഒരു യാന്ത്രിക പ്രവർത്തനമാണ്, അത് ദ്വിതീയ പ്രവർത്തനം അല്ലെങ്കിൽ പ്രതിപ്രവർത്തനം എന്ന പേരിൽ പോകുന്നു.

താഴെപ്പറയുന്ന ഉദാഹരണങ്ങളിൽ കാണുന്നത് പോലെ, നമ്മുടെ ആരോഗ്യമുള്ള ശരീരത്തിലെ കൃത്രിമ മോർബിഫിക് ഏജന്റുമാരുടെ (മരുന്നുകൾ) പ്രാഥമിക പ്രവർത്തന സമയത്ത്, നമ്മുടെ സുപ്രധാന ശക്തി കേവലം ഒരു നിഷ്ക്രിയ (സ്വീകാര്യമായ) പെരുമാറ്റത്തിൽ പ്രവർത്തിക്കുന്നതായി തോന്നുന്നു, കൂടാതെ പ്രത്യക്ഷപ്പെടുന്നു,

പുറത്തുനിന്ന് പ്രവർത്തിക്കുന്ന കൃത്രിമ ശക്തിയുടെ പ്രതീതികൾ അതിൽ ഉണ്ടാകാനും അതുവഴി അതിന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റം വരുത്താനും നിർബന്ധിതരാകുന്നു;എന്നിരുന്നാലും, അത് വീണ്ടും ഉണർന്ന് പ്രത്യക്ഷപ്പെടുകയും ആരോഗ്യത്തിന്റെ കൃത്യമായ വിപരീത അവസ്ഥ (പ്രതിരോധം, ദ്വിതീയ പ്രവർത്തനം) വികസിപ്പിക്കുകയും ചെയ്യുന്നു (പ്രാഥമിക പ്രവർത്തനം).

അത്തരത്തിലുള്ള ഒരു വിപരീതമുണ്ടെങ്കിൽ, അത് അതിന്റെ സ്വന്തം ഊർജ്ജത്തിന് ആനുപാതികമായി, കൃത്രിമ രോഗാവസ്ഥയിലുള്ള അല്ലെങ്കിൽ ഔഷധ ഏജന്റിന്റെ സ്വാധീനം (പ്രാഥമിക പ്രവർത്തനം) അത്രയും വലിയ അളവിൽ; – അല്ലെങ്കിൽ (ബി) പ്രാഥമിക പ്രവർത്തനത്തിന് വിപരീതമായ ഒരു അവസ്ഥ പ്രകൃതിയിൽ ഇല്ലെങ്കിൽ,

അത് സ്വയം നിസ്സംഗത പുലർത്താൻ ശ്രമിക്കുന്നതായി തോന്നുന്നു, അതായത്, പുറത്തുനിന്നുള്ള (മരുന്ന് വഴി) അതിൽ വരുത്തിയ മാറ്റത്തിന്റെ വംശനാശത്തിൽ അതിന്റെ ഉയർന്ന ശക്തി ലഭ്യമാക്കാൻ, അത് അതിന്റെ സാധാരണ അവസ്ഥയെ (ദ്വിതീയ പ്രവർത്തനം, രോഗശാന്തി പ്രവർത്തനം) മാറ്റിസ്ഥാപിക്കുന്നു. )

ആരോഗ്യവാനായ വ്യക്തിയുടെ ശരീരത്തിൽ ഔഷധങ്ങൾ പ്രാഥമിക പ്രവർത്തനം (Primary action) നടക്കുന്ന സമയത്ത് നമ്മുടെ പ്രാണശക്തി Primary action നെ സ്വീകരിക്കാനെന്ന മട്ടിൽ സ്വീകാര്യക്ഷമതയോടെ തീർത്തും നിഷ്ക്രിയമായ രീതിയിലായിരിക്കും സ്വയം പെരുമാറുന്നത്ഈ.  സമയത്ത് നമ്മുടെ ജീവ ശക്തി ഔഷധമുളവാക്കുന്ന വ്യതിയാനങ്ങളെ സ്വീകരിക്കാൻ നിർബന്ധിതനാവുകയാണ് ചെയുന്നത്.  എന്നിട്ടത് വീണ്ടും ഉണർച്ച പ്രാപിച്ച ഭാവത്തിൽ നിലകൊള്ളുകയും ചെയ്യുന്നു.

ഇവിടെ സംഭവിക്കുന്ന(secondary action during) ഒന്നുരണ്ടു കാര്യങ്ങളെ നാം വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്.

ഒന്ന്. പ്രാഥമിക വൃത്തിക്കെതിരെ എന്ന നിലക്ക് സുസ്ഥിതിക്ക് നേരെ വിപരീതമായ സ്ഥിതിവിശേഷത്തെ / വിപരീത പ്രവർത്തനത്തെ / ദ്വിതീയ വൃത്തിയെ / counter action നെ / Secondary action നെ — ഉണ്ടാക്കിയെടുക്കുന്നു. അതായത് കൃത്രിമ രോഗാത്മകാരന് എത്രകണ്ട് ഊർജ്ജസ്വലതയാണോ ഉള്ളത് (Primary action) അതേ അനുപാതത്തിൽ നേർ വിപരീതാവസ്ഥ അവിടെ ആവിഷ്കരിക്കപ്പെടുന്നു –(this is secondary counter action.)

നേരേ മറിച്ച് രണ്ടാമതായി:

പ്രാഥമിക പ്രവർത്തനഫലങ്ങളുടെ (primary action ൻ്റെ ) നേർ വിപരീതമായ ഒരവസ്ഥ , യദാർത്ഥത്തിൽ പ്രകൃതിയിലില്ലെങ്കിൽ അവിടെ നിന്നും പ്രാണശക്തി കുതറി മാറാൻ ശ്രമിക്കുകയും ചെയ്യും.അതായത് ഔഷധ പ്രയോഗം വഴി ഉളവായ വ്യതിയാനത്തെ ഇല്ലായ്മ ചെയ്യാൻ ഉയർന്ന സ്വായത്ത ശക്തി വഴി സ്വാഭാവിക നില കൈവരുത്തുവാൻ തുനിയുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ കൃത്രിമ രോഗോല്പാദക വസ്തുവിൻ്റെ ശക്തിയേക്കാൾ എത്രയോ മടങ്ങ് ശ്രേഷ്ഠവും പ്രയോഗക്ഷമതയേറിയതുമായ സ്വന്തം ശക്തി ഉപയോഗിച്ച് പ്രാണശക്തി , പുറമേ നിന്നും വന്നു ചേർന്ന മാറ്റങ്ങളെ ഇല്ലാതാക്കുകയും പകരം ആ സ്ഥാനത്ത് സാധാരണ അവസ്ഥയെ (ദ്വിതീയ പ്രവർത്തനം , secondary action ,Curative action ,  രോഗഹര പ്രവർത്തനം, ) കൊണ്ടുവരികയും ചെയ്യും.

ഇതാണ്  ഹോമിയോപ്പതിയുടെ യഥാർത്ഥമായ ശാസ്ത്രീയ അടിത്തറ. അല്ലാതെ ലോകോത്തരവൈദ്യശാസ്ത്രം എന്നവകാശപ്പെട്ടുന്ന,യാതൊരുസ്ഥിരതയുമില്ലാത്ത,കേവലമൊരു വൈറല്പനിയുടെ മുന്പിലപ്പോലും മുട്ടുവിറച്ചുനില്ക്കുന്ന വല്യേട്ടന്മാർ പറയുന്നതൊന്നുമല്ല ശാസ്ത്രവും സത്യവും.

അടിസ്ഥാന തത്ത്വങ്ങളനുസരിച്ച് യോജിച്ച തരത്തിൽ ഈ അറിവുകളെ രോഗഗ്രസ്ഥനായ വ്യക്തിയിൽ പ്രയോഗിക്കാൻ കഴിഞ്ഞാൽ രോഗിയുടെ ആരോഗ്യം വീണ്ടെടുത്തു കൊടുക്കാൻ കഴിയുമെന്ന് സംശയരഹിതമായി പറയാൻ കഴിയും. രോഗിയിൽ നിന്നും ലഭ്യമാകുന്ന സൂചനകളിൽ നിന്നും ഔഷധം തെരഞ്ഞെടുക്കുന്നതിനും,ആയത് എന്തളവിൽ ,എങ്ങിനെ തയ്യാറാക്കി കൊടുക്കണമെന്നും , എപ്പോഴാണ് ആവർത്തിക്കേണ്ടതെന്നും , ഏറ്റവും ഒടുവിലായി രോഗിയിൽ ആരോഗ്യം സ്ഥിരമായി പുനസ്ഥാപിക്കുന്നതിനു് ഓരോ രോഗിയിലും ഏതേതു ഘടകങ്ങളാണു തടസ്സമായി വരാവുന്നതെന്നുമുള്ള അറിവ് ഭിഷഗ്വരൻ നേടേണ്ടതുണ്ട് .യുക്തിപൂർവ്വകമായും , നീതിപൂർവ്വകമായും സ്ഥായി ആയി രോഗിയുടെ ആരോഗ്യം വീണ്ടെടുത്തു കൊടുക്കുന്നവനുമായ ഒരു നല്ല കലാകാരനാണ് യദാർത്ഥ ഹോമിയോ ഭിഷഗ്വരൻ. ആരോഗ്യമുള്ള വ്യക്തിയിൽ ക്രമക്കേടുകളോ കുഴപ്പങ്ങളോ സൃഷ്ടിച്ച് , രോഗങ്ങളുണ്ടാക്കുന്ന കാര്യങ്ങളേതൊക്കെയെന്ന് തിരിച്ചറിഞ്ഞ്, അവയെ എല്ലാം ഒഴിവാക്കി കൊണ്ടു പ്രവർത്തിക്കുന്ന ഒരു ആരോഗ്യ പ്രവർത്തകൾ കൂടിയാണയാൾ .

തീവ്രമായ രോഗങ്ങളെ ഉത്തേജിപ്പിക്കാനിടയാക്കിയേക്കാവുന്ന   കാരണങ്ങളേയും, പഴക്കം ചെന്നതും സ്ഥിരസ്ഥായിയായതുമായ രോഗങ്ങളുടെ ചരിത്രത്തെ മഹത്വവൽക്കരിക്കുന്നതുമായ മിയാസം പോലുള്ള കാരണങ്ങളെയും കണ്ടെത്താൻ സഹായിക്കുന്ന ചില സൂചകങ്ങൾ രോഗശാന്തി കൈവരിക്കാൻ വേണ്ടി ഹോമിയോപ്പതിയിൽപ്രയോജനപ്പെടുത്താറുണ്ട്. ഇത്തരം നിരീക്ഷണങ്ങളിൽ രോഗിയുടെ നിശ്ചിത ദേഹ പ്രകൃതി അഥവാ ശരീരഘടന , രോഗിയുടെ ധാർമ്മികവും ബൗധികവുമായ ശീലങ്ങൾ , അയാൾ തിരഞ്ഞെടുത്തിരിക്കുന്ന ജീവനോപാധി , ജീവിതരീതികളും, പ്രത്യേക സ്വഭാവ വിശേഷങ്ങളും സാമൂഹിക-ഗാർഹികമായ ബന്ധങ്ങൾ ,ലൈംഗികതൃഷ്ണ , പ്രായം എന്നിവയൊക്കെ പരിഗണിക്കപ്പെടേണ്ടതായിട്ടുണ്ട്..

അനുഭവജ്ഞാനത്തിലൂടെ സ്ഥിരീകരണമില്ലാത്ത മിഥ്യാധാരണകളുടേയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ , മുൻ വിധിക്കാരനല്ലാത്ത നിരീക്ഷകൻ , എത്ര സൂക്ഷ്മദൃക്കായാലും മാനസീകവും ശാരീരികവുമായ ലക്ഷണങ്ങളെയല്ലാതെ മറ്റൊന്നിനേയും വീക്ഷിക്കുന്നതല്ല. അതായത് തൻ്റെ മുന്നിലെത്തുന്ന രോഗിയുടെ പൂർവ്വാരോഗ്യ വ്യതിയാനങ്ങളെക്കുറിച്ച് രോഗിയിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും തൻ്റെ സ്വന്തമായ നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളെയാണ് ഭിഷഗ്വരൻ കണക്കിലെടുക്കേണ്ടത്. ഇത്തരം ലക്ഷണങ്ങളിലൂടെ രോഗത്തെ പൂർണ്ണമായും അനാവരണം ചെയ്യപ്പെടാനും വസ്തുനിഷ്ഠമായും വിശ്വസനീയമായും വിലയിരുത്തപ്പെടാനും ഭിഷഗ്വരനു കഴിയേണ്ടതാണ്.

ശയ്യാവലംബിയായ ഒരു രോഗിയെ സമീപിക്കുന്ന ഭിഷഗ്വരൻ രോഗിയിൽ പ്രകടമായിക്കാണുന്ന രോഗലക്ഷണങ്ങൾക്കു വേണ്ടത്ര പ്രാധാന്യം കൊടുക്കുകയാണു വേണ്ടത്. അല്ലാതെ രോഗിയിൽ ദൃഷ്ടിഗോചരമല്ലാതെ ആന്തരീകമായിട്ടുള്ള എന്തിനേയും കണ്ടു പിടിച്ച് വിശകലനം ചെയ്തു് രോഗിയുടെ ആരോഗ്യത്തിനുണ്ടായ വ്യതിയാനങ്ങൾക്കു പരിഹാരം കണ്ടെത്താമെന്നു ധരിക്കേണ്ടതില്ല. ആ ശ്രമം യുക്തിഭദ്രമായ നടപടിയല്ല.

ഇവിടെ രോഗത്തെ ആവിഷ്കരിച്ചിരിക്കുന്നത് രൂപരഹിത ചൈതന്യമായ (Spiritual) ജീവശക്തിയാണ്. രോഗിയുടെ ഇന്ദ്രിയാവബോധത്തിലൂടെ മാത്രമേ ഇതു പ്രകടിപ്പിക്കുവാൻ ആകുകയുള്ളൂ. രോഗിക്കു ശമനമേകാൻ രോഗി പ്രകടിപ്പിക്കുന്ന രോഗഗ്രസ്ത ഭാവങ്ങളെ തിട്ടപ്പെടുത്തുക മാത്രമാണ് വേണ്ടതെന്ന് ഭിഷഗ്വരൻ മനസ്സിലാക്കണം. പീഢയുടെ വ്യക്തവും സമഗ്രവുമായ രോഗലക്ഷണങ്ങൾ പ്രകടിതമാകുമ്പോൾ അവയെ ഉപശമന ലക്ഷണങ്ങളായിട്ടല്ല എടുക്കേണ്ടത്. പ്രഥമ പരിഗണന നൽകുകയാണ് വേണ്ടത്. ശരീര കലകളിൽ രോഗഗ്രസ്ഥമായ ശേഷം ഉണ്ടാകുന്ന രോഗലക്ഷണശാസ്ത്രത്തെ (pathology) വിശകലനം ചെയ്തു രോഗനിർണ്ണയം നടത്തുകയല്ല മറിച്ച് രോഗിയുടെ പഞ്ചേന്ദ്രിയങ്ങൾക്കു ദൃശ്യമായ ലക്ഷണസമൂഹത്തെ വിശകലനം ചെയ്ത് രോഗിയുടെ ആരോഗ്യവസ്ഥ മനസ്സിലാക്കുകയാണു വേണ്ടത്. രോഗത്തിൻ്റെ പര്യവസാന ഭാഗത്തു സംഭവിക്കുന്ന ശാസ്ത്രീയ ഗവേഷണശാലയിലെ (laborotary ) പരിശോധനാ ഫലങ്ങൾക്ക് രണ്ടാംസ്ഥാനം മാത്രം കൊടുത്താൽ മതിയാകും.

ഇതു പറയുമ്പോള്‍ ഹോമിയോപ്പതിക്കാരൊക്കെ ലബോറട്ടറി, എക്സ്റേ, ഈസീജീ, സ്കാൻ, തുടങ്ങിയവയൊന്നും ഉപയോഗിക്കാത്തവരോ അതിനെതിരു നില്ക്കുന്നവരോ ആണെന്നു തെറ്റിദ്ധരിക്കയുമരുത്. ഡിസിസ്പ്രോഗ്നോസിസ് മനസ്സിലാക്കാൻ ഇത്തരം സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ് താനും.

രോഗത്തെ ഉത്തേജിപ്പിക്കുന്നതോ നിലനിർത്തുന്നതോ ആയ കാരണങ്ങൾ വല്ലതും പ്രകടമായി കാണുന്നുവെങ്കിൽ അവയെ അകറ്റി നിർത്തുക എന്നതാണ് ഏതു ഭിഷഗ്വരനും ആദ്യമായി ചെയ്യേണ്ടത്. ആ കാരണത്തെ മാറ്റുന്നതോടെ രോഗിയിലുളവായ അസുഖം അപ്രത്യക്ഷമായെന്നു വരാം.

ഉദാ: രോഗിയുടെ മുറിയിലിരിക്കുന്ന ഒരു പുഷ്പം അവിടെ നിന്നും എടുത്തു മാറ്റിയാൽ രോഗിയുടെ തലകറക്കം മാറുന്നുവെങ്കിൽ അയാൾക്കു തലകറക്കം വന്നതിന്റെ കാരണം ആ പുഷ്പമായിരുന്നു എന്ന് നമുക്കുറപ്പിച്ചു പറയാൻ കഴിയും. പുഷ്പത്തിന്റെ ഗന്ധം രോഗിയുടെ ജീവശക്തിയിൽ വരുത്തിയ വ്യതിയാനമാണവിടെ നാം കണ്ടത്. രോഗിയുടെ കണ്ണിൽ പീളകെട്ടലോ പഴുപ്പോ ഉണ്ടാകാൻ ഇടയാകത്തക്ക വിധത്തിൽ വല്ല പൊട്ടോ പൊടിയോ വീണു പോയാൽ അവയെ എടുത്തു പുറത്തു കളയണം. മൂക്ക്, അന്നനാളം , ചെവികൾ, മൂത്രനാളം, മലദ്വാരം, യോനി തുടങ്ങിയ ഭാഗങ്ങളിൽ ബാഹ്യ വസ്തുക്കൾ വല്ലതും കടന്നു പോയാൽ അവയെ നീക്കം ചെയ്യേണ്ടതാണ്.

രോഗിയുടെ ജീവശക്തിയെ വ്യതിയാനപ്പെടുത്തിക്കൊണ്ട് രോഗിയിൽ നിലനിൽക്കുന്നവയാണ് മിയാസ്മിക ലക്ഷണങ്ങൾ. ഇവയാണ് രോഗകാരണത്തിന്റെ ഉൾക്കാമ്പെന്നു തിരിച്ചറിഞ്ഞു് (Internal essence of the disease ) ,ജീവ ശക്തിയുടെ ബാഹ്യ പ്രതിപാദന ചിത്രത്തിലൂടെ ( outwardly reflected picture) , അവയുടെ പീഢിതത്വം (affection on vital force) പരിഹരിക്കേണ്ടത് ഭിഷഗ്വരൻ്റെ കടമയാണ്. അതിനായി താൻ രോഗിയിൽ കണ്ടെത്തിയ ലക്ഷണസമൂഹത്തോട് താദാത്മ്യം പ്രാപിക്കുന്ന ഔഷധത്തെ ഔഷധ ഗുണപാഠത്തിൽ നിന്നും തിരഞ്ഞെടുത്ത് രോഗിക്കു നൽകുകയാണു വേണ്ടത്.

രോഗിയിൽ ശമനമേകേണ്ടത് ഏതിനേയാണെന്ന തിരിച്ചറിവ് ഇല്ലാതെ രോഗലക്ഷണങ്ങളെ തേടി പിടിച്ച് കൈകാര്യം ചെയ്യാൻ തുനിയുന്ന ഭിഷഗ്വരന്മാരെ നമുക്കു കണ്ടെത്താനാകും. ഔഷധപ്രയോഗം മൂലം ബാഹ്യമായി കണ്ടെത്തുന്ന ലക്ഷണങ്ങളെ ഉള്ളമർത്താൻ ശ്രമിക്കുന്ന ഭിഷഗ്വരന്മാരെയും നാം കണ്ടുമുട്ടിയെന്നിരിക്കും. ലക്ഷണാസ്പദ ചികിത്സയാണു നടത്തുന്ന തെന്നവകാശപ്പെടാനവർക്കാകുമെങ്കിലും അത് ഫലപ്രദമായ ഹോമിയോ ചികിത്സയാണവർ നടത്തിയതെന്ന് അംഗീകരിക്കാനാവില്ല. മറിച്ച് ഒട്ടേറെ ദുഷ്ഫലങ്ങൾ ഉളവാക്കാന്‍ ഇതിടനൽകുകയും ചെയ്യും. ഒറ്റപ്പെട്ട ലക്ഷണങ്ങളെ വിരുദ്ധൗഷധ പ്രയോഗത്തോടെ നേരിടുന്ന ഒരു സമ്പ്രദായമായി മാത്രം ഇത്തരം ചികിത്സാരീതിയെ നമുക്കു കാണാനാകൂ.  ഔഷധമെന്നപേരിൽ കൊടുംവിഷം തിന്നേണ്ടിവരുന്ന മാനവകുലത്തിനൊരത്താണിയായിത്തീരാൻ നമുക്കേവർക്കും പ്രതിജ്ഞയെടുക്കാം.

Dr.N.Balagopalaprasad.D.H.M.S.9349710522

Share27TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies